വായനാ സുഖം
pettobro.com

പെട്ടോ ബ്രോ?

പെടാതെ നോക്കാം. പെട്ടാൽ ഒരുമിച്ച് നോക്കാം.

ചാരിറ്റി പിരിവ് മുതൽ വ്യാജ ലോട്ടറി വരെ, മലയാളിക്ക് കിട്ടിയ പണികൾ എല്ലാം ഒരിടത്ത്. വായിച്ചാൽ പെടില്ല; പെട്ടാൽ ഇവിടെ പറയാം; പറഞ്ഞാൽ അടുത്തയാൾ പെടില്ല. ബ്രോ ആയാലും ചേച്ചി ആയാലും അമ്മാവൻ ആയാലും.

ലക്ഷ്യം ഒന്നേയുള്ളൂ: മലയാളിയെ പറ്റിക്കുന്നത് ഇന്നത്തോടെ അവസാനിപ്പിക്കാം.

കരളലിയിക്കുന്ന വീഡിയോ, കീശ കാലിയാക്കുന്ന QR ടിക്കറ്റ് കൈയിലുണ്ട്, സീറ്റ് വിമാനത്തിലില്ല വിസ വരും വരും... വന്നില്ല താലി കെട്ടും മുൻപേ അക്കൗണ്ട് കാലി ടിക് മാർക്ക് കണ്ടു, കാശ് മാത്രം കണ്ടില്ല ടിക്കറ്റ് നാല്പതിനായിരം, സീറ്റ് ഇരുപതിനായിരം ലേബൽ ഒറിജിനൽ, ഉള്ളിൽ വ്യാജൻ സ്വൈപ്പ് ചെയ്തത് പ്രണയം, പോയത് പണം വീഡിയോ കോളിൽ ‘പോലീസ്’, അക്കൗണ്ടിൽ കള്ളൻ അഞ്ചിനെ മൂന്നാക്കി, ഭാഗ്യം തിരുത്തി ചുരണ്ടിയാൽ കാർ, അടച്ചാൽ കാശ് പോകും ഒരു ലിങ്ക്, ഒരു ആപ്പ്, കോടികൾ സ്വാഹ നാസ വാങ്ങുമെന്ന് പറഞ്ഞു, വാങ്ങിയത് നമ്മൾ ഫോൺ നമ്മുടെ കൈയിൽ, കൺട്രോൾ അവരുടെ കൈയിൽ പൊന്ന് തരാമെന്ന് പറഞ്ഞു, പൊടി പോലും കിട്ടിയില്ല
കണക്കുകൾ

മലയാളിയുടെ പോക്കറ്റിൽ നിന്ന് പോകുന്നത്

സൈബർ തട്ടിപ്പുകളിൽ മാത്രം കേരളത്തിന് നഷ്ടമായ തുകയെക്കുറിച്ച് പോലീസ് കണക്കുകൾ ഉദ്ധരിച്ച് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്.

₹801 കോടി
ഒരു വർഷത്തിനിടെ സൈബർ തട്ടിപ്പുകാർ കവർന്നത്
44,653
അതേ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകൾ
₹420 കോടി
2026-ൽ മാത്രം നഷ്ടമായതെന്ന് പോലീസ്
₹1,084 കോടി
രണ്ട് വർഷം കൊണ്ട് ഓൺലൈൻ തട്ടിപ്പിൽ പോയത്

ഉറവിടങ്ങൾ: കേരള കൗമുദി (₹801 കോടി), കേരള കൗമുദി (കേസുകളുടെ എണ്ണം), മാധ്യമം (₹420 കോടി), മാധ്യമം (₹1,084 കോടി). കണക്കുകൾ വ്യത്യസ്ത കാലയളവുകളിലേതാണ്.

തട്ടിപ്പ്

ഇന്ന് ഏത് തട്ടിപ്പ് പൊളിക്കണം?

തട്ടിപ്പ് നം. 01കരളലിയിക്കുന്ന വീഡിയോ, കീശ കാലിയാക്കുന്ന QRചാരിറ്റി തട്ടിപ്പുകൾ തട്ടിപ്പ് നം. 02ടിക്കറ്റ് കൈയിലുണ്ട്, സീറ്റ് വിമാനത്തിലില്ലയാത്ര തട്ടിപ്പുകൾ തട്ടിപ്പ് നം. 03വിസ വരും വരും... വന്നില്ലജോലി തട്ടിപ്പുകൾ തട്ടിപ്പ് നം. 04താലി കെട്ടും മുൻപേ അക്കൗണ്ട് കാലിവിവാഹ തട്ടിപ്പുകൾ തട്ടിപ്പ് നം. 05ടിക് മാർക്ക് കണ്ടു, കാശ് മാത്രം കണ്ടില്ലകാഷ്യറെ പറ്റിക്കൽ തട്ടിപ്പ് നം. 06ടിക്കറ്റ് നാല്പതിനായിരം, സീറ്റ് ഇരുപതിനായിരംഇവന്റ് തട്ടിപ്പുകൾ തട്ടിപ്പ് നം. 07ലേബൽ ഒറിജിനൽ, ഉള്ളിൽ വ്യാജൻവ്യാജ മരുന്ന് തട്ടിപ്പ് തട്ടിപ്പ് നം. 08സ്വൈപ്പ് ചെയ്തത് പ്രണയം, പോയത് പണംഡേറ്റിങ് ആപ്പ് തട്ടിപ്പ് തട്ടിപ്പ് നം. 09വീഡിയോ കോളിൽ ‘പോലീസ്’, അക്കൗണ്ടിൽ കള്ളൻഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് നം. 10അഞ്ചിനെ മൂന്നാക്കി, ഭാഗ്യം തിരുത്തിവ്യാജ ലോട്ടറി തട്ടിപ്പ് നം. 11ചുരണ്ടിയാൽ കാർ, അടച്ചാൽ കാശ് പോകുംവ്യാജ സമ്മാനങ്ങൾ തട്ടിപ്പ് നം. 12ഒരു ലിങ്ക്, ഒരു ആപ്പ്, കോടികൾ സ്വാഹട്രേഡിങ്, നിക്ഷേപ തട്ടിപ്പുകൾ തട്ടിപ്പ് നം. 13നാസ വാങ്ങുമെന്ന് പറഞ്ഞു, വാങ്ങിയത് നമ്മൾനാടൻ തട്ടിപ്പുകൾ: ഇറിഡിയം, ഇരുതലമൂരി, നിധി തട്ടിപ്പ് നം. 14ഫോൺ നമ്മുടെ കൈയിൽ, കൺട്രോൾ അവരുടെ കൈയിൽന്യൂ ജെൻ തട്ടിപ്പുകൾ: എഐ, എപികെ, വാട്സ്ആപ്പ് ഹാക്ക് തട്ടിപ്പ് നം. 15പൊന്ന് തരാമെന്ന് പറഞ്ഞു, പൊടി പോലും കിട്ടിയില്ലസ്വർണ നിക്ഷേപം: സ്കീം, പലിശയില്ലാ പണയം, മുക്കുപണ്ടം യാത്രക്കാർക്ക്ബാഗ് പാക്ക് ചെയ്തു, പണി കൂടെ വന്നുടൂർ പോകുമ്പോൾ കിട്ടാവുന്ന പണികൾ
ചിരിച്ചോ, പെടരുത്

ജവാന് പകരം വെള്ളം

ചെറിയ പണികൾ, വലിയ ചിരി. ചിരി കഴിഞ്ഞാൽ ഓർക്കണം: ഇതൊക്കെ ആർക്കോ ശരിക്കും കിട്ടിയതാണ്.

  1. ജവാന് പകരം വെള്ളം

    കുപ്പി ഒറിജിനൽ, സീൽ ഒറിജിനൽ; ഉള്ളിൽ കിണറ്റിലെ വെള്ളം. പരാതിപ്പെടാൻ പോയാൽ ആദ്യ ചോദ്യം: “എവിടുന്ന് വാങ്ങി?”

  2. ഐഫോണിന് പകരം സോപ്പ്

    പകുതി വിലയ്ക്ക് ഓർഡർ ചെയ്തു. പെട്ടി തുറന്നപ്പോൾ അലക്കു സോപ്പ്. കുളിച്ചിട്ട് പരാതി കൊടുത്തു.

  3. തേനിന് പകരം ശർക്കരപ്പാനി

    “കാട്ടുതേൻ, ഇന്ന് ഇറക്കിയത്.” വീട്ടിലെത്തിയപ്പോൾ ഉറുമ്പിന് പോലും വേണ്ട.

  4. ഇറിഡിയത്തിന് പകരം പഴയ കുടം

    “നാസ വാങ്ങും, കോടികൾ കിട്ടും.” ലക്ഷങ്ങൾ കൊടുത്ത് ‘റൈസ് പുള്ളർ’ വാങ്ങി. കുടം ഒരു അരിമണി പോലും വലിച്ചില്ല; വലിച്ചത് നമ്മുടെ പോക്കറ്റ്.

  5. ലോണിന് പകരം കോൺടാക്റ്റ് ലിസ്റ്റ്

    ആപ്പ് ₹5,000 തന്നു; ഫോണിലെ നമ്പറുകൾ മുഴുവൻ കൊണ്ടുപോയി. ഇപ്പോൾ അമ്മായിക്കും അറിയാം ലോൺ എടുത്ത കാര്യം.

  6. ഫ്യൂസിന് പകരം അക്കൗണ്ട്

    “ഇന്ന് രാത്രി കറന്റ് കട്ട് ചെയ്യും, ഈ നമ്പറിൽ വിളിക്കൂ.” വിളിച്ചു. കറന്റ് പോയില്ല; പോയത് ബാലൻസ്.

  7. സ്വർണത്തിന് പകരം പൂശ്

    “പണ്ടത്തെ നിധി, പകുതി വിലയ്ക്ക് തരാം.” ഉരച്ചുനോക്കിയപ്പോൾ ചെമ്പ് തെളിഞ്ഞു.

  8. ജോലിക്ക് പകരം ലൈക്ക്

    “വീഡിയോ ലൈക്ക് ചെയ്താൽ ദിവസം ₹3,000.” ആദ്യം ₹150 കിട്ടി. പിന്നെ ‘പ്രീമിയം ടാസ്കി’ന് ₹50,000 അങ്ങോട്ട് പോയി.

  9. ടിക്കറ്റിന് പകരം സ്ക്രീൻഷോട്ട്

    കച്ചേരിക്ക് ടിക്കറ്റ് പകുതി വിലയ്ക്ക് കിട്ടി. ഗേറ്റിൽ ചെന്നപ്പോൾ അതേ ടിക്കറ്റുമായി വേറെ ഏഴ് പേർ. പാട്ട് കേട്ടില്ല; ഏഴ് പുതിയ കൂട്ടുകാരെ കിട്ടി.

  10. വിസയ്ക്ക് പകരം ‘അടുത്ത ആഴ്ച’

    “വിസ അടുത്ത ആഴ്ച വരും.” ആ അടുത്ത ആഴ്ച തുടങ്ങിയിട്ട് ഇപ്പോൾ ഒന്നര വർഷമായി. ഏജന്റിന്റെ ഫോൺ മാത്രം വിദേശത്ത് പോയി.

  11. കാറിന് പകരം ഫീസ്

    ചുരണ്ടിയപ്പോൾ കാർ അടിച്ചു! രജിസ്ട്രേഷൻ ഫീസ്, നികുതി, ഡെലിവറി ചാർജ്... അടച്ചടച്ച് ഒരു കാറിന്റെ വിലയായി. കാർ മാത്രം വന്നില്ല.

  12. പോലീസിന് പകരം പ്രൊഫൈൽ പിക്ചർ

    വീഡിയോ കോളിൽ യൂണിഫോമിട്ട ‘ഉദ്യോഗസ്ഥൻ’, പിന്നിൽ സ്റ്റേഷൻ. പിന്നീടാണ് അറിഞ്ഞത്: ഒറിജിനൽ പോലീസിന് വീഡിയോ കോൾ ചെയ്യാൻ നേരമില്ല; അവർ ജീപ്പിൽ വരും.

ഇവ വാർത്തകളല്ല; നാട്ടിൽ പതിവായി കേൾക്കുന്ന തട്ടിപ്പ് രീതികൾ തമാശയായി പറഞ്ഞതാണ്.

ഡ്യൂഡ്സിന് ഒരു അറിയിപ്പ്

ഡ്യൂഡ്, അമ്മാവനെ ഒന്ന് വിളിക്ക്.

അമ്മാവന്മാരെയും കാരണവന്മാരെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവാ; അവർക്കും കിട്ടട്ടെ കുറച്ച് ബോധം. റീൽ അയക്കുന്ന നേരം മതി ഈ ലിങ്ക് അയക്കാൻ.

ഇല്ലെങ്കിൽ നാളെ അവർ ഇങ്ങോട്ട് വിളിക്കും: “മോനേ, നാസ ഇറിഡിയം വാങ്ങുന്നുണ്ട്, ഒരു രണ്ട് ലക്ഷം മറിക്കാനുണ്ടോ?”

പരസ്യം · ലഹരിക്കെതിരെ തൂഫാൻ

ലഹരിയിൽ പെടല്ലേ ബ്രോ

ലഹരി വിൽപ്പന അറിയാമോ? വിവരം നേരിട്ട് കേരള പോലീസിലേക്ക്; നിങ്ങളുടെ പേര് രഹസ്യം.

പെട്ടോബ്രോ.com നൽകുന്ന അറിയിപ്പ്; കേരള പോലീസിന്റെ ഔദ്യോഗിക പരസ്യമല്ല. നമ്പറുകൾ ‘ഓപ്പറേഷൻ തൂഫാൻ’ വാർത്തയിൽ നിന്ന്.

പെട്ടോബ്രോ ഉണ്ടായിട്ടും പെട്ടോ ബ്രോ? സാരല്യ.

വേഗം പരാതിപ്പെടൂ. മറ്റൊരാളെ നമുക്ക് രക്ഷിക്കാം.

ഒരു ചെറിയ പരസ്യം, ഞങ്ങളെക്കുറിച്ച് തന്നെ

മറ്റുള്ളവർ പറ്റിക്കപ്പെടരുത് എന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഞങ്ങളെ പൊക്കിപ്പറയും.

നിങ്ങൾ അങ്ങനെയുള്ള ആളാണെന്ന് ഞങ്ങൾക്കറിയാം. ഷെയർ ചെയ്തോളൂ; ഞങ്ങൾ നാണിക്കില്ല.

റേറ്റിങ്

സൈറ്റ് ഇഷ്ടപ്പെട്ടോ? ലൈക്ക് കുത്തിപ്പൊട്ടിച്ചേക്ക്.

കമന്റും അഞ്ച് സ്റ്റാറും കൂടി തന്നേക്ക്. റേറ്റിങ് മാക്സിമം ഇട്ടാൽ തട്ടിപ്പുകാർ ഞെട്ടും.

പെട്ടോബ്രോയ്ക്ക് പിന്നിൽ ഒരു മുഖമില്ല; നിങ്ങളെപ്പോലെ ഒരു സാധാരണ മലയാളി മാത്രം. പേരില്ല, ഫോട്ടോയില്ല, ഫാൻസ് വേണ്ട; മലയാളി പെടാതിരുന്നാൽ മതി. കൈയിലുള്ള ബോധം മറ്റുള്ളവർക്കും കൊടുക്കണം: അത്രയേ ഉള്ളൂ ഉദ്ദേശ്യം.

പെട്ടോബ്രോ “ഇഷ്ട”പെട്ടോബ്രോ?

എങ്ങനുണ്ട്... എങ്ങനുണ്ട്?

ഇനി ഞങ്ങൾ നിങ്ങൾക്ക് എന്താണ് തരേണ്ടത്? പറയൂ. തൊട്ടാൽ മതി, ടൈപ്പ് ചെയ്യണമെന്നില്ല.

ഞങ്ങളുടെ നിലപാട്ഉടൻ വരുന്നു

നമ്മുടെ പണം നമ്മുടെ നാട്ടിൽ

ഈ സംരംഭം ഉടൻ തുടങ്ങും. പണി നടക്കുന്നു ബ്രോ; അതുവരെ താഴെയുള്ള നാല് കാര്യങ്ങൾ മനസ്സിൽ വെച്ചോളൂ.

ഇനി മുതൽ ആഗോള സോഷ്യൽ മീഡിയ ഭീമന്മാർ നമ്മുടെ പണം കൊണ്ടുപോകുന്നത് അവസാനിപ്പിക്കാം. പ്രവാസികൾ കേരളത്തിലേക്ക് അയക്കുന്ന വിദേശനാണ്യം, ബൂസ്റ്റിങ്ങിന്റെ പേരിൽ തിരികെ വിദേശത്തേക്ക് തന്നെ എത്തിക്കുകയാണ് ചാരിറ്റി തൊഴിലാക്കിയ വ്യാജന്മാർ ചെയ്യുന്നത്. ഇത് നമുക്ക് അവസാനിപ്പിക്കണം.

01

നിങ്ങളുടെ നാട്ടിൽ സഹായം കൊടുക്കൂ

നേരിട്ട് അറിയാവുന്ന, നേരിട്ട് അന്വേഷിക്കാവുന്ന ആവശ്യങ്ങൾക്ക് ആദ്യം കൊടുക്കൂ. ഇടനിലക്കാരനും പരസ്യവും വേണ്ട.

02

വലിയ കേസുകൾക്ക് കൈകോർക്കാം

എസ്എംഎ പോലെ അതിഭീമമായ ചെലവുള്ള കേസാണെങ്കിൽ, അല്ലെങ്കിൽ ₹7 ലക്ഷത്തിന് മുകളിൽ അടിയന്തര സഹായം വേണമെങ്കിൽ, നമുക്ക് അവർക്കുവേണ്ടി കൈകോർക്കാം.

നിങ്ങൾക്ക് നേരിട്ട് സഹായിക്കാം; അതിനുള്ള വഴി ഞങ്ങളൊരുക്കാം. യാതൊരുവിധ സാമ്പത്തിക ഇടപാടിലും ഞങ്ങൾ കൈകടത്തില്ല — 100% രോഗിക്ക്.

03

ജനകീയ കമ്മിറ്റി നിർബന്ധം

ജനകീയ കമ്മിറ്റി ഇല്ലാത്ത ഒരുത്തനെയും ഇവിടെ അടുപ്പിക്കില്ല.

04

ജനപ്രതിനിധിയെ ടാഗ് ചെയ്യൂ

സോഷ്യൽ മീഡിയയിൽ ബൂസ്റ്റ് ചെയ്ത് നിങ്ങളുടെ മുന്നിലേക്ക് വരുന്ന, കരഞ്ഞും പിഴിഞ്ഞും കാണിക്കുന്ന വീഡിയോകളിൽ ആ നാട്ടിലെ ജനപ്രതിനിധിയെ ടാഗ് ചെയ്യൂ. ചിലപ്പോൾ ഈ വീഡിയോ അവർ 51-ാമത്തെ പേജിലൂടെയാകും നിങ്ങളിലേക്ക് എത്തിച്ചത്.

സഹായിക്കാംബൂസ്റ്റിങ്ങിനെക്കുറിച്ച് വായിക്കൂ

സൗജന്യ അംഗത്വം തുറന്നിരിക്കുന്നു

സൗജന്യമായി ചേരൂ, പെടാത്ത ബ്രോകളുടെ സംഘത്തിൽ

ബ്രോ എന്നത് പദവിയാണ്; ചേച്ചിമാർക്കും അമ്മാവന്മാർക്കും അമ്മച്ചിമാർക്കും സ്വാഗതം.

ചേരാൻ ഫീസില്ല, കാർഡ് വേണ്ട. ചേരൂ, ഫോളോ ചെയ്യൂ, കൂട്ടുകാരെ ചേർക്കൂ, തട്ടിപ്പ് റിപ്പോർട്ട് ചെയ്യൂ: ഓരോന്നിനും ബോധം എന്ന പോയിന്റ് കിട്ടും. ബോധം കൂടുന്തോറും പദവി ഉയരും. ഡിസംബർ 25-നും ജനുവരി 1-നും ഇടയിൽ ചേരുന്നവരെല്ലാം സ്വയമേവ പ്ലാറ്റിനം പുലി.

“പെട്ടോ ബ്രോ?” “ഞാൻ ഇനി പെടില്ല ബ്രോ!”

ബ്രോപ്പടയുടെ കോഡ് ഭാഷ. ഒരാൾ ചോദിക്കും, മറ്റേയാൾ നെഞ്ചുവിരിച്ച് ഉത്തരം പറയും. ഉത്തരം വൈകിയാൽ ഉറപ്പിച്ചോ: ഈ വെബ്സൈറ്റ് ആള് കണ്ടിട്ടുമില്ല, എവിടെയോ പോയി പെട്ടിട്ടുമുണ്ട്. കല്യാണവീട്ടിലും ചായക്കടയിലും ഫാമിലി ഗ്രൂപ്പിലും പരീക്ഷിച്ചോളൂ.

  1. ★ സ്ഥാപക അംഗംഇറിഡിയംക്ഷണം മാത്രം

    തുടക്കം മുതൽ കൂടെ നിന്നവർക്ക്. ബോധം കൊണ്ട് വാങ്ങാൻ കിട്ടില്ല.

    നാസയ്ക്ക് പോലും വാങ്ങാൻ കിട്ടാത്ത ഒറിജിനൽ ഇനം.

  2. പ്ലാറ്റിനംപ്ലാറ്റിനം പുലി250 ബോധം

    അല്ലെങ്കിൽ ഡിസംബർ 25-നും ജനുവരി 1-നും ഇടയിൽ ചേരുക.

    എത്ര കരഞ്ഞു ചോദിച്ചാലും ഒടിപി കൊടുക്കാത്ത പുലികൾ.

    പ്രൊമോഷൻ ടൈമിൽ വെറുതെ പ്ലാറ്റിനം പിടിച്ചിട്ട്, ഒടിപി കൊടുത്ത് വന്ന് ചളമാക്കരുത്.

  3. ഗോൾഡ്തനിത്തങ്കം110 ബോധം

    ഉദാ: ചേർന്നു, പത്ത് സുഹൃത്തുക്കളെ ചേർത്തു.

    ഉരച്ചുനോക്കിയാലും മാറ്റ് കുറയാത്തവർ.

  4. സിൽവർവെള്ളിമൂങ്ങ30 ബോധം

    ഉദാ: ചേർന്നു, രണ്ട് സുഹൃത്തുക്കളെ ചേർത്തു; അല്ലെങ്കിൽ ഒരു റിപ്പോർട്ട് അയച്ചു.

    രാത്രിയിലും കണ്ണ് തുറന്നിരിക്കുന്നവർ.

  5. തുടക്കംചെമ്പ്10 ബോധം

    ബ്രോ ടെസ്റ്റ് പാസ്സായി ചേർന്നാൽ മതി.

    തട്ടിപ്പിന്റെ ചെമ്പ് തെളിഞ്ഞു തുടങ്ങിയവർ.

ബ്രോ ടെസ്റ്റ്: നിങ്ങൾ എത്ര ബ്രോ ആണ്?

+5 ബോധം

ബ്രോപ്പടയിലേക്കുള്ള പ്രവേശന പരീക്ഷ. അഞ്ച് ചോദ്യം, ഒരു മിനിറ്റ്. ചേരാൻ കുറഞ്ഞത് 3 / 5 വേണം; കിട്ടിയില്ലെങ്കിൽ എത്ര തവണ വേണമെങ്കിലും വീണ്ടും എഴുതാം. കോപ്പിയടി അനുവദനീയം.

    ബോധം എങ്ങനെ കിട്ടും?

    • +10സൗജന്യമായി ചേരുമ്പോൾ
    • +5ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്താൽ
    • +5ഫേസ്ബുക്കിൽ ഫോളോ ചെയ്താൽ
    • +10നിങ്ങളുടെ ക്ഷണക്കോഡ് വഴി ഓരോ സുഹൃത്ത് ചേരുമ്പോൾ
    • +20ഒരു തട്ടിപ്പ് റിപ്പോർട്ട് അയക്കുമ്പോൾ
    • +5ബ്രോ ടെസ്റ്റ് പാസ്സാകുമ്പോൾ (3/5, ഒരു തവണ)
    • +2ഫോറത്തിൽ ഒരു ചോദ്യം ഇടുമ്പോൾ
    • +3ഫോറത്തിൽ ഒരു മറുപടി പറയുമ്പോൾ (ചോദ്യവും മറുപടിയും ചേർത്ത് ദിവസം പരമാവധി 10)

    ബ്രോ കോഡ്: ഏഴ് പ്രതിജ്ഞകൾ

    1. ഒടിപി ആര് ചോദിച്ചാലും കൊടുക്കില്ല; ‘ബാങ്ക് മാനേജർ’ കരഞ്ഞാലും.
    2. “ഉറപ്പായ ലാഭം” എന്ന് കേട്ടാൽ ഫോൺ വെക്കും.
    3. കരയിക്കുന്ന വീഡിയോ കണ്ടാൽ ആദ്യം ക്യുആർ കോഡിന്റെ ഉടമയെ നോക്കും; കരച്ചിൽ അതിന് ശേഷം.
    4. പണം അയക്കും മുൻപ് ഒരു ബ്രോയോട് ചോദിക്കും.
    5. ഫാമിലി ഗ്രൂപ്പിൽ വന്ന ഫോർവേഡ് പരിശോധിക്കാതെ ഫോർവേഡ് ചെയ്യില്ല.
    6. പെട്ടാൽ നാണിക്കില്ല; ആദ്യ മണിക്കൂറിൽ 1930 വിളിക്കും.
    7. കിട്ടിയ പണി മറച്ചുവെക്കില്ല; പറഞ്ഞ് അടുത്ത ബ്രോയെ രക്ഷിക്കും.
    pettobro.com · ബ്രോപ്പട നിങ്ങളുടെ പേര് ചെമ്പ് “പെട്ടോ ബ്രോ?” “ഞാൻ ഇനി പെടില്ല ബ്രോ!”

    നിങ്ങളുടെ ബ്രോ കാർഡ്

    പേര് എഴുതൂ, കാർഡ് തയ്യാർ. സ്ക്രീൻഷോട്ട് എടുത്ത് സ്റ്റാറ്റസ് ഇടൂ; കൂട്ടുകാർ ചോദിക്കും “ഇതെന്താ ബ്രോ?”

    ചേരാൻ ആദ്യം മുകളിലെ ബ്രോ ടെസ്റ്റ് പാസ്സാകണം: 5-ൽ 3.

    1
    2ഒറ്റ ടാപ്പിൽ ചേരൂ +10 ബോധം

    ഒന്നും ടൈപ്പ് ചെയ്യേണ്ട: ബട്ടൺ അമർത്തിയാൽ അപേക്ഷ സൈറ്റിനുള്ളിലൂടെ അഡ്മിന് പോകും; മെയിൽ ആപ്പ് വേണ്ട. ക്ഷണക്കോഡ്, സൈറ്റിൽ അക്കൗണ്ട് സൗകര്യം വരുമ്പോൾ ഇവിടെത്തന്നെ കാണാം. ഇവിടെ കാണിക്കുന്ന ബോധം ഈ ഉപകരണത്തിലെ ഏകദേശ കണക്കാണ്; ഔദ്യോഗിക എണ്ണം ഞങ്ങൾ സ്ഥിരീകരിച്ച ശേഷം.

    അംഗത്വം ഒരു പദവി മാത്രം. ബോധം പണമല്ല; പണമാക്കാനും കഴിയില്ല. പണമില്ല, സമ്മാനമില്ല, കമ്മീഷനില്ല. അംഗത്വത്തിനോ പദവി ഉയർത്താനോ പണം ചോദിക്കുന്നവർ തട്ടിപ്പുകാരാണ്.

    ടോപ്പ് 10

    മലയാളിയെ പറ്റിച്ച പത്ത് വമ്പൻ തട്ടിപ്പുകൾ

    കോടികൾ പോയത് ഒരു ദിവസം കൊണ്ടല്ല; “എല്ലാവരും ഇടുന്നുണ്ടല്ലോ” എന്ന ഒറ്റ വാചകം കൊണ്ടാണ്.

    പത്രങ്ങൾ റിപ്പോർട്ട് ചെയ്ത തുകയുടെ അടിസ്ഥാനത്തിലുള്ള പട്ടിക. ഇവ അന്വേഷണ ഏജൻസികളോ പരാതിക്കാരോ പറഞ്ഞ കണക്കുകളാണ്; കോടതി സ്ഥിരീകരിച്ച തുകയല്ല.

    1. 01
      ഓൺലൈൻ ഷോപ്പിയുടെ മറവിലെ മണിചെയിൻ2024 · തൃശ്ശൂർ

      ഓൺലൈൻ ഷോപ്പിയുടെ മറവിൽ മണിചെയിൻ മാതൃകയിൽ നിക്ഷേപം സ്വീകരിച്ചെന്നാണ് ഇഡിയുടെ കേസ്. പോലീസ് റിപ്പോർട്ടിൽ ₹1,630 കോടി.

      ഉറവിടം: മനോരമ

      ₹3,141 കോടി
    2. 02
      350 ശാഖകളുള്ള ധനകാര്യ സ്ഥാപനം2020 · പത്തനംതിട്ട

      350-ലേറെ ശാഖകളിലൂടെ നിക്ഷേപം സ്വീകരിച്ചു; നിക്ഷേപകർ അറിയാതെ എൽഎൽപി കമ്പനികളിലേക്ക് മാറ്റിയെന്ന് പോലീസ്.

      ഉറവിടം: മനോരമ

      ₹2,000 കോടി
    3. 03
      വ്യാജ ക്രിപ്റ്റോ കോയിൻ2020–22 · മലപ്പുറം

      വ്യാജ ക്രിപ്റ്റോ കറൻസി വാഗ്ദാനം ചെയ്ത് മണിചെയിൻ മാതൃകയിൽ പണം സമാഹരിച്ചെന്ന് ഇഡി. 2025-ലെ റിപ്പോർട്ടിൽ ₹1,800 കോടി.

      ഉറവിടം: മനോരമ

      ₹1,200 കോടി
    4. 04
      ‘സിഎസ്ആർ പാതിവില’2025 · സംസ്ഥാനവ്യാപകം

      സന്നദ്ധ സംഘടനകളുടെ മറവിൽ പാതിവിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും വാഗ്ദാനം. വിശദാംശങ്ങൾ ചാരിറ്റി വിഭാഗത്തിൽ.

      ഉറവിടം: ഈ സൈറ്റിലെ കേസ്

      ~₹1,000 കോടി
    5. 05
      മൂന്ന് സംസ്ഥാനങ്ങളിലെ നിക്ഷേപ ഗ്രൂപ്പ്കേരളമടക്കം മൂന്ന് സംസ്ഥാനങ്ങൾ

      ചാലക്കുടി, ഇരിങ്ങാലക്കുട, മാള മേഖലകളിൽ മാത്രം ₹200 കോടിയുടെ തട്ടിപ്പെന്ന് റിപ്പോർട്ട്.

      ഉറവിടം: കേരള കൗമുദി

      ₹684 കോടി
    6. 06
      നഴ്സിങ് റിക്രൂട്ട്മെന്റ്2014 · കൊച്ചി

      ₹19,500 വാങ്ങേണ്ടിടത്ത് ഓരോ നഴ്സിൽ നിന്നും ₹19.5 ലക്ഷം വാങ്ങിയെന്ന് സിബിഐ; പണം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന് ഇഡി.

      ഉറവിടം: സുപ്രഭാതം

      ₹400 കോടി
    7. 07
      സഹകരണ ബാങ്ക് വായ്പാ ക്രമക്കേട്2021 · തൃശ്ശൂർ

      ആദ്യ നിഗമനം ₹300 കോടി; ഉന്നതതല സമിതി കണ്ടെത്തിയത് ₹219 കോടിയുടെ ക്രമക്കേട്.

      ഉറവിടം: മാധ്യമം

      ₹300 കോടി
    8. 08
      ‘മൂന്ന് മാസത്തിൽ ഇരട്ടി’ പദ്ധതി2007–08 · തിരുവനന്തപുരം

      ഒരു ലക്ഷത്തിന് മൂന്ന് മാസത്തിൽ രണ്ട് ലക്ഷം വാഗ്ദാനം. രണ്ട് വർഷം കൊണ്ട് ₹200 കോടി സമാഹരിച്ചെന്ന് പോലീസ്; മറ്റ് റിപ്പോർട്ടുകളിൽ ₹50 കോടി.

      ഉറവിടം: കേരള കൗമുദി

      ₹200 കോടി
    9. 09
      ജ്വല്ലറി നിക്ഷേപ പദ്ധതി2019–20 · കാസർകോട്

      എണ്ണൂറോളം നിക്ഷേപകരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചെന്നാണ് പരാതി; ജ്വല്ലറി 2019 ഡിസംബറിൽ പൂട്ടി.

      ഉറവിടം: ദേശാഭിമാനി

      ₹150 കോടി
    10. 10
      48% പലിശ വാഗ്ദാനം2023 · തൃശ്ശൂർ

      48% പലിശ വാഗ്ദാനം ചെയ്ത് ഇരുനൂറ്റമ്പതിലേറെ നിക്ഷേപകരിൽ നിന്ന് പണം വാങ്ങിയെന്ന കേസ്. കോടതിയിൽ പ്രോസിക്യൂഷൻ പറഞ്ഞത് ₹100 കോടി.

      ഉറവിടം: മനോരമ

      ₹150 കോടിയോളം

    പട്ടികയ്ക്ക് തൊട്ടുതാഴെ: കണ്ണൂർ അർബൻ നിധി (₹150 കോടിയോളമെന്ന് പോലീസ് സംശയം, മനോരമ), കണ്ടല സഹകരണ ബാങ്ക് (₹101 കോടി, മനോരമ).

    14 ജില്ലകൾജില്ല തിരിച്ചുള്ള റിപ്പോർട്ട്

    നിങ്ങളുടെ ജില്ലയിൽ എന്ത് നടക്കുന്നു?

    തട്ടിപ്പിന് ജില്ലാ അതിർത്തിയില്ല; സ്വന്തം നാട്ടിലെ കഥ കേട്ടാലേ നമുക്ക് വിശ്വാസം വരൂ.

    ജില്ല തിരഞ്ഞെടുക്കൂ. പത്രങ്ങൾ റിപ്പോർട്ട് ചെയ്ത കേസുകൾ കാണാം, ആ ജില്ലയിൽ നിന്ന് നിങ്ങളുടെ അനുഭവം റിപ്പോർട്ട് ചെയ്യാം.

    തട്ടിപ്പ് നം. 01ചാരിറ്റി തട്ടിപ്പുകൾ

    കരളലിയിക്കുന്ന വീഡിയോ, കീശ കാലിയാക്കുന്ന QR

    കരച്ചിൽ ഒറിജിനലാണോ എന്നല്ല, ക്യുആർ കോഡ് ആരുടേതാണ് എന്നാണ് നോക്കേണ്ടത്.

    സഹായിക്കാനുള്ള മലയാളിയുടെ മനസ്സാണ് ഇവിടെ മുതലെടുക്കുന്നത്. യഥാർത്ഥ സഹായാഭ്യർത്ഥനകൾ പകർത്തി പണം സ്വന്തം അക്കൗണ്ടിലേക്ക് തിരിച്ചുവിടുന്നതാണ് ഏറ്റവും സാധാരണമായ രീതി.

    2026 · സംസ്ഥാനവ്യാപകം
    പത്ര റിപ്പോർട്ട്കോടികൾ

    ചാരിറ്റി വീഡിയോയിൽ സ്വന്തം ക്യുആർ കോഡ് ചേർക്കുന്ന സംഘങ്ങൾ

    ചികിത്സാ സഹായ വീഡിയോകൾ പകർത്തി, സ്വന്തം ക്യുആർ കോഡും യുപിഐ നമ്പറും ചേർത്ത്, തീയതി മാറ്റി വീണ്ടും പ്രചരിപ്പിക്കുന്നു. ഒരേ വീഡിയോ എട്ട് വ്യത്യസ്ത ഇൻസ്റ്റഗ്രാം പേജുകളിൽ കണ്ടെത്തി. കോടിക്കണക്കിന് രൂപ ഇങ്ങനെ പോയെന്നാണ് വിവരം.

    ഉറവിടം: സുപ്രഭാതം

    2026 നവംബർ · മുക്കം, കോഴിക്കോട്
    കേസെടുത്തു₹1.04 ലക്ഷം

    എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളുടെ പേരിൽ സ്വന്തം ക്യുആർ കോഡ്

    ചികിത്സാ സമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെ, ബന്ധുവിന്റെ പേരിലുള്ള അക്കൗണ്ടിന്റെ ക്യുആർ കോഡ് ഉപയോഗിച്ച് പണം പിരിച്ചെന്ന പരാതിയിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹിക്കെതിരെ മുക്കം പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.

    ഉറവിടം: ജന്മഭൂമി

    2021 · ചേരാനല്ലൂർ, കൊച്ചി
    അറസ്റ്റ്

    അക്കൗണ്ട് നമ്പർ മാറ്റിച്ചേർത്ത സഹായാഭ്യർത്ഥന

    ആശുപത്രിയിലുള്ള കുട്ടിയുടെ ചികിത്സയ്ക്കായി തുടങ്ങിയ ഗ്രൂപ്പിലെ വിവരങ്ങളിൽ സ്വന്തം അക്കൗണ്ട് നമ്പർ മാറ്റിച്ചേർത്ത് പണം വാങ്ങിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി. വ്യാജസന്ദേശം ആശുപത്രിയിലെ ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തായത്.

    ഉറവിടം: മലയാള മനോരമ

    കൂടുതൽ കേസുകൾ കാണൂ (4)
    2021 · മണ്ണാർക്കാട്, പാലക്കാട്
    അറസ്റ്റ്

    രോഗി അറിയാതെ രോഗിയുടെ പേരിൽ പിരിവ്

    സുമനസ്സുകളുടെ സഹായം തേടുന്നുവെന്ന ബാനർ കെട്ടിയ വാഹനത്തിൽ എത്തിയ നാലുപേരെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു.

    ഉറവിടം: മലയാള മനോരമ

    2026 മാർച്ച് · പാതിവില തട്ടിപ്പ്
    ഇഡി കുറ്റപത്രം~₹1,000 കോടി

    സന്നദ്ധ സംഘടനകളുടെ മറവിൽ ‘സിഎസ്ആർ പാതിവില’

    സിഎസ്ആർ ഫണ്ട് ലഭിക്കുമെന്ന വ്യാജവാഗ്ദാനം നൽകി ലാപ്ടോപ്പും തയ്യൽ മെഷീനും മറ്റും പാതിവിലയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. എണ്ണായിരത്തോളം പേർ പരാതി നൽകി. രണ്ട് വ്യക്തികളെയും നിരവധി കമ്പനികളെയും പ്രതികളാക്കിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. തട്ടിപ്പിന്റെ വലുപ്പത്തെക്കുറിച്ച് പത്രങ്ങളിൽ വ്യത്യസ്ത കണക്കുകളുണ്ട്.

    ഉറവിടങ്ങൾ: ജന്മഭൂമി, മാധ്യമം, ദേശാഭിമാനി

    2018-ലെ പ്രളയ ഫണ്ട് · എറണാകുളം കളക്ടറേറ്റ്
    കുറ്റപത്രം, പിരിച്ചുവിടൽ₹73.13 ലക്ഷം

    ദുരിതാശ്വാസ നിധിയിലെ തിരിമറി

    ദുരിതാശ്വാസ നിധിയിൽ നിന്ന് ₹28 ലക്ഷം അക്കൗണ്ടുകളിലേക്ക് മാറ്റിയെന്ന ആദ്യ കേസിൽ ഏഴുപേർക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. പിന്നീട് ₹73.13 ലക്ഷത്തിന്റെ കുറവ് കണ്ടെത്തി; 287 വ്യാജ രസീതുകളും കണ്ടെടുത്തു. കളക്ടറേറ്റിലെ ക്ലർക്കിനെ 2025 ജൂലൈയിൽ സർവീസിൽ നിന്ന് പുറത്താക്കി.

    ഉറവിടങ്ങൾ: സുപ്രഭാതം, സുപ്രഭാതം, സുപ്രഭാതം

    2021 · കേരള ഹൈക്കോടതി
    കോടതി നിർദേശംഒരു കുട്ടിക്ക് ₹18 കോടി

    “ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല”

    ചികിത്സാ ക്രൗഡ് ഫണ്ടിങ്ങിന് സർക്കാരിന്റെ കർശന നിയന്ത്രണവും മേൽനോട്ടവും വേണമെന്ന് ഹൈക്കോടതി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നവർ സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നത് എന്തിനെന്നും കോടതി ചോദിച്ചു.

    ഉറവിടങ്ങൾ: മലയാള മനോരമ, സുപ്രഭാതം, സിറാജ്

    പത്രങ്ങളിൽ നിന്ന് കൂടുതൽ (7)
    • പിറവം, 2025: ഇല്ലാത്ത രോഗിക്ക് ചികിത്സാ സഹായമെന്ന് പറഞ്ഞ് ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പിരിവ് നടത്തിയ രണ്ടുപേരെ ബസ് സ്റ്റാൻഡ് പരിസരത്ത് വ്യാപാരികൾ പിടികൂടി. (മലയാള മനോരമ)
    • മുക്കം, 2026: ക്യുആർ കോഡിന് പുറമേ ഗൂഗിൾ പേ വഴിയും ലക്ഷങ്ങൾ പിരിച്ചെന്നും കുഞ്ഞുങ്ങളുടെ പേരിൽ പിരിച്ച പണം ട്രസ്റ്റിന് നൽകിയില്ലെന്നും പരാതിയിലുണ്ട്. (ജന്മഭൂമി)
    • തളിപ്പറമ്പ്, കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ₹1 ലക്ഷം ചികിത്സാ സഹായം ലഭിച്ച കിടപ്പുരോഗിയുടെ കുടുംബത്തിൽ നിന്ന്, താൻ ഇടപെട്ടാണ് സഹായം കിട്ടിയതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ₹9,000 കമ്മീഷൻ വാങ്ങിയയാൾ അറസ്റ്റിലായി. (സുപ്രഭാതം, സുപ്രഭാതം)
    • തിരുവനന്തപുരം കോർപ്പറേഷൻ, 2021: വിവിധ സഹായ പദ്ധതികളുടെ തുക ഒരേ അക്കൗണ്ട് നമ്പറുകളിലേക്ക് മാറ്റിയതിലൂടെ ₹1.04 കോടിയുടെ തിരിമറി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ചികിത്സാ സഹായം ഗുണഭോക്താവ് നൽകിയ അക്കൗണ്ടിന് പകരം മറ്റ് അക്കൗണ്ടുകളിലേക്കാണ് പോയത്. (മലയാള മനോരമ)
    • പാതിവില കേസ്: ഓരോ സ്കൂട്ടറിനും ₹5,000 മുതൽ ₹7,000 വരെ കമ്മീഷൻ ലഭിച്ചതായി ഇഡി കണ്ടെത്തി. കുറ്റപത്രം വൈകിയതോടെ 2025 മേയിൽ ആദ്യ കേസിൽ ഒന്നാം പ്രതിക്ക് ജാമ്യം കിട്ടി. (മാധ്യമം, മലയാള മനോരമ)
    • പ്രളയ ഫണ്ട്, എറണാകുളം: ജില്ലയിലെ പ്രളയ ദുരിതാശ്വാസ വിതരണത്തിൽ ₹14.84 കോടിയുടെ ക്രമക്കേട് ഒരു അന്വേഷണ റിപ്പോർട്ട് കണ്ടെത്തിയതായി മുഖപ്രസംഗം ചൂണ്ടിക്കാട്ടി. (സുപ്രഭാതം)
    • ഇരവിപുരം, കൊല്ലം, 2026: ആശുപത്രിയിൽ ചികിത്സയിലുള്ള, ജീവിച്ചിരിക്കുന്ന യുവാവ് മരിച്ചെന്ന് പ്രചരിപ്പിച്ച് മരണാനന്തര ചടങ്ങിനെന്ന പേരിൽ പിരിവ്. പ്രതികളിലൊരാളുടെ അക്കൗണ്ടിലേക്ക് പണം വന്നതായി പോലീസ് സ്ഥിരീകരിച്ചു; മൂന്നുപേർ കസ്റ്റഡിയിൽ. (സുപ്രഭാതം)

    പഴയ വീഡിയോ, തുറന്ന അക്കൗണ്ട്; തലയും വാലുമില്ലാത്ത പേജുകൾ

    01

    ചികിത്സ കഴിഞ്ഞു, വീഡിയോ ഇപ്പോഴും ഓടുന്നു

    ലക്ഷ്യം തികഞ്ഞിട്ടും, ചികിത്സ കഴിഞ്ഞിട്ടും അക്കൗണ്ട് ക്ലോസ് ചെയ്യാത്ത പഴയ ചാരിറ്റി വീഡിയോകളിലേക്ക് ഇപ്പോഴും പണം പോകുന്നു. ആ പണം എവിടെ പോകുന്നു എന്നതിന് കണക്കില്ല.

    പഴയ വീഡിയോകൾ തീയതി മാറ്റി വീണ്ടും പ്രചരിപ്പിക്കുന്ന സംഘങ്ങളെക്കുറിച്ച്: സുപ്രഭാതം

    02

    കൊടുക്കും മുൻപ് തീയതി നോക്കൂ

    വീഡിയോ എന്ന് പോസ്റ്റ് ചെയ്തതാണ്? ഇപ്പോഴും സഹായം വേണോ? ആശുപത്രിയിലോ സഹായ സമിതിയിലോ വിളിച്ച് ഉറപ്പാക്കിയ ശേഷം മാത്രം പണം അയക്കൂ.

    03

    തലയും വാലുമില്ലാത്ത ചാരിറ്റി പേജുകൾ

    നടത്തുന്നത് ആരെന്നില്ല, വിലാസമില്ല, രജിസ്ട്രേഷനില്ല, ഫോൺ നമ്പറില്ല. ഉള്ളത് കരളലിയിക്കുന്ന വീഡിയോകളും ഒരു ക്യുആർ കോഡും മാത്രം. അത്തരം പേജിനെ വിശ്വസിക്കാൻ ഒരു കാരണവുമില്ല.

    04

    നല്ല പിരിവ് അവസാനിക്കും

    ലക്ഷ്യം തികഞ്ഞാൽ അത് പരസ്യമായി അറിയിച്ച്, വരവുചെലവ് കണക്ക് പ്രസിദ്ധീകരിച്ച്, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതാണ് ശരിയായ രീതി. അങ്ങനെ ചെയ്യാത്ത പേജുകളോട് അത് ചോദിക്കൂ.

    വീഡിയോ ബൂസ്റ്റിങ്: സംഭാവനപ്പണം ആഗോള സോഷ്യൽ മീഡിയ ഭീമന്മാരിലേക്ക്?

    സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ പണം കൊടുത്ത് പരസ്യമാക്കുന്നതാണ് ബൂസ്റ്റിങ്. ആ പണം പോകുന്നത് ആഗോള സോഷ്യൽ മീഡിയ ഭീമന്മാരിലേക്കാണ്; രോഗിയിലേക്കല്ല.

    01

    ചോദിക്കേണ്ട ചോദ്യങ്ങൾ

    ബൂസ്റ്റിങ്ങിന് എത്ര രൂപ ചെലവായി? അത് രോഗിക്കായി പിരിച്ച പണത്തിൽ നിന്നാണോ? ആ കണക്ക് സംഭാവന നൽകിയവരെ അറിയിച്ചിട്ടുണ്ടോ?

    02

    പരസ്യമാണോ എന്ന് തിരിച്ചറിയാം

    പോസ്റ്റിനൊപ്പം ‘Sponsored’ എന്ന് കണ്ടാൽ അത് പണം കൊടുത്ത പരസ്യമാണ്. ആ പ്ലാറ്റ്‌ഫോമിന്റെ പരസ്യ ലൈബ്രറിയിൽ (Ad Library) പേജിന്റെ പേര് തിരഞ്ഞാൽ ആ പേജ് ഇപ്പോൾ നൽകുന്ന പരസ്യങ്ങൾ കാണാം.

    03

    പരസ്യം വിശ്വാസ്യതയുടെ തെളിവല്ല

    പണം കൊടുത്താൽ ആർക്കും പരസ്യം നൽകാം. ഫേസ്ബുക്കിൽ കണ്ട ഷെയർ ട്രേഡിങ് പരസ്യം വിശ്വസിച്ച എറണാകുളം സ്വദേശിയായ 62-കാരന് നഷ്ടമായത് ₹2.14 കോടി.

    ഉറവിടം: സുപ്രഭാതം

    04

    സുതാര്യതയാണ് അളവുകോൽ

    ലക്ഷ്യം, പിരിഞ്ഞ തുക, ആശുപത്രിക്ക് നൽകിയ തുക, പരസ്യച്ചെലവ് ഉൾപ്പെടെയുള്ള ചെലവുകൾ എന്നിവ പരസ്യമായി പറയുന്ന പിരിവിനെ മാത്രം വിശ്വസിക്കൂ.

    05

    ജനപ്രതിനിധിയെ ടാഗ് ചെയ്യൂ

    ബൂസ്റ്റ് ചെയ്ത് മുന്നിലെത്തുന്ന കരച്ചിൽ വീഡിയോയുടെ കമന്റിൽ രോഗിയുടെ നാട്ടിലെ വാർഡ് മെമ്പറെയോ എംഎൽഎയെയോ ടാഗ് ചെയ്ത് ചോദിക്കൂ: ഇത് ശരിയാണോ, ഇപ്പോഴും സഹായം വേണോ? ഒരേ വീഡിയോ പല പേജുകളിലൂടെ വരുന്നുണ്ടോ എന്നും നോക്കൂ.

    ചാരിറ്റി വീഡിയോ ബൂസ്റ്റിങ്ങിന് ആകെ എത്ര തുക വിദേശ കമ്പനികളിലേക്ക് പോകുന്നുവെന്നതിന് മലയാള പത്രങ്ങളിൽ സ്ഥിരീകരിച്ച കണക്ക് കണ്ടെത്താനായില്ല. ബൂസ്റ്റിങ് നിയമവിരുദ്ധമല്ല; പക്ഷേ സംഭാവനപ്പണം അതിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തുറന്നുപറയണം. ഇതുമായി ബന്ധപ്പെട്ട അനുഭവമുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യൂ.

    അപായസൂചനകൾ

    • ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ കാണുന്ന പേര് രോഗിയുടെയോ കുടുംബത്തിന്റെയോ ചികിത്സാ സമിതിയുടെയോ അല്ല.
    • ഒരേ വീഡിയോ പല പേജുകളിൽ, പല അക്കൗണ്ട് നമ്പറുകളോടെ.
    • മാസങ്ങളോ വർഷങ്ങളോ പഴക്കമുള്ള വീഡിയോ; പേജ് നടത്തുന്നത് ആരെന്ന് ഒരിടത്തുമില്ല.
    • ആദ്യം പണം, സാധനമോ സഹായമോ മാസങ്ങൾ കഴിഞ്ഞ്.
    • സർക്കാർ സഹായം ‘ശരിയാക്കിത്തരാൻ’ കമ്മീഷൻ ചോദിക്കുന്ന ഇടനിലക്കാർ.
    സഹായിക്കാംചാരിറ്റി സഹായം

    യഥാർത്ഥ കേസാണോ? രേഖകളുമായി വരൂ

    ഓൺലൈൻ ചാരിറ്റിക്കോ ക്രൗഡ് ഫണ്ടിങ്ങിനോ ഞങ്ങൾ എതിരല്ല. പക്ഷേ മലയാളിയെ അങ്ങനെയങ്ങ് തേക്കാനാണ് ഭാവമെങ്കിൽ, ഞങ്ങളും ഒരുമ്പെട്ട് തന്നെ.

    പൈസ നേരിട്ട് രോഗിക്ക് എത്തിക്കാനാണ് ഞങ്ങളുടെ തീരുമാനം.

    പത്ത് റീൽസും നൂറ്റമ്പത് ബൂസ്റ്റിങ്ങും നടത്തിയ വീഡിയോകളുമായി ആരും ഇവിടെ വരേണ്ട. തീർത്തും ജനുവിൻ ആയ കേസുകൾ മാത്രം വന്നാൽ മതി! നിരന്തരം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട്, കേരളത്തിലെ ജനങ്ങളുടെ പൈസ മുഴുവൻ ചിലരുടെ പോക്കറ്റിലേക്ക് മാത്രം ഒതുങ്ങേണ്ടതല്ല. മറ്റ് സോഷ്യൽ മീഡിയയിൽ വന്നിട്ടില്ലാത്ത കേസുകൾ മാത്രമേ ഇവിടെ എടുക്കൂ. തരുന്നവരുടെ പൈസ ധൂർത്തിനോ കമ്മിഷനോ ബൂസ്റ്റിങ്ങിനോ പോകുന്നില്ല എന്ന് ഞങ്ങൾ ഇതിലൂടെ ഉറപ്പുവരുത്തും.

    രേഖകൾ ശരിയെങ്കിൽ കേസ് ഈ സൈറ്റിൽ പ്രസിദ്ധീകരിക്കാം. ഈ സൈറ്റിന്റെ ലക്ഷ്യം ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ ബാധ്യസ്ഥരായതിനാൽ, അതിനപ്പുറം ഞങ്ങൾ യാതൊരുവിധ ഇടപെടലും നടത്തില്ല.

    എസ്എംഎ പോലെ അതിഭീമമായ ചെലവുള്ള കേസുകളും, ₹7 ലക്ഷത്തിന് മുകളിൽ അടിയന്തര സഹായം വേണ്ട കേസുകളുമാണ് ഇവിടെ പരിഗണിക്കുന്നത്; അതിൽ താഴെയുള്ള ആവശ്യങ്ങൾക്ക് സ്വന്തം നാട്ടിൽ സഹായം തേടൂ. താഴെ പറയുന്ന ഏഴ് കാര്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ കേസ് പരിഗണിക്കൂ; ജനകീയ കമ്മിറ്റി ഇല്ലാത്ത കേസുകൾ സ്വീകരിക്കില്ല.

    100% പണവും രോഗിക്ക്.

    നിങ്ങൾക്ക് ഞങ്ങൾക്ക് പണം അയക്കാൻ കഴിയില്ല; കാരണം ഞങ്ങൾക്ക് ബാങ്ക് അക്കൗണ്ടോ യുപിഐയോ ഗൂഗിൾ പേയോ ഇല്ല. രോഗിയെ നേരിട്ട് സഹായിക്കാൻ നിങ്ങളെ സഹായിക്കുന്നു എന്ന് മാത്രം.

    പെട്ടോബ്രോ.com-ന്റെ പേരിൽ ആരെങ്കിലും പണം ചോദിച്ചാൽ അത് തട്ടിപ്പാണ്.

    1. ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്ആശുപത്രി ലെറ്റർഹെഡിൽ: രോഗനിർണയം, നിർദേശിച്ച ചികിത്സ, ഡോക്ടറുടെ പേര്, രജിസ്ട്രേഷൻ നമ്പർ, ഒപ്പ്, സീൽ. 30 ദിവസത്തിനുള്ളിൽ നൽകിയതാകണം.
    2. ആശുപത്രിയുടെ ചെലവ് എസ്റ്റിമേറ്റ്ഇനം തിരിച്ച തുക, ആശുപത്രിയുടെ ഒപ്പും സീലും സഹിതം. ഇൻഷുറൻസ്, സർക്കാർ പദ്ധതികൾ എന്നിവയിൽ നിന്ന് കിട്ടുന്നത് കുറച്ച്, ഇനി വേണ്ട തുക പ്രത്യേകം കാണിക്കണം.
    3. ഈ ആവശ്യത്തിന് മാത്രമായ സംയുക്ത ബാങ്ക് അക്കൗണ്ട്രോഗിയുടെയോ അടുത്ത ബന്ധുവിന്റെയോ പേരിനൊപ്പം ഒരു ജനപ്രതിനിധിയും ജനകീയ കമ്മിറ്റിയുടെ (സഹായ സമിതി) ഒരു പ്രതിനിധിയും ചേർന്നത്; പണം പിൻവലിക്കാൻ കുറഞ്ഞത് രണ്ടുപേരുടെ ഒപ്പ് വേണം. പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് അയക്കണം. വ്യക്തികളുടെ സ്വന്തം അക്കൗണ്ടോ ക്യുആർ കോഡോ സ്വീകരിക്കില്ല.
    4. ചുമതലപ്പെട്ടയാളുടെ ഹ്രസ്വ വീഡിയോ പ്രസ്താവനജനപ്രതിനിധിയോ സമിതി ഭാരവാഹിയോ പേരും പദവിയും പറഞ്ഞ്, ആവശ്യവും തുകയും അക്കൗണ്ട് വിവരവും വിശദീകരിക്കുന്നത്; രണ്ട് മിനിറ്റിൽ താഴെ. രോഗിയെയോ ബന്ധുക്കളെയോ കാണിക്കേണ്ട.
    5. സഹായ സമിതിയുടെ സമാപന ഉറപ്പ്സമിതി യോഗത്തിന്റെ മിനിറ്റ്സും ഭാരവാഹികളുടെ പട്ടികയും സഹിതം: ലക്ഷ്യം തികഞ്ഞാലുടൻ പിരിവ് നിർത്തും, 30 ദിവസത്തിനകം വരവുചെലവ് കണക്ക് പരസ്യപ്പെടുത്തും, അക്കൗണ്ട് ക്ലോസ് ചെയ്യും. മിച്ചം വന്നാൽ എന്ത് ചെയ്യുമെന്നും മുൻകൂട്ടി എഴുതണം.
    6. ബാങ്ക് ശാഖയുടെ കത്ത്ബ്രാഞ്ച് മാനേജരുടെ ഒപ്പും സീലും തീയതിയും സഹിതം: അക്കൗണ്ടിന്റെ ഉദ്ദേശ്യവും പ്രതീക്ഷിക്കുന്ന തുകയും ശാഖയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും, പിരിവ് കാലത്ത് അക്കൗണ്ട് ബ്ലോക്ക് ആകാതിരിക്കാൻ ശാഖ കഴിവിന്റെ പരമാവധി സഹായിക്കുമെന്നും, ലക്ഷ്യമിട്ട തുക എത്തിയാലുടൻ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സൗകര്യമൊരുക്കുമെന്നും.
    7. സ്ഥിരീകരണത്തിനുള്ള ഫോൺ നമ്പറുകൾആശുപത്രിയുടെ ഔദ്യോഗിക നമ്പർ (പിആർഒ അല്ലെങ്കിൽ ബില്ലിങ് വിഭാഗം), സമിതി ചെയർമാൻ, കൺവീനർ, ജനപ്രതിനിധി. ഞങ്ങൾ നേരിട്ട് വിളിച്ച് ഉറപ്പാക്കും; സഹായിക്കുന്നവർക്കും വിളിക്കാം.

    ഞങ്ങളുടെ ഉറപ്പ്

    • മാന്യത. കനിവ് ഉണർത്താൻ വേണ്ടി രോഗിയുടെ ദൃശ്യങ്ങളോ സ്വകാര്യ വിവരങ്ങളോ പ്രസിദ്ധീകരിക്കില്ല. ആവശ്യമായ വിവരങ്ങൾ മാത്രം, അതും രോഗിയുടെയോ രക്ഷിതാവിന്റെയോ രേഖാമൂലമുള്ള സമ്മതത്തോടെ.
    • പരിശോധന. രേഖകൾ പരിശോധിച്ച്, ആശുപത്രിയിലും സഹായ സമിതിയിലും നേരിട്ട് വിളിച്ച് ബോധ്യപ്പെട്ട കേസുകൾ മാത്രമേ പോസ്റ്റ് ചെയ്യൂ.
    • പണം. സംഭാവന പോകേണ്ടത് നേരിട്ട് സംയുക്ത അക്കൗണ്ടിലേക്കാണ്. പെട്ടോബ്രോ.com പണം വാങ്ങുന്നില്ല, കൈകാര്യം ചെയ്യുന്നില്ല, കമ്മിഷനുമില്ല.
    • സുതാര്യത. ലക്ഷ്യം തികഞ്ഞാൽ കേസ് “പൂർത്തിയായി” എന്ന് അടയാളപ്പെടുത്തും; സമിതി നൽകുന്ന കണക്കും ഇവിടെ ചേർക്കും.
    • നിങ്ങളും ഉറപ്പാക്കൂ. ഞങ്ങളുടെ പരിശോധന ഒരു ഗ്യാരണ്ടിയല്ല. പണം അയക്കുംമുൻപ് ആശുപത്രിയിൽ ഒന്ന് വിളിച്ചുനോക്കൂ.

    ഇവിടെയുള്ള കേസ് സോഷ്യൽ മീഡിയയിൽ കണ്ടോ?

    എങ്കിൽ ഞങ്ങളെ അറിയിക്കൂ. ഇവിടെ വരുന്ന ഓരോ കേസിനൊപ്പവും “സോഷ്യൽ മീഡിയയിൽ കണ്ടു” എന്ന ബട്ടൺ ഉണ്ടാകും; അമർത്തിയാൽ നേരെ ഇവിടെയെത്തും. കേസ് വീണ്ടും പരിശോധിക്കും; ശരിയെങ്കിൽ പിൻവലിക്കും.

    രേഖകൾ അയക്കേണ്ട വിലാസം ഉടൻ ഇവിടെ ചേർക്കും.

    തട്ടിപ്പ് നം. 02യാത്ര തട്ടിപ്പുകൾ

    ടിക്കറ്റ് കൈയിലുണ്ട്, സീറ്റ് വിമാനത്തിലില്ല

    ടിക്കറ്റ് വാട്സ്ആപ്പിൽ വന്നു; വിമാനം മാത്രം വന്നില്ല.

    വിമാനത്താവളത്തിൽ എത്തുമ്പോഴാണ് പലരും അറിയുന്നത്: ടിക്കറ്റ് വ്യാജം, അല്ലെങ്കിൽ നേരത്തെ റദ്ദാക്കിയത്. ടൂർ പാക്കേജിന്റെ പേരിലും പണം പോകുന്നു.

    2026 · തിരുവനന്തപുരം
    അന്വേഷണം₹54,000

    വിമാനക്കമ്പനിയുടെ പേരിൽ വ്യാജ ടിക്കറ്റ്

    ട്രാവൽ ഏജൻസി വഴി ബഹ്റൈനിലേക്ക് ടിക്കറ്റെടുത്ത മൂന്നുപേർക്ക് വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്ന് മനസ്സിലായത്. നെയ്യാർ ഡാം പോലീസ് അന്വേഷണം തുടങ്ങി.

    ഉറവിടം: സുപ്രഭാതം

    2025 · ഇരവിപുരം, കൊല്ലം
    അറസ്റ്റ്₹9 ലക്ഷത്തോളം

    ടിക്കറ്റ് കൊടുത്തു, യാത്രയ്ക്ക് മുൻപ് റദ്ദാക്കി

    വിദേശത്തേക്ക് കുടിയേറാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിമാന ടിക്കറ്റ് എടുത്തുനൽകി; യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ടിക്കറ്റ് റദ്ദായ വിവരം യുവതിയും സുഹൃത്തുക്കളും അറിഞ്ഞത്. ട്രാവൽ ഏജൻസി ഉടമ പിടിയിലായി.

    ഉറവിടം: മാധ്യമം

    2025 · കൊടുങ്ങല്ലൂർ, തൃശ്ശൂർ
    അറസ്റ്റ്ലക്ഷങ്ങൾ

    യൂറോപ്പ് ടൂർ പാക്കേജ് പരസ്യം

    മാധ്യമങ്ങളിൽ കണ്ട ടൂർ പാക്കേജ് പരസ്യം വിശ്വസിച്ച് പണം നൽകിയ മൂന്നുപേരാണ് ഇരകളായത്. പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

    ഉറവിടം: ജന്മഭൂമി

    കൂടുതൽ കേസുകൾ കാണൂ (2)
    കൊല്ലം
    അറസ്റ്റ്

    “മെംബർഷിപ് എടുത്താൽ സൗജന്യ താമസം”

    ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ ബന്ധപ്പെട്ട്, അംഗത്വമെടുത്താൽ രണ്ട് രാത്രി താമസത്തിനുള്ള ഗിഫ്റ്റ് വൗച്ചറും സിനിമ ടിക്കറ്റും വാഗ്ദാനം ചെയ്തു. മൂന്ന് ദിവസത്തെ മെംബർഷിപ് ക്യാമ്പയിനിൽ നിരവധി പേരിൽ നിന്ന് പണം വാങ്ങിയതായി പോലീസ് കണ്ടെത്തി.

    ഉറവിടം: മാധ്യമം

    2021 · കോഴിക്കോട് / സൗദി
    പരാതി₹4.25 ലക്ഷത്തോളം

    പ്രവാസികളെ പറ്റിച്ച ടിക്കറ്റ് ഏജൻസി

    മൂന്ന് സൗദി മലയാളികളിൽ നിന്ന് മാത്രം നാലേകാൽ ലക്ഷത്തോളം രൂപ വാങ്ങി. വിമാനമുണ്ടെന്ന് പറഞ്ഞ ദിവസത്തിന്റെ തലേന്ന് ഏജൻസിക്കാരൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

    ഉറവിടം: മലയാള മനോരമ

    പത്രങ്ങളിൽ നിന്ന് കൂടുതൽ (3)
    • വേങ്ങര / മക്ക: മലപ്പുറം വേങ്ങരയിലെ ഒരു ട്രാവൽസിന് കീഴിൽ ഉംറയ്ക്ക് പോയ 15 തീർഥാടകർക്ക് മടക്ക ടിക്കറ്റ് കിട്ടിയില്ല; ഉടമ സ്ഥാപനം അടച്ച് മുങ്ങിയെന്നാണ് പരാതി. ഹോട്ടലിനും ഭക്ഷണ കമ്പനിക്കും പണം നൽകാത്തതിനാൽ പാസ്പോർട്ടും തടഞ്ഞുവെച്ചു; പലരും സ്വന്തം ചെലവിൽ ടിക്കറ്റെടുത്താണ് മടങ്ങിയത്. (സുപ്രഭാതം, മംഗളം)
    • ബഹ്റൈൻ, 2026: ഇൻസ്റ്റഗ്രാമിൽ വ്യാജ ട്രാവൽ ഏജൻസി അക്കൗണ്ട് തുടങ്ങി കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റും ടൂർ പാക്കേജും പരസ്യം ചെയ്ത രണ്ടുപേർ പിടിയിലായി. നിലവിലില്ലാത്ത പാക്കേജുകൾ വിറ്റ മറ്റൊരു കേസിൽ ട്രാവൽ ഏജൻസി ഉടമയും അറസ്റ്റിലായി. (മാധ്യമം, മാധ്യമം)
    • മസ്കത്ത്, 2026: വിദേശ യാത്രാ പാക്കേജിന് പണം വാങ്ങി സേവനം നൽകാതെ യാത്ര റദ്ദാക്കിയ കേസിൽ ട്രാവൽ ഏജൻസി പ്രതിനിധിക്ക് മൂന്ന് മാസം തടവും 900 റിയാൽ പിഴയും; സ്ഥാപനത്തിന് ഒരു വർഷം വിലക്ക്. (സുപ്രഭാതം)

    അപായസൂചനകൾ

    • ടിക്കറ്റ് കിട്ടിയാലുടൻ പിഎൻആർ വിമാനക്കമ്പനിയുടെ വെബ്സൈറ്റിൽ നേരിട്ട് പരിശോധിക്കൂ; യാത്രയ്ക്ക് തലേന്നും ഒരിക്കൽ കൂടി.
    • വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ ‘ഓഫർ’ പാക്കേജുകൾ, ഇൻസ്റ്റഗ്രാമിൽ മാത്രമുള്ള ഏജൻസികൾ.
    • പണം വ്യക്തിയുടെ അക്കൗണ്ടിലേക്ക്; സ്ഥാപനത്തിന്റെ ബില്ലോ ജിഎസ്ടി രസീതോ ഇല്ല.
    ടൂർ പണികൾ

    ടൂർ പോകുമ്പോൾ കിട്ടാവുന്ന പണികൾ

    അവധി നാല് ദിവസം; പണി കിട്ടിയാൽ ഓർമ്മ നാല് വർഷം.

    ബാഗ് പാക്ക് ചെയ്യും മുൻപ് ഇതൊന്ന് വായിക്കൂ. കേരളത്തിലും ഇന്ത്യയിലും വിദേശത്തും സഞ്ചാരികൾക്ക് കിട്ടിയ പണികൾ, സ്ഥലം തിരിച്ച്.

    കേരളംഇന്ത്യഗൾഫും വിദേശവുംപോകും മുൻപ്യാത്രക്കാരോട് ചോദിക്കൂ

    കേരളത്തിൽ

    1. ഗുരുവായൂർ, തൃശ്ശൂർറെസ്റ്റ് ഹൗസിന്റെ വ്യാജ വെബ്സൈറ്റ്

      ഗുരുവായൂരിലെ റെസ്റ്റ് ഹൗസുകളുടെ വെബ്സൈറ്റ് വ്യാജമായി നിർമിച്ച് ബുക്കിങ് പണം തട്ടി. പ്രതിയെ ഉത്തർപ്രദേശിൽ നിന്ന് പിടികൂടി; തട്ടിപ്പിന് ഉപയോഗിച്ച അക്കൗണ്ടിൽ 15 ദിവസത്തിനുള്ളിൽ ₹97 ലക്ഷം എത്തിയിരുന്നു.

      ഉറവിടം: മാധ്യമം

    2. പിണറായി, കണ്ണൂർ · 2026തായ്‌ലൻഡ് യാത്ര വാഗ്ദാനം, വ്യാജ ടിക്കറ്റ്

      തായ്‌ലൻഡ് യാത്രാ പാക്കേജിനായി ₹22.70 ലക്ഷം വാങ്ങി, യാത്ര നടത്താതെ വ്യാജ വിമാന ടിക്കറ്റുകളും രേഖകളും നൽകിയെന്ന പരാതിയിൽ നാലുപേർക്കെതിരെ കേസ്.

      ഉറവിടം: മാധ്യമം

    3. ചമ്പക്കുളം, ആലപ്പുഴ · 2026ഹൗസ്ബോട്ട് യാത്രയ്ക്കിടെ പണം പോയി

      വിദേശ സഞ്ചാരിയുടെ ബാഗിൽ നിന്ന് 1,600 ഡോളർ കവർന്ന കേസിൽ ഹൗസ്ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ. സിസിടിവി ഓഫ് ചെയ്ത ശേഷമായിരുന്നു മോഷണമെന്ന് പോലീസ്.

      ഉറവിടം: ജന്മഭൂമി

    4. പുന്നമട, ആലപ്പുഴലൈസൻസില്ലാത്ത ഹൗസ്ബോട്ടുകൾ

      ആലപ്പുഴയിൽ ഏകദേശം 1,500 ജലവാഹനങ്ങൾക്കാണ് ലൈസൻസ്; അതിൽ 871 ഹൗസ്ബോട്ടുകൾ. അനധികൃത ബോട്ടുകൾ സഞ്ചാരികൾക്ക് സുരക്ഷാ ഭീഷണിയാണെന്ന് റിപ്പോർട്ട്.

      ഉറവിടം: മനോരമ

    5. തിരുവനന്തപുരം, കൊല്ലം, കൊടുങ്ങല്ലൂർവ്യാജ ടിക്കറ്റും ടൂർ പാക്കേജ് പരസ്യവും

      വിമാനക്കമ്പനിയുടെ പേരിൽ വ്യാജ ടിക്കറ്റ്, യാത്രയ്ക്ക് മുൻപ് റദ്ദാക്കിയ ടിക്കറ്റ്, യൂറോപ്പ് ടൂർ പാക്കേജ് പരസ്യം: ഈ കേസുകൾ യാത്ര തട്ടിപ്പുകൾ വിഭാഗത്തിൽ.

      ഉറവിടം: ഈ സൈറ്റിലെ കേസുകൾ

    ഇന്ത്യയിൽ

    1. ഗോവ · 2026സ്ക്രാച്ച് കാർഡ് ‘സമ്മാനം’, പിന്നെ നിർബന്ധിത പാക്കേജ്

      സമ്മാനം കിട്ടിയെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, ലക്ഷങ്ങൾ വിലയുള്ള വ്യാജ ട്രാവൽ പാക്കേജ് വാങ്ങാൻ മൂന്നും നാലും മണിക്കൂർ സമ്മർദം ചെലുത്തും. മലയാളി ദമ്പതികൾ കുടുങ്ങിയ സംഭവം വീഡിയോയിലൂടെ പുറത്തുവന്നു.

      ഉറവിടം: മനോരമ

    2. ഗോവടാക്സി നിരക്കും ഭീഷണിയും

      ആപ്പ് ടാക്സികൾ ഇല്ലാത്തതിനാൽ സഞ്ചാരികൾക്ക് മറ്റ് വഴിയില്ല; നിരക്കിനെക്കുറിച്ച് തർക്കിച്ചാൽ ഭീഷണിയാണ് മറുപടിയെന്ന് സഞ്ചാരികളുടെ പരാതി.

      ഉറവിടം: കേരള കൗമുദി

    3. ഗോവ ബീച്ചുകൾ · 2026രജിസ്റ്റർ ചെയ്യാത്ത ഗൈഡും മസാജുകാരും

      ബീച്ചുകളിൽ അനധികൃത സേവനം വാഗ്ദാനം ചെയ്യുന്നവരെ ഒഴിവാക്കണമെന്ന് ഗോവ ടൂറിസം വകുപ്പ്. നിയമലംഘനത്തിന് ₹5,000 മുതൽ ₹1 ലക്ഷം വരെ പിഴ.

      ഉറവിടം: മനോരമ

    4. മുതുമല, നീലഗിരിആന സവാരിക്ക് വ്യാജ ബുക്കിങ് സൈറ്റ്

      കടുവ സങ്കേതത്തിലെ ആന ക്യാമ്പ് സന്ദർശനത്തിന് വ്യാജ വെബ്സൈറ്റ് വഴി ₹7,000 മുതൽ ₹10,000 വരെ അടച്ചവർ വഞ്ചിതരായി. രണ്ട് വർഷമായി തട്ടിപ്പ് നടക്കുന്നതായി അധികൃതർ.

      ഉറവിടം: മാധ്യമം

    5. ഹോട്ടൽ, റിസോർട്ട് ബുക്കിങ്ഒറിജിനലിനോട് സാമ്യമുള്ള വ്യാജ സൈറ്റ്

      റിസോർട്ടിന്റെ ഔദ്യോഗിക പോർട്ടലിനോട് സാമ്യമുള്ള വെബ്സൈറ്റും ഇമെയിലും ഉണ്ടാക്കി മുൻകൂർ പണം വാങ്ങി; ₹6 ലക്ഷം തട്ടി. ബുക്ക് ചെയ്താലുടൻ ക്യുആർ കോഡോ യുപിഐയോ വഴി പണം ചോദിക്കുന്നതാണ് രീതി.

      ഉറവിടം: മാധ്യമം

    6. രാജ്യവ്യാപകം · 2025തീർഥാടകരെയും സഞ്ചാരികളെയും ലക്ഷ്യമിട്ട് വ്യാജ പേജുകൾ

      വ്യാജ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പേജുകൾ, പരസ്യങ്ങൾ എന്നിവ വഴിയുള്ള ബുക്കിങ് തട്ടിപ്പിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പണം അടയ്ക്കും മുൻപ് സൈറ്റിന്റെ ആധികാരികത പരിശോധിക്കണം.

      ഉറവിടം: മാധ്യമം

    ഗൾഫിലും വിദേശത്തും

    1. ബഹ്റൈൻമാളിലെ നറുക്കെടുപ്പ് കൂപ്പൺ, ‘നിങ്ങൾ ജയിച്ചു’ എന്ന വിളി

      ഷോപ്പിങ് മാളുകളിൽ കൗണ്ടർ വെച്ച് കൂപ്പൺ എഴുതിക്കും; പിന്നെ വിജയിയെന്ന് വിളിച്ച് ഹോട്ടലിലേക്ക് ക്ഷണിച്ച് ചെറിയ തുകയ്ക്ക് ആഡംബര ടൂർ പാക്കേജ് വാഗ്ദാനം ചെയ്യും. മലയാളി നഴ്സ് ദമ്പതികൾ ഉൾപ്പെടെ ഇരകൾ.

      ഉറവിടം: മാധ്യമം

    2. സലാല, ഒമാൻസൂപ്പർമാർക്കറ്റിന് പുറത്തെ റാഫിൾ കൗണ്ടർ

      രണ്ട് തവണ അടവ് കഴിഞ്ഞാൽ സംഘത്തെക്കുറിച്ച് വിവരമില്ല; കാർഡിലെ രജിസ്ട്രേഷൻ നമ്പറും വിലാസവും വ്യാജം. ഇരകളിൽ ഏറെയും മലയാളികൾ.

      ഉറവിടം: മാധ്യമം

    3. മനാമ, ബഹ്റൈൻവ്യാജ യാത്രാ പാക്കേജ്: ഏജൻസി ഉടമ അറസ്റ്റിൽ

      വ്യാജ യാത്രാ പാക്കേജുകൾ നൽകി പണം തട്ടിയ കേസിൽ ട്രാവൽ ഏജൻസി ഉടമയെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തു.

      ഉറവിടം: മാധ്യമം

    4. ദുബൈ, യുഎഇസോഷ്യൽ മീഡിയയിലെ വ്യാജ ഹജ്ജ്, ഉംറ പാക്കേജ്

      പണം അടച്ചാലുടൻ ഇരകളുടെ നമ്പർ ബ്ലോക്ക് ചെയ്ത് മുങ്ങുന്ന സംഘത്തെ ദുബൈ പോലീസ് പിടികൂടി. ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രം വിസ എടുക്കണമെന്ന് പോലീസ്.

      ഉറവിടം: മാധ്യമം

    5. റിയാദ്, സൗദി അറേബ്യ · 2026മടക്കയാത്രയ്ക്ക് ‘ഡമ്മി ടിക്കറ്റ്’

      45 അംഗ മലയാളി ഉംറ സംഘം വിമാനത്താവളത്തിൽ 24 മണിക്കൂർ കുടുങ്ങി; സംഘത്തിൽ വയോധികരും കുട്ടികളും. റിയാദിലെ പ്രവാസികളാണ് നാട്ടിലേക്ക് വഴിയൊരുക്കിയത്.

      ഉറവിടം: മാധ്യമം

    6. മക്ക, സൗദി അറേബ്യ · 201738 തീർഥാടകർ, മടക്ക ടിക്കറ്റ് ഏഴുപേർക്ക് മാത്രം

      ട്രാവൽസ് ഉടമ മടക്ക ടിക്കറ്റ് നൽകാതിരുന്നതിനാൽ തീർഥാടകർ സ്വന്തം ചെലവിൽ മടങ്ങേണ്ടിവന്നു; സൗദി ഹജ്ജ് മന്ത്രാലയം ഇടപെട്ടു.

      ഉറവിടം: മാധ്യമം

    പോകും മുൻപ്

    • ഹോട്ടലും റിസോർട്ടും സഫാരിയും ഔദ്യോഗിക വെബ്സൈറ്റിലോ നേരിട്ട് വിളിച്ചോ മാത്രം ബുക്ക് ചെയ്യൂ; തിരച്ചിലിൽ ആദ്യം വരുന്ന ലിങ്ക് ഒറിജിനലാകണമെന്നില്ല.
    • വിമാന ടിക്കറ്റ് കിട്ടിയാലുടൻ പിഎൻആർ വിമാനക്കമ്പനിയുടെ സൈറ്റിൽ നോക്കൂ; മടക്ക ടിക്കറ്റും അങ്ങനെത്തന്നെ.
    • മുഴുവൻ തുകയും മുൻകൂറായി ഒരാളുടെ സ്വന്തം അക്കൗണ്ടിലേക്കോ യുപിഐയിലേക്കോ അയക്കരുത്.
    • “നിങ്ങൾക്ക് സമ്മാനം അടിച്ചു” എന്ന് പറഞ്ഞ് വിളിക്കുന്ന ടൂർ പാക്കേജ് അവതരണങ്ങൾക്ക് പോകരുത്.
    • ഉംറ, ഹജ്ജ് യാത്രയ്ക്ക് ലൈസൻസുള്ള ഏജൻസി മാത്രം; ലൈസൻസ് നമ്പർ ചോദിച്ച് പരിശോധിക്കൂ.
    • ടാക്സിയിലും ബോട്ടിലും കയറും മുൻപ് നിരക്ക് ഉറപ്പിക്കൂ; ബോട്ടിന്റെ ലൈസൻസ് ചോദിക്കൂ.
    യാത്രക്കാരുടെ ഫോറംയാത്രക്കാർക്ക് മാത്രം

    മറ്റു യാത്രക്കാരോട് ചോദിക്കൂ

    ഓൺലൈൻ റിവ്യൂ എഴുതിയത് ഉടമയുടെ അളിയനാകാം; ഇവിടെ ചോദിക്കൂ.

    ബുക്ക് ചെയ്യും മുൻപ് അവിടെ പോയവരോട് ചോദിക്കൂ: ഇങ്ങനെയൊരു പാക്കേജ് ഓഫർ ശരിയാകുമോ? മുഴുവൻ പണം മുൻകൂർ ചോദിക്കുന്നത് സാധാരണമാണോ? ടാക്സിക്ക് എത്ര കൊടുക്കണം? പോയി വന്നവർ മറുപടി പറയട്ടെ.

    ഫോറം ഉടൻ തുറക്കും. അംഗത്വം തുടങ്ങുന്നതോടെ ഇവിടെ ചോദ്യം ചോദിക്കാം, മറുപടി എഴുതാം. നിയമങ്ങൾ താഴെ ഇപ്പോഴേ വായിക്കാം.

    എവിടേക്കാണ് യാത്ര?

    പേരുകൾ വേണ്ട, ലക്ഷണങ്ങൾ മാത്രം · ഓഹരി ശുപാർശ വേണ്ട · എഴുതുന്നതിന്റെ പൂർണ ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രം.

      ഇതുവരെ ചോദ്യങ്ങളില്ല. ആദ്യത്തെ ചോദ്യം നിങ്ങളുടേതാകട്ടെ.

      ഫോറത്തിലെ നിയമങ്ങൾ

      • ഇത് യാത്രക്കാർക്ക് മാത്രം. ട്രാവൽ ഏജന്റുമാരുടെ പരസ്യത്തിനും ഓഫറുകൾക്കും ഇടമില്ല.
      • സ്വന്തം അനുഭവം മാത്രം എഴുതൂ; കേട്ടുകേൾവി വേണ്ട. ബില്ലോ ബുക്കിങ് രേഖയോ കൈയിലുണ്ടെങ്കിൽ അത് പറയൂ.
      • പേരുകൾ വേണ്ട, ലക്ഷണങ്ങൾ മാത്രം. വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരോ ഫോൺ നമ്പറോ ഉള്ള കമന്റുകൾ നീക്കം ചെയ്യും. എന്ത് വാഗ്ദാനം ചെയ്തു, എങ്ങനെ പണം ചോദിച്ചു എന്ന് മാത്രം എഴുതൂ.
      • ഓഹരി ശുപാർശ പാടില്ല. “ഇത് വാങ്ങൂ, അത് വിൽക്കൂ, ഇതിൽ ഇടൂ” എന്ന് പറയുന്ന ഓഹരി, ക്രിപ്റ്റോ, നിക്ഷേപ ടിപ്പുകൾ നീക്കം ചെയ്യും.
      • എഴുതുന്നതിന്റെ പൂർണ ഉത്തരവാദിത്തം എഴുതുന്ന ആൾക്ക് മാത്രം. നിങ്ങളുടെ കമന്റിന്റെ നിയമപരമായ ബാധ്യത നിങ്ങൾക്കാണ്; പെട്ടോബ്രോ.com-ന് അല്ല.
      • ഫോണിൽ വിളിക്കാനോ പണം അയക്കാനോ ഇവിടെ ആര് പറഞ്ഞാലും ചെയ്യരുത്. മറുപടികൾ അംഗങ്ങളുടെ അഭിപ്രായമാണ്; പെട്ടോബ്രോ.com-ന്റെ ശുപാർശയല്ല.
      • പണം പോയിട്ടുണ്ടെങ്കിൽ ഫോറത്തിൽ എഴുതി കാത്തിരിക്കരുത്; ആദ്യം 1930.
      തട്ടിപ്പ് നം. 03ജോലി തട്ടിപ്പുകൾ

      വിസ വരും വരും... വന്നത് വക്കീൽ നോട്ടീസ്

      ശമ്പളം യൂറോയിൽ, ഫീസ് രൂപയിൽ, ജോലി സ്വപ്നത്തിൽ.

      വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് വിസയുടെ ചെലവെന്ന പേരിൽ പണം വാങ്ങുന്നു. ജോലി തേടിയ 3,028 പേർ ഒരു വർഷത്തിനിടെ ഓൺലൈൻ തട്ടിപ്പിന് ഇരയായെന്ന് പോലീസ് സൈബർ ഡിവിഷന്റെ റിപ്പോർട്ട് (കേരള കൗമുദി).

      2026 നവംബർ · കൊല്ലം
      അറസ്റ്റ്₹4.5 കോടിയോളം

      ഇസ്രയേലിൽ ജോലി വാഗ്ദാനം

      ഒരു ട്രാവൽ ഏജൻസിയുടെ ഉടമയെയും സിഇഒയെയും പോലീസ് ചണ്ഡിഗഡിൽ നിന്ന് പിടികൂടി. ഒരു സ്ഥാപനത്തിന്റെ പേരിൽ മാത്രം ₹4.5 കോടിയോളം തട്ടിയെന്നാണ് പ്രാഥമിക വിവരം.

      ഉറവിടം: മലയാള മനോരമ

      2026 സെപ്റ്റംബർ · പെരുമ്പാവൂർ
      അറസ്റ്റ്25-ഓളം കേസുകൾ

      ജർമ്മനി, അയർലണ്ട് വിസ

      യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം വാങ്ങിയ കേസിൽ, ഇരുപത്തഞ്ചോളം വിസ തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിലായി.

      ഉറവിടം: മലയാള മനോരമ

      2026 സെപ്റ്റംബർ · കൊച്ചി
      അറസ്റ്റ്₹10 ലക്ഷത്തോളം

      അർമീനിയ, പോളണ്ട് ജോലി

      രണ്ട് കേസുകളിലായി പത്ത് ലക്ഷത്തോളം രൂപ തട്ടിയെന്ന കേസിൽ സ്ഥാപനത്തിന്റെ സിഇഒ വിമാനത്താവളത്തിൽ അറസ്റ്റിലായി.

      ഉറവിടം: മലയാള മനോരമ

      കൂടുതൽ കേസുകൾ കാണൂ (2)
      ഇരിങ്ങാലക്കുട, തൃശ്ശൂർ
      അറസ്റ്റ്₹29.8 ലക്ഷം

      കൺസൾട്ടൻസിയുടെ പേരിൽ ഏഴ് കേസുകൾ

      വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഏഴ് പേരിൽ നിന്നായി ₹29,80,000 തട്ടിയെന്ന കേസിൽ 28-കാരൻ അറസ്റ്റിലായി.

      ഉറവിടം: സുപ്രഭാതം

      2026 · മാനന്തവാടി, വയനാട്
      അറസ്റ്റ്51 പേരിൽ നിന്ന് പണം

      ഒമാനിൽ സെയിൽസ്മാൻ ജോലി

      മാസം ₹70,000 ശമ്പളം വാഗ്ദാനം ചെയ്ത്, വിസയ്ക്കുള്ള ചെലവെന്ന പേരിൽ 51 ആളുകളിൽ നിന്ന് പണം വാങ്ങിയ കേസിലെ പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടി.

      ഉറവിടങ്ങൾ: മാധ്യമം, കേരള കൗമുദി

      പത്രങ്ങളിൽ നിന്ന് കൂടുതൽ (12)
      • മുണ്ടക്കയം, കോട്ടയം, 2026: യൂറോപ്യൻ രാജ്യങ്ങളിലെ വിസ ആറ് മാസത്തിനുള്ളിൽ നൽകാമെന്ന് വിശ്വസിപ്പിച്ച് ₹5 ലക്ഷം മുതൽ ₹20 ലക്ഷം വരെ വാങ്ങിയെന്ന് നൂറോളം പരാതികൾ. വീടു വിറ്റ് പണം നൽകിയവരും പരാതിക്കാരിലുണ്ട്. ഒളിവിലായിരുന്ന കൺസൾട്ടൻസി ഉടമ പിടിയിലായി. (മലയാള മനോരമ, മലയാള മനോരമ)
      • കൊല്ലം, ഇസ്രയേൽ വിസ കേസ്: ഒട്ടേറെ ഉദ്യോഗാർഥികളിൽ നിന്ന് ₹7 ലക്ഷം രൂപ മുതൽ വാങ്ങിയെന്നാണ് പരാതി. (മലയാള മനോരമ)
      • ശാസ്താംകോട്ട, 2026: യുകെ, പിന്നെ കാനഡ, ഓസ്ട്രേലിയ, ഒടുവിൽ നെതർലൻഡ്സ്: ഓരോ തവണയും പുതിയ രാജ്യം വാഗ്ദാനം ചെയ്ത് ഒരു എൻജിനീയറിൽ നിന്ന് ₹9.25 ലക്ഷം വാങ്ങി. ഒരാൾ അറസ്റ്റിൽ. (മാധ്യമം)
      • പൊന്നാനി, 2026: നിയമസഭാ സ്പീക്കറുടെ പഴ്സനൽ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയയാൾ അറസ്റ്റിൽ. (മാധ്യമം)
      • ആലപ്പുഴ: മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി സ്റ്റാഫ് നഴ്സ് ജോലിയും ബന്ധുക്കൾക്ക് എംബിബിഎസ്, നഴ്സിങ് പ്രവേശനവും വാഗ്ദാനം ചെയ്തു; വ്യാജ നിയമന ഉത്തരവും നൽകി. പ്രതി പിടിയിൽ. (സുപ്രഭാതം)
      • കഴക്കൂട്ടം, 2025: മലിനീകരണ നിയന്ത്രണ ബോർഡിലോ മറ്റ് സർക്കാർ സ്ഥാപനങ്ങളിലോ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് നാലുപേരിൽ നിന്ന് ₹25 ലക്ഷത്തോളം വാങ്ങി; ജോലി കിട്ടാതായപ്പോൾ യുകെ വിസ വാഗ്ദാനം ചെയ്തു. രണ്ടുപേർ അറസ്റ്റിൽ. (മാധ്യമം)
      • കിളിമാനൂർ: സർക്കാർ സ്കൂളുകളിലേക്കും മറ്റും വ്യാജ നിയമന ഉത്തരവ് നൽകി നിരവധി പേരിൽ നിന്ന് പണം വാങ്ങി. റെയ്ഡിൽ വ്യാജ രേഖകൾ കണ്ടെടുത്തു; വ്യാജ സീൽ നിർമിച്ചയാളെ പിടികൂടാനുണ്ട്. (സുപ്രഭാതം)
      • കൊല്ലം, 2026 · പാർട്ട് ടൈം ജോലി: ടെലഗ്രാമിൽ ‘ടാസ്ക്’ അയച്ചുനൽകി ഒരു യുവതിയിൽ നിന്ന് ₹29 ലക്ഷത്തിലധികവും ഒരു യുവാവിൽ നിന്ന് ₹40 ലക്ഷത്തിലധികവും തട്ടിയ കേസുകളിൽ രണ്ടുപേർ കൊല്ലം സൈബർ പോലീസിന്റെ പിടിയിൽ. (മലയാള മനോരമ)
      • തൃശ്ശൂർ റൂറൽ · പാർട്ട് ടൈം ജോലി: ഹോട്ടലുകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്ന ഓൺലൈൻ ജോലിയെന്ന പേരിൽ ₹11 ലക്ഷത്തിലധികം തട്ടി. പിടിയിലായയാളുടെ അക്കൗണ്ടിലൂടെ ₹29 ലക്ഷത്തിന്റെ ഇടപാട്; വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകൾ. (സുപ്രഭാതം)
      • ചെറുതുരുത്തി, തൃശ്ശൂർ: ടെലഗ്രാമിലെ വർക്ക് ഫ്രം ഹോം വാഗ്ദാനം: ആദ്യം ₹3,000 ‘ലാഭം’ കിട്ടിയതോടെ വിശ്വസിച്ച യുവതി എട്ട് തവണയായി ₹3.12 ലക്ഷം അയച്ചു. പണം തിരികെ ചോദിച്ചപ്പോൾ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. (ജന്മഭൂമി)
      • കാസർഗോഡ് · പാർട്ട് ടൈം ജോലി: ടെലഗ്രാമിലും ഫോണിലും ബന്ധപ്പെട്ട് വീട്ടിലിരുന്നുള്ള പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഒരു ഡോക്ടറെക്കൊണ്ട് ₹2.23 കോടി വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിച്ചു. നിരവധി ഓൺലൈൻ തട്ടിപ്പ് കേസുകളിലെ പ്രതി അറസ്റ്റിൽ. (മാധ്യമം)
      • കാസർഗോഡ്, 2026 · പ്രവാസി കമ്മിഷൻ: വിദേശ ജോലിയും ബിസിനസ് പങ്കാളിത്തവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ഒട്ടേറെ പരാതികൾ സിറ്റിങ്ങിലെത്തി; പല കേസുകളിലും കൃത്യമായ രേഖകളില്ലാത്തത് അന്വേഷണത്തിന് തടസ്സമാകുന്നുവെന്ന് കമ്മിഷൻ. (മലയാള മനോരമ)

      അപായസൂചനകൾ

      • റിക്രൂട്ടിങ് ഏജൻസിക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഉണ്ടോ എന്ന് eMigrate പോർട്ടലിൽ പരിശോധിക്കാതെ പണം കൊടുക്കരുത്.
      • മുദ്രപ്പത്രത്തിലെ കരാർ ഒരു ഉറപ്പല്ല. ലൈസൻസില്ലാത്ത ഒരു സ്ഥാപനം ₹50-ന്റെ മുദ്രപ്പത്രത്തിൽ കരാർ ഒപ്പിട്ടാണ് വിശ്വാസം നേടിയത് (മാധ്യമം).
      • ഓഫർ ലെറ്ററും വിസയും തൊഴിലുടമയുമായോ എംബസിയുമായോ നേരിട്ട് സ്ഥിരീകരിക്കൂ.
      തൊഴിലന്വേഷകരുടെ ഫോറംതൊഴിലന്വേഷകർക്ക് മാത്രം

      മറ്റു തൊഴിലന്വേഷകരോട് ചോദിക്കൂ

      ഏജന്റ് പറയുന്നത് കേട്ടു; ഇനി പോയി വന്നവർ പറയുന്നത് കേൾക്കൂ.

      വിസയ്ക്ക് പണം കൊടുക്കും മുൻപ് അതേ വഴി പോയവരോട് ചോദിക്കൂ: ഇങ്ങനെയൊരു ഓഫർ ശരിയാകുമോ? ഓഫർ ലെറ്റർ യഥാർത്ഥമാണോ എന്ന് എങ്ങനെ നോക്കാം? ഇത്ര ഫീസ് ന്യായമാണോ?

      ഫോറം ഉടൻ തുറക്കും. അംഗത്വം തുടങ്ങുന്നതോടെ ഇവിടെ ചോദ്യം ചോദിക്കാം, മറുപടി എഴുതാം. നിയമങ്ങൾ താഴെ ഇപ്പോഴേ വായിക്കാം.

      എവിടെയാണ് ജോലി?

      പേരുകൾ വേണ്ട, ലക്ഷണങ്ങൾ മാത്രം · ഓഹരി ശുപാർശ വേണ്ട · എഴുതുന്നതിന്റെ പൂർണ ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രം.

        ഇതുവരെ ചോദ്യങ്ങളില്ല. ആദ്യത്തെ ചോദ്യം നിങ്ങളുടേതാകട്ടെ.

        ഫോറത്തിലെ നിയമങ്ങൾ

        • ഇത് തൊഴിലന്വേഷകർക്ക് മാത്രം. റിക്രൂട്ടിങ് ഏജന്റുമാരുടെ പരസ്യത്തിനും ജോലി ഓഫറുകൾക്കും ഇടമില്ല.
        • സ്വന്തം അനുഭവം മാത്രം എഴുതൂ. ഇവിടെ ആരെങ്കിലും ജോലി വാഗ്ദാനം ചെയ്താൽ അത് തട്ടിപ്പായി കണക്കാക്കൂ.
        • വിദേശ ജോലിക്ക് ഏജൻസിയുടെ റിക്രൂട്ടിങ് ലൈസൻസ് നമ്പർ ചോദിച്ച് സർക്കാർ പോർട്ടലിൽ പരിശോധിക്കൂ.
        • പേരുകൾ വേണ്ട, ലക്ഷണങ്ങൾ മാത്രം. വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരോ ഫോൺ നമ്പറോ ഉള്ള കമന്റുകൾ നീക്കം ചെയ്യും. എന്ത് വാഗ്ദാനം ചെയ്തു, എങ്ങനെ പണം ചോദിച്ചു എന്ന് മാത്രം എഴുതൂ.
        • ഓഹരി ശുപാർശ പാടില്ല. “ഇത് വാങ്ങൂ, അത് വിൽക്കൂ, ഇതിൽ ഇടൂ” എന്ന് പറയുന്ന ഓഹരി, ക്രിപ്റ്റോ, നിക്ഷേപ ടിപ്പുകൾ നീക്കം ചെയ്യും.
        • എഴുതുന്നതിന്റെ പൂർണ ഉത്തരവാദിത്തം എഴുതുന്ന ആൾക്ക് മാത്രം. നിങ്ങളുടെ കമന്റിന്റെ നിയമപരമായ ബാധ്യത നിങ്ങൾക്കാണ്; പെട്ടോബ്രോ.com-ന് അല്ല.
        • ഫോണിൽ വിളിക്കാനോ പണം അയക്കാനോ ഇവിടെ ആര് പറഞ്ഞാലും ചെയ്യരുത്. മറുപടികൾ അംഗങ്ങളുടെ അഭിപ്രായമാണ്; പെട്ടോബ്രോ.com-ന്റെ ശുപാർശയല്ല.
        • പണം പോയിട്ടുണ്ടെങ്കിൽ ഫോറത്തിൽ എഴുതി കാത്തിരിക്കരുത്; ആദ്യം 1930.
        തട്ടിപ്പ് നം. 04വിവാഹ തട്ടിപ്പുകൾ

        താലി കെട്ടും മുൻപേ അക്കൗണ്ട് കാലി

        പ്രൊഫൈലിൽ ഡോക്ടർ; ‘ഓപ്പറേഷൻ’ നടന്നത് നിങ്ങളുടെ അക്കൗണ്ടിൽ.

        മാട്രിമോണിയൽ സൈറ്റിലെ വ്യാജ പ്രൊഫൈൽ, വിവാഹ വാഗ്ദാനം, പിന്നാലെ ‘അത്യാവശ്യം’. കണ്ടിട്ടില്ലാത്ത ആൾക്കാണ് പണം പോകുന്നത്.

        2026 മേയ് · തിരുവനന്തപുരം
        അറസ്റ്റ്₹20 ലക്ഷം

        മാട്രിമോണിയൽ സൈറ്റിലെ പരിചയം

        വിദേശത്തുള്ള യുവതിയെ മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി. ഉയർന്ന ശമ്പളമുള്ള ജോലി വാങ്ങിത്തരാമെന്നും സഹോദരന്റെ ചികിത്സയ്ക്കാണെന്നും പറഞ്ഞാണ് പണം വാങ്ങിയത്. ലുക്ക് ഔട്ട് നോട്ടീസിനെ തുടർന്ന് പ്രതിയെ വിമാനത്താവളത്തിൽ പിടികൂടി.

        ഉറവിടം: മലയാള മനോരമ

        2025 · കൽപ്പറ്റ, വയനാട്
        അറസ്റ്റ്₹85,000

        മറ്റൊരാളുടെ ഫോട്ടോ, വ്യാജ പ്രൊഫൈൽ

        മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി, യുവതിയുടെ ബന്ധുക്കളെയും ബന്ധപ്പെട്ട് വിവാഹത്തിന് സമ്മതമെന്ന് അറിയിച്ചു. പിന്നീട് പലതവണയായി ഓൺലൈനിൽ പണം വാങ്ങി.

        ഉറവിടം: കേരള കൗമുദി

        കൊട്ടാരക്കര, കൊല്ലം
        അറസ്റ്റ്

        “മകന് ആലോചന ശരിയാക്കിത്തരാം”

        മകന് വിവാഹാലോചന നടത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് അമ്മയിൽ നിന്ന് പണം തട്ടിയ കേസിൽ, ഓൺലൈൻ മാട്രിമോണിയൽ തട്ടിപ്പ് സംഘത്തിലെ പ്രധാനിയെ കൊല്ലം റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

        ഉറവിടം: മാധ്യമം

        കൂടുതൽ കേസുകൾ കാണൂ (1)
        2026 · ഡൽഹി
        അറസ്റ്റ്500-ഓളം സ്ത്രീകൾ, ~₹2 കോടി

        ഡോക്ടർ, ബിസിനസുകാരൻ, വക്കീൽ: ഒരാൾ പല വേഷത്തിൽ

        മാട്രിമോണിയൽ സൈറ്റുകളിലും ഡേറ്റിങ് ആപ്പുകളിലും പല പേരുകളിൽ വ്യാജ പ്രൊഫൈലുണ്ടാക്കി വിവാഹവാഗ്ദാനം നൽകി; അടുപ്പത്തിലായ ശേഷം കുടുംബത്തിൽ മെഡിക്കൽ എമർജൻസിയെന്നോ ബിസിനസ് തകർച്ചയെന്നോ പറഞ്ഞ് പണം വാങ്ങി.

        ഉറവിടം: ദേശാഭിമാനി

        പത്രങ്ങളിൽ നിന്ന് കൂടുതൽ (6)
        • ആര്യനാട്, തിരുവനന്തപുരം, 2025: മാട്രിമോണിയൽ പരസ്യങ്ങളിലൂടെ പത്തോളം പേരെ വിവാഹം കഴിച്ച് താലിയും മാലയുമായി മുങ്ങിയെന്ന കേസിലെ യുവതിയെ, അടുത്ത വിവാഹത്തിന് ഓഡിറ്റോറിയത്തിലേക്ക് പോകാൻ ഒരുങ്ങവെ പോലീസ് പിടികൂടി. നാലുപേരുമായി വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. (സുപ്രഭാതം)
        • ചെങ്ങന്നൂർ, 2025: വിവാഹം കഴിഞ്ഞ് നാലാം ദിവസം ഭർതൃവീട്ടിൽ നിന്ന് സ്വർണവും പണവുമായി പോയ യുവതി അറസ്റ്റിൽ. ഭർതൃസഹോദരി യൂട്യൂബിൽ യുവതിയുടെ ചിത്രം കണ്ടതോടെയാണ് മുൻ കേസിന്റെ വിവരം പുറത്തായത്. (സുപ്രഭാതം)
        • വർക്കല, 2025: പ്രണയം നടിച്ച് ക്ഷേത്രങ്ങളിൽ വെച്ച് വിവാഹം; ഒന്നും നിയമപരമായി രജിസ്റ്റർ ചെയ്തില്ല. 10 പവൻ വിറ്റെന്നും മൈക്രോഫിനാൻസ് വായ്പയെടുപ്പിച്ച് പണം കൈക്കലാക്കിയെന്നും രണ്ട് യുവതികളുടെ പരാതി. പ്രതി അറസ്റ്റിൽ. (കേരള കൗമുദി)
        • ചെറുതുരുത്തി, തൃശ്ശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് പലതവണയായി 40 പവനും ₹1.5 ലക്ഷവും കൈക്കലാക്കി നാടുവിട്ട പ്രതിയെ രണ്ട് വർഷത്തിന് ശേഷം മുംബൈ വിമാനത്താവളത്തിൽ പിടികൂടി. (സുപ്രഭാതം)
        • ലക്നൗ, 2025: മാട്രിമോണിയൽ സൈറ്റുകളിലൂടെ പല പേരുകളിൽ 12 പേരെ വിവാഹം കഴിച്ച് പണം തട്ടിയ യുവതിയും സംഘത്തിലെ എട്ടുപേരും അറസ്റ്റിൽ. വിവാഹം ശരിയാകാത്ത പുരുഷന്മാരെയാണ് ലക്ഷ്യമിട്ടത്. (മലയാള മനോരമ)
        • ആഗ്ര / ഡൽഹി: വ്യാജ മാട്രിമോണിയൽ സ്ഥാപനം: വ്യാജ പ്രൊഫൈലുകളുണ്ടാക്കി, കോൾ സെന്ററിലെ യുവതികളെക്കൊണ്ട് സംസാരിപ്പിച്ച് ഓരോ വിവാഹാന്വേഷകനിൽ നിന്നും ₹15,000 വരെ വാങ്ങി. (സിറാജ്)

        അപായസൂചനകൾ

        • നേരിട്ട് കാണും മുൻപേ പണം ചോദിക്കുന്നു: ചികിത്സ, ബിസിനസ്, കസ്റ്റംസ്, വിസ.
        • വീഡിയോ കോളിൽ വരാൻ മടി; വീട്ടുകാരെ പരിചയപ്പെടുത്തുന്നില്ല.
        • പ്രൊഫൈൽ ഫോട്ടോ ഗൂഗിളിൽ തിരഞ്ഞാൽ മറ്റൊരാളുടേത്.
        തട്ടിപ്പ് നം. 05കാഷ്യറെ പറ്റിക്കൽ

        ടിക് മാർക്ക് കണ്ടു, കാശ് മാത്രം കണ്ടില്ല

        സ്ക്രീൻഷോട്ട് കണ്ടല്ല, അക്കൗണ്ടിൽ ‘ടിങ്’ കേട്ടിട്ട് മതി ‘താങ്ക്യൂ’.

        ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവയെ അനുകരിക്കുന്ന വ്യാജ ആപ്പുകൾ. തിരക്കുള്ള സമയത്ത് ‘പണം അയച്ചു’ എന്ന സ്ക്രീൻ കാണിച്ച് സാധനവുമായി മുങ്ങുന്നു. ഇരകൾ കൂടുതലും ചെറുകിട വ്യാപാരികൾ.

        2026 ജനുവരി · വയനാട്
        പത്ര റിപ്പോർട്ട്

        എത്ര വലിയ തുകയും ‘ട്രാൻസ്ഫർ ആയി’

        വ്യാജ യുപിഐ ആപ്പുകളിൽ എത്ര വലിയ തുകയും അയച്ചതായി കാണിക്കും. കടയിലെ കണക്ക് ക്ലോസ് ചെയ്യുമ്പോഴാണ് ഓൺലൈനിൽ വരേണ്ട തുക വന്നിട്ടില്ലെന്ന് വ്യാപാരികൾ അറിയുന്നത്. ടിക്കറ്റ് കൗണ്ടറുകളിലും ഇതേ രീതി റിപ്പോർട്ട് ചെയ്തു.

        ഉറവിടം: മലയാള മനോരമ

        2025 · കളമശ്ശേരി, കൊച്ചി
        അറസ്റ്റ്

        ഹോട്ടലിൽ വയറുനിറയെ കഴിച്ചു, വ്യാജ ആപ്പിൽ ‘പേ’ ചെയ്തു

        വ്യാജ ആപ്പിലെ രസീതും പണം സ്വീകരിച്ചതിന്റെ ശബ്ദവും കേൾപ്പിച്ചാണ് കടയുടമകളെ പറ്റിച്ചത്. കളമശ്ശേരി, ഇടപ്പള്ളി മേഖലയിൽ പലയിടത്തും ഇതേ തട്ടിപ്പ് നടന്നതായി പോലീസ് കണ്ടെത്തി; സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടി.

        ഉറവിടങ്ങൾ: മാധ്യമം, മാധ്യമം

        2026 സെപ്റ്റംബർ · മൂവാറ്റുപുഴ
        പരാതി₹16,000

        വെള്ളിക്കടയിൽ വ്യാജ സ്ക്രീൻഷോട്ട്

        മാന്യമായ വേഷത്തിലെത്തിയ യുവാവ് ആഭരണങ്ങൾ തിരഞ്ഞെടുത്ത ശേഷം പണം അയച്ചതായി ഫോൺ സ്ക്രീൻ കാണിച്ച് കടന്നു.

        ഉറവിടം: മലയാള മനോരമ

        കൂടുതൽ കേസുകൾ കാണൂ (2)
        2026 സെപ്റ്റംബർ · കട്ടപ്പന, ഇടുക്കി
        തട്ടിപ്പ് ശ്രമം₹20,240

        ഏലയ്ക്ക വാങ്ങാൻ വ്യാജ രസീത്

        സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ട ‘ഉപഭോക്താവ്’ അഞ്ച് കിലോ ഏലയ്ക്കയുടെ വിലയായി വ്യാജ സ്ക്രീൻഷോട്ട് അയച്ചു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം വന്നിട്ടില്ലെന്ന് വ്യാപാരി അറിഞ്ഞത്.

        ഉറവിടം: മലയാള മനോരമ

        2025 · കേരള പോലീസ്
        മുന്നറിയിപ്പ്

        വ്യാപാരികൾക്ക് പോലീസിന്റെ മുന്നറിയിപ്പ്

        വ്യാജ പേയ്മെന്റ് ആപ്പുകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്തവിധം ഒറിജിനലിന് സമാനമാണെന്ന് പോലീസ് വ്യാപാരികളെ അറിയിച്ചു.

        ഉറവിടങ്ങൾ: മാധ്യമം, കേരള കൗമുദി, മാധ്യമം

        പത്രങ്ങളിൽ നിന്ന് കൂടുതൽ (6)
        • പട്ടാമ്പി, 2026: വ്യാജ ഫോൺ പേ ആപ്പ് ഉപയോഗിച്ച് ടയർ കടയിൽ ₹35,700, തുണിക്കടയിൽ ₹14,600, ഫാൻസി കടയിൽ ₹1,853: മൂന്ന് കടകളെ പറ്റിച്ചയാൾ പിടിയിൽ. (മാധ്യമം)
        • ആലുവ, 2026: ബേക്കറിയുടെ ചില്ലലമാരയിലെ ക്യുആർ കോഡിന് മുകളിൽ അജ്ഞാതൻ സ്വന്തം ക്യുആർ കോഡ് ഒട്ടിച്ചു; മൂന്ന് ദിവസം കൊണ്ട് ₹40,000 പോയി. (കേരള കൗമുദി)
        • ഒളവണ്ണ ടോൾ പ്ലാസ, കോഴിക്കോട്, 2026: ടോൾ പിരിവിനുള്ള ക്യുആർ കോഡിന് പകരം ഒരു സ്വകാര്യ സ്ഥാപനത്തിന്റെ കോഡ് വെച്ച് ഒരു മാസം കൊണ്ട് ഏഴ് ലക്ഷത്തോളം രൂപ വകമാറ്റി. ആറുപേർക്കെതിരെ കേസ്. (മാധ്യമം)
        • തിരുവനന്തപുരം, 2025: ഒരു ആഭരണ സ്ഥാപനത്തിലെ ക്യുആർ കോഡിന് പകരം സ്വന്തം കോഡ് ഉപയോഗിച്ച് ജീവനക്കാർ ₹69 ലക്ഷം തട്ടിയെന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചു. ഇവിടെ പറ്റിക്കപ്പെട്ടത് ഉടമയാണ്. (സുപ്രഭാതം, മലയാള മനോരമ)
        • വടക്കൻ പറവൂർ, 2026: ₹700-ന് സാധനം വാങ്ങി ഏതോ ആപ്പിലെ ‘ടിക്’ മാർക്ക് കാണിച്ച് നൊടിയിടയിൽ പോകുന്ന സംഘം; കടയിലുണ്ടായിരുന്ന ബന്ധു പരിശോധിച്ചപ്പോൾ പണം വന്നിട്ടില്ല. (മലയാള മനോരമ)
        • ഉപഭോക്താക്കൾക്ക്: സ്കാൻ ചെയ്യുമ്പോൾ ഫോൺ സ്ക്രീനിൽ തെളിയുന്ന കടയുടെ പേര് ശരിയാണോ എന്ന് നോക്കി മാത്രം പണം അയക്കൂ. (മലയാള മനോരമ)

        അപായസൂചനകൾ

        • ഉപഭോക്താവിന്റെ ഫോണിലെ സ്ക്രീൻ അല്ല തെളിവ്. നിങ്ങളുടെ സ്വന്തം ആപ്പിലോ സൗണ്ട് ബോക്സിലോ ബാങ്ക് സന്ദേശത്തിലോ പണം വന്നെന്ന് ഉറപ്പാക്കൂ.
        • തിരക്കുള്ള സമയം, സെക്കൻഡുകൾ മാത്രം കാണിക്കുന്ന സ്ക്രീൻ, ധൃതി.
        • ഓൺലൈൻ ഓർഡറിന് ‘പണം അയച്ചു’ എന്ന സ്ക്രീൻഷോട്ട് മാത്രം; അക്കൗണ്ടിൽ ക്രെഡിറ്റ് ഇല്ല.
        തട്ടിപ്പ് നം. 06ഇവന്റ് തട്ടിപ്പുകൾ

        ടിക്കറ്റ് നാല്പതിനായിരം, സീറ്റ് ഇരുപതിനായിരം

        സ്റ്റേജിൽ ഗായകൻ ഒരാൾ; ഒരു സീറ്റിന് ടിക്കറ്റ് രണ്ട്.

        വ്യാജ ടിക്കറ്റ്, അനുവദിച്ചതിലും കൂടുതൽ ടിക്കറ്റ് വിൽപ്പന, പരിപാടി കഴിഞ്ഞിട്ടും കിട്ടാത്ത പണം. കാണികളും കലാകാരന്മാരും നടത്തിപ്പുകാരും ഇരകളാകാം.

        2023 · ചെന്നൈ
        പോലീസ് കണ്ടെത്തൽ21,000 അധിക ടിക്കറ്റ്

        അനുമതി 20,000 പേർക്ക്, വിറ്റത് 41,000 ടിക്കറ്റ്

        ഒരു സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിയ സംഗീത നിശയിൽ അനുവദിച്ചതിന്റെ ഇരട്ടിയിലേറെ ടിക്കറ്റ് വിറ്റെന്ന് പോലീസ് കണ്ടെത്തി. പണം നൽകി ടിക്കറ്റെടുത്ത പലരും മണിക്കൂറുകളോളം അകത്തു കടക്കാനാകാതെ വലഞ്ഞു. വീഴ്ച കമ്പനി ഏറ്റെടുത്തു.

        ഉറവിടം: മലയാള മനോരമ

        2024 · ദേശീയം
        ഇഡി അന്വേഷണം

        സംഗീത നിശകളുടെ വ്യാജ ടിക്കറ്റ് ലോബി

        ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ ടിക്കറ്റ് തീർന്നതോടെ ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി വ്യാജ ടിക്കറ്റുകൾ വിറ്റു. വിൽപ്പനയെക്കുറിച്ചും പണം എവിടെ പോയെന്നതിനെക്കുറിച്ചും ഇഡി അന്വേഷിക്കുന്നു.

        ഉറവിടം: ദേശാഭിമാനി

        2025 · കൊച്ചി
        കേസ്; ആരോപണം നിഷേധിച്ചു₹38 ലക്ഷം

        സംഗീത നിശയുടെ നടത്തിപ്പുകാരന് പണം കിട്ടിയില്ലെന്ന് പരാതി

        ടിക്കറ്റ് വിൽപ്പനയിലെ തുക നൽകാമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന പ്രൊഡക്ഷൻ മാനേജരുടെ പരാതിയിൽ ഒരു സംഗീത സംവിധായകനെതിരെ പോലീസ് വഞ്ചനക്കുറ്റത്തിന് കേസെടുത്തു. ആരോപണം അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരനാണ് തന്നെ വഞ്ചിച്ചതെന്നും സംഗീത സംവിധായകൻ പ്രതികരിച്ചു.

        ഉറവിടങ്ങൾ: ചന്ദ്രിക, മാധ്യമം

        പത്രങ്ങളിൽ നിന്ന് കൂടുതൽ (4)
        • കോട്ടയം, 2026 സെപ്റ്റംബർ: വിവാഹസദ്യ എത്തിക്കാമെന്ന് പറഞ്ഞ് ₹1.2 ലക്ഷവും ₹1.4 ലക്ഷവും മുൻകൂറായി വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതിരുന്ന കേസിൽ ഒരു കാറ്ററിങ് ആൻഡ് ഇവന്റ്സ് സ്ഥാപന ഉടമ അറസ്റ്റിൽ. ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് വിവാഹ സംഘങ്ങളാണ് വഞ്ചിക്കപ്പെട്ടത്; മൂന്നിടത്തും സോഷ്യൽ മീഡിയ റീൽ കണ്ടാണ് ബുക്ക് ചെയ്തത്. (കേരള കൗമുദി, മലയാള മനോരമ, ജന്മഭൂമി)
        • കൊച്ചി, 2026: ഇതേ നടത്തിപ്പുകാരന് ₹3 ലക്ഷം നൽകിയ കുടുംബം: ആദ്യ ചടങ്ങ് ഭംഗിയായി നടത്തി വിശ്വാസം നേടി; പ്രധാന ദിവസത്തിന് തലേന്ന് മുങ്ങി. പ്രവാസികളെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്ന് പരാതിക്കാരൻ. (മലയാള മനോരമ)
        • അതിഥികൾ ഇരുന്നപ്പോൾ: ഓൺലൈൻ പരസ്യം വിശ്വസിച്ച് ലക്ഷങ്ങൾ അഡ്വാൻസ് നൽകുന്നവരാണ് കുടുങ്ങുന്നത്. അതിഥികൾ സദ്യയ്ക്ക് ഇരിക്കുമ്പോഴാണ് കരാറുകാരൻ മുങ്ങിയ വിവരം അറിയുന്നത്. ഒരേ പേരുള്ള മാന്യമായ സ്ഥാപനങ്ങൾക്കും ഇത് മാനക്കേടായി. (കേരള കൗമുദി)
        • കൊൽക്കത്ത: ഒരു ഫുട്ബോൾ താരത്തെ കാണാൻ ടിക്കറ്റെടുത്ത 33,000 ആരാധകർക്ക് പണം തിരികെ നൽകുമെന്ന് പശ്ചിമബംഗാൾ സർക്കാർ; പരിപാടിക്കിടെ വൻ തിക്കും തിരക്കുമുണ്ടായിരുന്നു. (കേരള കൗമുദി)

        അപായസൂചനകൾ

        • ടിക്കറ്റ് ഔദ്യോഗിക പ്ലാറ്റ്ഫോമിൽ നിന്ന് മാത്രം. സോഷ്യൽ മീഡിയയിലെ ‘റീസെയിൽ’ ടിക്കറ്റുകൾ വാങ്ങരുത്.
        • പരിപാടിക്ക് പോലീസ്, തദ്ദേശ സ്ഥാപന അനുമതികൾ ഉണ്ടോ എന്ന് സംഘാടകരോട് ചോദിക്കൂ.
        • കലാകാരന്മാരും വെണ്ടർമാരും: രേഖാമൂലമുള്ള കരാറും മുൻകൂർ തുകയും ഇല്ലാതെ പണി തുടങ്ങരുത്.
        തട്ടിപ്പ് നം. 07വ്യാജ മരുന്ന് തട്ടിപ്പ്

        ലേബൽ ഒറിജിനൽ, ഉള്ളിൽ വ്യാജൻ

        വില ഒറിജിനലിന്റേത്, ഫലം ചോക്കുപൊടിയുടേത്.

        പ്രമുഖ കമ്പനികളുടെ പേരും ബാച്ച് നമ്പറും അതേപടി പകർത്തിയ വ്യാജ മരുന്നുകൾ വിപണിയിലെത്തുന്നു. ഇവിടെ നഷ്ടം പണം മാത്രമല്ല.

        2026 · കേരളം
        ലൈസൻസ് റദ്ദാക്കി₹2 ലക്ഷത്തിലധികം

        ആസ്മ ഇൻഹേലർ മരുന്നിന്റെ വ്യാജൻ

        ഡ്രഗ്സ് കൺട്രോൾ വിഭാഗം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാജ മരുന്നുകൾ പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി സ്റ്റോക്ക് ചെയ്ത രണ്ട് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് ഡ്രഗ് ലൈസൻസ് റദ്ദാക്കി.

        ഉറവിടം: സുപ്രഭാതം

        2025 ഡിസംബർ · സംസ്ഥാനങ്ങൾക്ക് നോട്ടീസ്
        മുന്നറിയിപ്പ്34 കമ്പനികൾ

        ഒറിജിനലിന്റെ അതേ ബാച്ച് നമ്പറിൽ വ്യാജൻ

        രാജ്യത്തെ 34 പ്രമുഖ കമ്പനികളുടെ പേരിൽ വ്യാജ മരുന്നുകൾ കണ്ടെത്തിയതായി പുതുച്ചേരി ഡ്രഗ്സ് കൺട്രോൾ വിഭാഗം സംസ്ഥാനങ്ങളെ അറിയിച്ചു. ബ്രാൻഡഡ് മരുന്നുകളുടെ അതേ ബാച്ച് നമ്പറുകളിൽ ഇറക്കിയതിനാൽ പിടികൂടാൻ പ്രയാസമാണ്.

        ഉറവിടം: മാധ്യമം

        2026 ഓഗസ്റ്റ് · ബിഡദി, ബെംഗളൂരുവിന് സമീപം
        റെയ്ഡ്₹5 കോടിയിലേറെ

        ഫാംഹൗസിൽ റീപാക്കിങ് കേന്ദ്രം

        ലൈസൻസില്ലാത്ത കേന്ദ്രത്തിൽ വിലകുറഞ്ഞ മരുന്നുകൾ പ്രമുഖ കമ്പനികളുടെ ലേബലൊട്ടിച്ച് വീണ്ടും പാക്ക് ചെയ്തു. വിപണി വിലയേക്കാൾ ഏകദേശം 50 ശതമാനം കുറഞ്ഞ നിരക്കിലാണ് ഇവ ആശുപത്രികൾക്ക് വിതരണം ചെയ്തത്.

        ഉറവിടങ്ങൾ: കേരള കൗമുദി, മാധ്യമം

        കൂടുതൽ കേസുകൾ കാണൂ (1)
        2024 ഒക്ടോബർ · കേന്ദ്ര ഡ്രഗ് റെഗുലേറ്റർ
        പരിശോധനാഫലം49 മരുന്ന് തിരിച്ചുവിളിച്ചു

        3,000 മരുന്നിൽ 4 വ്യാജം, 45 നിലവാരമില്ലാത്തത്

        പ്രചാരമുള്ള ഒരു കാൽസ്യം സപ്ലിമെന്റിന്റേത് ഉൾപ്പെടെ നാല് വ്യാജ മരുന്നുകൾ കണ്ടെത്തി; 45 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു.

        ഉറവിടം: ദേശാഭിമാനി

        പത്രങ്ങളിൽ നിന്ന് കൂടുതൽ (5)
        • ഓപ്പറേഷൻ മാജിക്-ആഡ്, കേരളം: സോഷ്യൽ മീഡിയയിലെ വ്യാജ മരുന്ന് പരസ്യങ്ങൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ 25-ഓളം കേസുകൾ. ഡ്രഗ് ലൈസൻസില്ലാതെ, ഭക്ഷ്യ ലൈസൻസിന്റെ മറവിൽ ആയുർവേദ ചേരുവകളുള്ള ‘മരുന്നുകൾ’ വ്യാപകമായി വിൽക്കുന്നതായി കണ്ടെത്തി. (സുപ്രഭാതം)
        • പത്തനംതിട്ട, 2026: അംഗീകാരമില്ലാത്ത സൗന്ദര്യവർധക ക്രീമുകൾ ഡ്രഗ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തു; ചിലതിൽ അനുവദനീയമായതിന്റെ 12,000 മടങ്ങ് മെർക്കുറി. ഉപയോഗിക്കുന്നവരിൽ ഏറെയും വിദ്യാർഥിനികൾ. (കേരള കൗമുദി)
        • കേരളം, 2026 നവംബർ: ഒരു ഫെയർനെസ് ക്രീം കമ്പനിക്കെതിരെ വൃക്ക തകരാറുമായി ബന്ധപ്പെട്ട പരാതിയിൽ കേസ്. അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും വിൽപ്പന തടയാൻ വ്യാപക പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. (മാധ്യമം)
        • കൊൽക്കത്ത: മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്ന് കാൻസറിനും പ്രമേഹത്തിനുമുള്ള, വ്യാജമെന്ന് സംശയിക്കുന്ന ₹6.6 കോടിയുടെ മരുന്നുകൾ പിടികൂടി. (മാധ്യമം)
        • ഗുരുഗ്രാം, 2026: ശരീരഭാരം കുറയ്ക്കാനുള്ള ഒരു ഇഞ്ചക്ഷന്റെ വ്യാജ പതിപ്പുകൾ അപ്പാർട്ട്മെന്റിലിരുന്ന് നിർമിച്ചു; ₹56 ലക്ഷത്തിന്റേത് പിടിച്ചെടുത്തു. (മാധ്യമം)

        അപായസൂചനകൾ

        • വിലയിൽ അസാധാരണമായ കിഴിവ്; ബിൽ തരാൻ മടി.
        • പാക്കിങ്ങിലെ അച്ചടി, സീൽ, നിറം എന്നിവയിൽ പതിവിൽ നിന്ന് വ്യത്യാസം. പാക്കിൽ ക്യുആർ കോഡുണ്ടെങ്കിൽ സ്കാൻ ചെയ്ത് നോക്കൂ.
        • ലൈസൻസുള്ള മെഡിക്കൽ സ്റ്റോറിൽ നിന്ന് ബിൽ സഹിതം മാത്രം വാങ്ങൂ. സംശയം തോന്നിയാൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തെ അറിയിക്കൂ.
        തട്ടിപ്പ് നം. 08ഡേറ്റിങ് ആപ്പ് തട്ടിപ്പ്

        സ്വൈപ്പ് ചെയ്തത് പ്രണയം, പോയത് പണം

        മാച്ച് ആയത് ഹൃദയമല്ല; നിങ്ങളുടെ ബാങ്ക് ബാലൻസാണ്.

        ഡേറ്റിങ് ആപ്പിലെ പരിചയം രണ്ട് വഴിക്ക് പണം കളയും: ‘നിക്ഷേപ ഉപദേശം’ വഴി ഓൺലൈനായി, അല്ലെങ്കിൽ നേരിട്ട് കാണാൻ വിളിച്ചുവരുത്തി. കേരളത്തിൽ നിന്ന് ഒരു വലിയ കേസും മറ്റ് നഗരങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളുമാണ് ഇവിടെ.

        2026 നവംബർ · കൊച്ചി
        അന്വേഷണം₹1.57 കോടി

        ഡേറ്റിങ് ആപ്പിലെ പരിചയം പറഞ്ഞു, ഡോക്ടർ നിക്ഷേപിച്ചു

        ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ടയാളുടെ നിർദേശപ്രകാരം ഒരു ഡോക്ടർ ഓൺലൈൻ ഓഹരി ട്രേഡിങ്ങിനെന്ന പേരിൽ മൂന്ന് മാസത്തിനിടെ ₹1.57 കോടി അയച്ചു. മുഴുവൻ നഷ്ടമായി.

        ഉറവിടം: മലയാള മനോരമ

        2025 · മുംബൈ
        കേസ്₹88,000

        “ഓഹരിവിപണിയിൽ ലാഭമുണ്ടാക്കിത്തരാം”

        ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ടയാൾ പെട്ടെന്ന് വിശ്വാസം നേടി; ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ രജിസ്ട്രേഷൻ ഫീസെന്ന പേരിൽ ആദ്യം ₹50,000 ചോദിച്ചു. പിന്നീട് ബന്ധപ്പെടാനായില്ല.

        ഉറവിടം: മാധ്യമം

        2026 · ഡൽഹി
        അറസ്റ്റ്₹7 ലക്ഷത്തോളം

        നേരിട്ട് കാണാൻ വിളിച്ചു, പിന്നെ കൊള്ള

        ഡേറ്റിങ് ആപ്പ് പ്രൊഫൈൽ വഴി പരിചയപ്പെട്ട് നേരിട്ട് കാണാൻ വിളിച്ചുവരുത്തിയ യുവാവിനെക്കൊണ്ട് യുപിഐ, എടിഎം, ക്രെഡിറ്റ് കാർഡ് എന്നിവ വഴി ഏഴ് ലക്ഷത്തോളം രൂപ കൈമാറിച്ചു. മണിക്കൂറുകൾക്കകം അഞ്ചുപേർ അറസ്റ്റിലായി.

        ഉറവിടങ്ങൾ: മാധ്യമം, സുപ്രഭാതം

        കൂടുതൽ കേസുകൾ കാണൂ (2)
        2025 · കോയമ്പത്തൂർ / വാളയാർ
        അറസ്റ്റ്3 പവൻ, ₹90,000

        കാണാൻ ചെന്ന യുവതിയെ ഭീഷണിപ്പെടുത്തി

        ഡേറ്റിങ് ആപ്പിൽ മറ്റൊരു പേരിൽ പരിചയപ്പെട്ട യുവാവും സുഹൃത്തും ചേർന്ന് യുവതിയെ ഭീഷണിപ്പെടുത്തി ആഭരണം കവർന്നു; ₹90,000 മൊബൈൽ വഴി ട്രാൻസ്ഫർ ചെയ്യിച്ചു.

        ഉറവിടങ്ങൾ: മലയാള മനോരമ, മാധ്യമം

        2025 · മുംബൈ
        അറസ്റ്റ്ഒരു ബില്ല് ₹35,000

        ഹോട്ടലിൽ വിളിച്ചുവരുത്തി വൻ ബില്ല്

        യുവതികളുടെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പുരുഷന്മാരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഭക്ഷണം കഴിച്ച് പതിനായിരങ്ങളുടെ ബില്ലടപ്പിക്കുന്ന 21 അംഗ സംഘം പിടിയിൽ. ഹോട്ടൽ ജീവനക്കാരുമായി ചേർന്നായിരുന്നു തട്ടിപ്പ്.

        ഉറവിടം: മാധ്യമം

        പത്രങ്ങളിൽ നിന്ന് കൂടുതൽ (1)
        • ഡൽഹി, 2026: മാട്രിമോണിയൽ സൈറ്റുകളിലും ഡേറ്റിങ് ആപ്പുകളിലും ഡോക്ടർ, ബിസിനസുകാരൻ, വക്കീൽ എന്നിങ്ങനെ പല വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് അഞ്ഞൂറോളം സ്ത്രീകളിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയയാൾ പിടിയിൽ. (ദേശാഭിമാനി)

        അപായസൂചനകൾ

        • പരിചയപ്പെട്ട് ദിവസങ്ങൾക്കകം ട്രേഡിങ്, ക്രിപ്റ്റോ, ‘ഉറപ്പുള്ള ലാഭം’ എന്നിവയെക്കുറിച്ച് സംസാരിച്ചു തുടങ്ങുന്നു.
        • ആദ്യ കൂടിക്കാഴ്ചയ്ക്ക് അവർ നിർദേശിക്കുന്ന ഹോട്ടലോ ഒഴിഞ്ഞ സ്ഥലമോ മാത്രം. പൊതുസ്ഥലത്ത് കാണൂ, എവിടെ പോകുന്നുവെന്ന് ഒരാളെ അറിയിക്കൂ.
        • നേരിട്ട് കണ്ടിട്ടില്ലാത്ത ആൾക്ക് ഒരു രൂപ പോലും അയക്കരുത്.
        തട്ടിപ്പ് നം. 09ഡിജിറ്റൽ അറസ്റ്റ്

        വീഡിയോ കോളിൽ ‘പോലീസ്’, അക്കൗണ്ടിൽ കള്ളൻ

        പോലീസ് വീഡിയോ കോളിൽ അറസ്റ്റ് ചെയ്യില്ല; അവർക്ക് ജീപ്പുണ്ട്.

        നിങ്ങളുടെ പേരിലുള്ള അക്കൗണ്ട് കള്ളപ്പണ കേസിൽപ്പെട്ടെന്ന് പറഞ്ഞ് പോലീസിന്റെയോ ഇഡിയുടെയോ വേഷത്തിൽ വിളിക്കുന്നു. ‘പരിശോധന’യ്ക്കെന്ന പേരിൽ പണം അവരുടെ അക്കൗണ്ടിലേക്ക് മാറ്റിക്കുന്നു.

        2025–26 · ഇരിങ്ങാലക്കുട
        അറസ്റ്റ്₹4.11 കോടി

        85-കാരനെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് തട്ടിയത് നാല് കോടിയിലേറെ

        ഒരു കള്ളപ്പണ കേസിലെ 257 ബാങ്ക് അക്കൗണ്ടുകളിലൊന്ന് പരാതിക്കാരന്റെ പേരിലാണെന്ന് വാട്സ്ആപ്പ് കോളിലൂടെ വിശ്വസിപ്പിച്ചു; 2025 സെപ്റ്റംബർ മുതൽ 2026 ജനുവരി വരെ തട്ടിപ്പ് നീണ്ടു. തട്ടിപ്പുപണം സ്വന്തം അക്കൗണ്ടിലൂടെ കൈമാറി കമ്മീഷൻ വാങ്ങിയ സംഘാംഗത്തെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

        ഉറവിടം: മാധ്യമം

        2026 · പെരുമ്പാവൂർ
        അന്വേഷണം₹1.72 കോടി

        29-കാരന് നഷ്ടമായത് 1.72 കോടി

        ഒരിടവേളയ്ക്കുശേഷം ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ വീണ്ടും തട്ടിപ്പ്. എറണാകുളം റൂറൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി.

        ഉറവിടം: ദേശാഭിമാനി

        2024 · കാക്കനാട്, എറണാകുളം
        അറസ്റ്റ്കോടികൾ

        ‘വെർച്വൽ അറസ്റ്റ്’: മൂന്നുപേർ പിടിയിൽ

        പരാതിക്കാരിയുടെ പേരിൽ ഡൽഹിയിലെ ഒരു ബാങ്കിൽ അക്കൗണ്ടുണ്ടെന്നും അത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഒളിവിൽ കഴിഞ്ഞ ഒരാളെ കൂടി എറണാകുളം സൈബർ പോലീസ് പിടികൂടി.

        ഉറവിടം: സുപ്രഭാതം

        കൂടുതൽ കേസുകൾ കാണൂ (3)
        2026 · കോഴിക്കോട്
        അറസ്റ്റ്₹36 ലക്ഷം

        “മുംബൈ പോലീസ് സ്റ്റേഷനിൽ നിന്നാണ്”

        ഒരു തട്ടിപ്പുസംഘം നാല് കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയതിന്റെ അന്വേഷണമെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു സ്ത്രീയുടെ വിവിധ അക്കൗണ്ടുകളിൽ നിന്ന് പണം മാറ്റിച്ചു. നാലുപേർ പിടിയിൽ.

        ഉറവിടം: മാധ്യമം

        2026 · കണ്ണൂർ
        അന്വേഷണം₹15 ലക്ഷം

        ഇഡി ഉദ്യോഗസ്ഥരുടെ വേഷത്തിൽ

        വാട്സ്ആപ്പിലൂടെ ഇഡി ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച്, ബാങ്ക് അക്കൗണ്ട് പരിശോധിക്കാനെന്ന വ്യാജേന വയോധികന്റെ സ്ഥിരനിക്ഷേപം അവർ പറഞ്ഞ അക്കൗണ്ടിലേക്ക് അയപ്പിച്ചു. ഒരു ബാങ്ക് മാനേജരെ കുടുക്കാനുള്ള ശ്രമം സൈബർ പോലീസ് പൊളിച്ചതിന് പിന്നാലെയായിരുന്നു ഇത്.

        ഉറവിടം: മാധ്യമം

        മലപ്പുറം
        അറസ്റ്റ്₹93 ലക്ഷത്തിന്റെ കേസ്

        അക്കൗണ്ട് വിറ്റവരും പ്രതികൾ

        എടപ്പാൾ സ്വദേശിനിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ, തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ടുകൾ വിറ്റ മൂന്നുപേരെ മലപ്പുറം സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

        ഉറവിടം: ദേശാഭിമാനി

        പത്രങ്ങളിൽ നിന്ന് കൂടുതൽ (4)
        • പാലക്കാട്, 2026: ഒരു എംഎൽഎയെ ഡിജിറ്റൽ അറസ്റ്റിൽ കുടുക്കാൻ രണ്ട് മണിക്കൂറോളം ശ്രമം; സംശയം തോന്നി ഫോൺ കട്ട് ചെയ്ത് പരാതി നൽകി. (മലയാള മനോരമ)
        • ചങ്ങനാശേരി, 2024: ബന്ധു പോലീസ് സൂപ്രണ്ടാണെന്ന് പറഞ്ഞതോടെ സംഘം പിൻവാങ്ങി: ഒരു റിട്ട. പ്രഫസർ തട്ടിപ്പ് പൊളിച്ച വിധം. (മലയാള മനോരമ)
        • വാടക അക്കൗണ്ട്: തട്ടിപ്പ് സംഘങ്ങൾ കോളജ് വിദ്യാർഥികളെ സ്വാധീനിച്ച് അക്കൗണ്ടുകൾ വാടകയ്ക്കെടുക്കുന്നുണ്ടെന്ന് പോലീസ്. (മാധ്യമം)
        • കാസർഗോഡ്, 2026: നീലേശ്വരത്തെ 80-കാരനായ ഡോക്ടറിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ ₹1.19 കോടിയിലധികം തട്ടി; അറസ്റ്റ് ഒഴിവാക്കാനും ‘റിസർവ് ബാങ്ക് പരിശോധന’യ്ക്കുമായി പണം കൈമാറണമെന്ന് വിശ്വസിപ്പിച്ചു. പ്രതിയെ ഹൈദരാബാദ് വിമാനത്താവളത്തിൽ പിടികൂടി. (മലയാള മനോരമ, മാധ്യമം)

        അപായസൂചനകൾ

        • വീഡിയോ കോളിൽ ‘അറസ്റ്റ്’ ചെയ്യുന്ന ഒരു ഏജൻസിയുമില്ല. കോൾ കട്ട് ചെയ്ത് 1930-ൽ വിളിക്കൂ.
        • “ആരോടും പറയരുത്, മുറിയിൽ ഒറ്റയ്ക്കിരിക്കൂ” എന്ന നിർദേശം.
        • ‘പരിശോധന’യ്ക്ക് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ ഒരു അന്വേഷണ ഏജൻസിയും ആവശ്യപ്പെടില്ല.
        • നിങ്ങളുടെ ബാങ്ക് അക്കൗണ്ടോ എടിഎം കാർഡോ സിം കാർഡോ ആർക്കും വാടകയ്ക്ക് കൊടുക്കരുത്; കേസിൽ നിങ്ങളും പ്രതിയാകും.
        തട്ടിപ്പ് നം. 10വ്യാജ ലോട്ടറി

        അഞ്ചിനെ മൂന്നാക്കി, ഭാഗ്യം തിരുത്തി

        ഭാഗ്യം തിരുത്തിയാൽ സമ്മാനം കിട്ടില്ല; കേസ് കിട്ടും.

        ഇവിടെ ഇരകൾ വഴിയോരത്ത് ലോട്ടറി വിൽക്കുന്ന സാധാരണക്കാരാണ്. നമ്പറിന്റെ ഒരക്കം തിരുത്തിയ ടിക്കറ്റ് കാണിച്ച് ‘സമ്മാനത്തുക’ വാങ്ങി മുങ്ങുന്നു. കേരള ലോട്ടറിയുടെ പേരിൽ വ്യാജ ഓൺലൈൻ വിൽപ്പനയുമുണ്ട്.

        2026 നവംബർ · വാളത്തുംഗൽ, കൊല്ലം
        പരാതി₹1,000

        “ആയിരം എനിക്ക് ചെറിയ തുകയല്ല”

        പപ്പടവും ലോട്ടറിയും വിൽക്കുന്ന 75-കാരനെ, അവസാന അക്കമായ 5 മൂന്നാക്കി തിരുത്തിയ ടിക്കറ്റ് കാണിച്ച് അജ്ഞാതനായ യുവാവ് കബളിപ്പിച്ചു. മറ്റൊരു ടിക്കറ്റിനും സമ്മാനമുണ്ടെന്ന് പറഞ്ഞെങ്കിലും നൽകാൻ പണമില്ലെന്ന് പറഞ്ഞതോടെ ആദ്യ തുകയുമായി മുങ്ങി.

        ഉറവിടം: മലയാള മനോരമ

        2026 ജൂലൈ · വണ്ടൂർ, മലപ്പുറം
        പരാതി₹7,000

        ഹൃദ്രോഗിയായ വിൽപ്പനക്കാരന് ഏഴ് വ്യാജ ടിക്കറ്റ്

        നടന്ന് ലോട്ടറി വിൽക്കുന്നയാൾക്ക് ബൈക്കിലെത്തിയ ഒരാൾ അവസാന അക്കം വിദഗ്ധമായി തിരുത്തിയ ഏഴ് ടിക്കറ്റുകൾ നൽകി. പോലീസിനും ലോട്ടറി അധികൃതർക്കും പരാതി നൽകി.

        ഉറവിടം: മലയാള മനോരമ

        2026 സെപ്റ്റംബർ · മയ്യനാട്, കൊല്ലം
        കേസ്₹4,000

        62-കാരിയായ വിൽപ്പനക്കാരിയെ പറ്റിച്ചു

        നമ്പർ തിരുത്തിയ ടിക്കറ്റ് നൽകി സമ്മാനം അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു. ഇരവിപുരം പോലീസ് കേസെടുത്തു.

        ഉറവിടങ്ങൾ: മലയാള മനോരമ, കേരള കൗമുദി

        കൂടുതൽ കേസുകൾ കാണൂ (3)
        2026 ഓഗസ്റ്റ് · കാലടി, എറണാകുളം
        അറസ്റ്റ്₹5,000

        ₹2,300-ന്റെ ടിക്കറ്റും ₹2,700 പണവും

        ₹5,000 സമ്മാനം കിട്ടിയെന്ന് വിശ്വസിപ്പിച്ച് വിൽപ്പനക്കാരനിൽ നിന്ന് ടിക്കറ്റുകളും ബാക്കി പണവും വാങ്ങിയ 56-കാരനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു.

        ഉറവിടങ്ങൾ: കേരള കൗമുദി, ജന്മഭൂമി

        2025 ഒക്ടോബർ · ഇരിങ്ങാലക്കുട
        പരാതി₹5,000 വീതം

        ക്യുആർ കോഡ് പോലും ‘ശരി’യെന്ന് പറഞ്ഞു

        സമ്മാനം കിട്ടിയ ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് നൽകിയായിരുന്നു തട്ടിപ്പ്. ക്യുആർ കോഡ് സ്കാൻ ചെയ്തപ്പോൾ ₹5,000 സമ്മാനമെന്ന് കാണിച്ചു. ഏജൻസിയിൽ എത്തിയപ്പോഴാണ് യഥാർത്ഥ ടിക്കറ്റുകൾ ട്രഷറിയിൽ നേരത്തെ മാറിയെന്ന് അറിഞ്ഞത്.

        ഉറവിടം: മലയാള മനോരമ

        2025 ഒക്ടോബർ · തൃശ്ശൂർ
        പത്ര റിപ്പോർട്ട്

        കേരള ലോട്ടറിയുടെ വ്യാജ ഓൺലൈൻ വിൽപ്പന

        നേരിട്ട് മാത്രം വിൽക്കാൻ കഴിയുന്ന കേരള ലോട്ടറിയുടെ പേരുകളും സർക്കാർ മുദ്രയും ഉപയോഗിച്ച് ആപ്പ് വഴി ‘ഓൺലൈൻ ടിക്കറ്റ്’ വിൽക്കുന്നു. സമ്മാനം കിട്ടിയെന്ന സന്ദേശം വന്നവർക്കൊന്നും പണം പിൻവലിക്കാനായിട്ടില്ല.

        ഉറവിടം: മലയാള മനോരമ

        പത്രങ്ങളിൽ നിന്ന് കൂടുതൽ (3)
        • കല്ലമ്പലം, 2026: പോലീസുകാരനെന്ന വ്യാജേന കാറിലെത്തിയ ഒരാൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വിൽപ്പനക്കാരിൽ നിന്ന് ₹5,000 വീതം വാങ്ങി: പകുതി പണമായും പകുതിക്ക് ടിക്കറ്റായും. (ജന്മഭൂമി)
        • കൽപ്പറ്റ: ടിക്കറ്റിന്റെ അഞ്ചാമത്തെ അക്കം ചുരണ്ടി മാറ്റി മറ്റൊരക്കം ഒട്ടിച്ചു. ₹5,000 വാങ്ങി സ്കൂട്ടറിൽ ജില്ല വിടാൻ ശ്രമിച്ചയാളെ ലക്കിടിയിൽ പിടികൂടി. (സിറാജ്)
        • ഒറ്റപ്പാലം, 2025: സമ്മാനാർഹമായ സർക്കാർ ഭാഗ്യക്കുറികളുടെ നമ്പറുകളിൽ വ്യാജ ടിക്കറ്റുകൾ നിർമിച്ച് വിൽപ്പനക്കാരനിൽ നിന്ന് ടിക്കറ്റുകളും പണവും തട്ടി. (മലയാള മനോരമ)

        അപായസൂചനകൾ

        • വിൽപ്പനക്കാർക്ക്: അപരിചിതൻ കൊണ്ടുവരുന്ന ‘സമ്മാന ടിക്കറ്റി’ന് കൈയിൽ നിന്ന് പണം കൊടുക്കരുത്; ഏജൻസിയിൽ മാറിയ ശേഷം മാത്രം.
        • അവസാന അക്കങ്ങൾ വിരൽ കൊണ്ട് തടവി നോക്കൂ; ചുരണ്ടിയതോ ഒട്ടിച്ചതോ ആണോ എന്ന്. ക്യുആർ സ്കാൻ മാത്രം മതിയാകില്ല.
        • വാങ്ങുന്നവർക്ക്: കേരള ലോട്ടറിക്ക് ഓൺലൈൻ വിൽപ്പനയില്ല. ആപ്പിലോ വാട്സ്ആപ്പിലോ വിൽക്കുന്നത് വ്യാജമാണ്.
        തട്ടിപ്പ് നം. 11വ്യാജ സമ്മാനങ്ങൾ

        ചുരണ്ടിയാൽ കാർ, അടച്ചാൽ കാശ് പോകും

        ഫ്രീ ആയി കിട്ടുന്ന കാറിന് ‘രജിസ്ട്രേഷൻ ഫീസ്’ ചോദിച്ചാൽ ഫോൺ വെച്ചോളൂ.

        പങ്കെടുക്കാത്ത മത്സരത്തിൽ ‘സമ്മാനം’. അത് കൈപ്പറ്റാൻ രജിസ്ട്രേഷൻ ഫീസ്, നികുതി, ഡെലിവറി ചാർജ്. അടയ്ക്കുന്ന പണം മാത്രമാണ് യഥാർത്ഥം.

        2026 · കേരള പോലീസ്
        മുന്നറിയിപ്പ്

        രജിസ്റ്റേർഡ് തപാലിൽ വ്യാജ സമ്മാനക്കത്ത്

        പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളുടെ പേരിൽ സ്ക്രാച്ച് കാർഡ് അടങ്ങിയ കത്തുകൾ വീട്ടിലെത്തുന്നു. ചുരണ്ടുമ്പോൾ ലക്ഷങ്ങളുടെ സമ്മാനം; തുക കൈപ്പറ്റാൻ കത്തിലെ ഹെൽപ്‌ലൈൻ നമ്പറിലോ വാട്സ്ആപ്പിലോ ബന്ധപ്പെടണം. മുൻകൂറായി പണം ചോദിക്കുന്നത് തട്ടിപ്പിന്റെ വ്യക്തമായ ലക്ഷണമാണെന്ന് പോലീസ്.

        ഉറവിടങ്ങൾ: കേരള കൗമുദി, സുപ്രഭാതം, മാധ്യമം

        2023 · ആലപ്പുഴ
        അറസ്റ്റ്ലക്ഷങ്ങൾ

        ‘സ്ക്രാച്ച് ആൻഡ് വിൻ’: സമ്മാനം കാർ

        ഒരു ഷോപ്പിങ് കമ്പനിയുടെ പേരിൽ വന്ന കാർഡ് ചുരണ്ടിയപ്പോൾ വാഹനം സമ്മാനം; കാർഡിലെ നമ്പറിൽ വിളിച്ചപ്പോൾ ‘സ്ഥിരീകരിച്ചു’. ലക്ഷങ്ങൾ തട്ടിയ വൻ സംഘത്തിലെ രണ്ട് മലയാളികളെ പോലീസ് പിടികൂടി.

        ഉറവിടം: മലയാള മനോരമ

        പത്രങ്ങളിൽ നിന്ന് കൂടുതൽ (4)
        • കണക്ക്: വ്യാജ ഓഫറുകൾ കണ്ട് ഇറങ്ങിത്തിരിച്ച 353 പേർക്ക് ഒരു വർഷത്തിനിടെ പണം നഷ്ടമായെന്ന് പോലീസ് സൈബർ ഡിവിഷന്റെ റിപ്പോർട്ട്. (കേരള കൗമുദി)
        • ₹299-ന്റെ ഓഫർ, നഷ്ടം ₹1 ലക്ഷം: ഫേസ്ബുക്ക് പരസ്യത്തിലെ ചുരിദാർ ഓർഡർ ചെയ്ത നഴ്സിൽ നിന്ന് ഷിപ്പിങ് ചാർജ്, ട്രാക്കിങ് ചാർജ് എന്നിങ്ങനെ പലതവണ പണം വാങ്ങി (മുംബൈ). (മാധ്യമം)
        • ഡ്രൈ ഫ്രൂട്സ് പരസ്യം: ഫേസ്ബുക്ക് പരസ്യം കണ്ട് ഓർഡർ ചെയ്ത വയോധികൻ തവണകളായി ₹2.86 ലക്ഷം കൈമാറി (ബെംഗളൂരു). (മാധ്യമം)
        • പോയാൽ: ഇത്തരം തട്ടിപ്പിന് ഇരയായാൽ വൈകാതെ 1930-ൽ വിളിക്കാനോ cybercrime.gov.in-ൽ പരാതി നൽകാനോ പോലീസ് നിർദേശിക്കുന്നു. (മാധ്യമം)

        അപായസൂചനകൾ

        • പങ്കെടുക്കാത്ത നറുക്കെടുപ്പിൽ സമ്മാനം.
        • സമ്മാനം കിട്ടാൻ ആദ്യം ഫീസോ നികുതിയോ അടയ്ക്കണം. യഥാർത്ഥ സമ്മാനത്തിന് മുൻകൂർ പണം വേണ്ട.
        • കത്തിലെയോ സന്ദേശത്തിലെയോ നമ്പറിൽ വിളിക്കരുത്; കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ നമ്പറിൽ മാത്രം അന്വേഷിക്കൂ.
        • ഒടിപിയോ കാർഡ് വിവരങ്ങളോ ആർക്കും നൽകരുത്.
        തട്ടിപ്പ് നം. 12ട്രേഡിങ്, നിക്ഷേപ തട്ടിപ്പുകൾ

        ഒരു ലിങ്ക്, ഒരു ആപ്പ്, കോടികൾ സ്വാഹ

        ദിവസം 5% ലാഭം ഉറപ്പാണെങ്കിൽ അവർ അത് നിങ്ങളോട് പറയാൻ നിൽക്കില്ല.

        വ്യാജ ട്രേഡിങ് ആപ്പ്, വരുമാന ആപ്പ്, മണിചെയിൻ. ഏറ്റവും വലിയ തുകകൾ പോകുന്നത് ഇവിടെയാണ്.

        2025 · എറണാകുളം
        പരാതി₹2.14 കോടി

        ഫേസ്ബുക്ക് പരസ്യത്തിൽ തുടങ്ങിയ ഷെയർ ട്രേഡിങ്

        പരസ്യത്തിലെ ലിങ്കിലൂടെ വ്യക്തിവിവരങ്ങൾ ശേഖരിച്ച ശേഷം വാട്സ്ആപ്പിൽ ബന്ധപ്പെട്ടു. ഒരു മാസത്തിലേറെ സമയം കൊണ്ട് 62-കാരന്റെ നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പോയി.

        ഉറവിടം: സുപ്രഭാതം

        2025 · കടുത്തുരുത്തി
        അറസ്റ്റ്₹1.5 കോടി

        850 ശതമാനം ലാഭം വാഗ്ദാനം

        ആദ്യം ലാഭം നൽകി വിശ്വാസം നേടിയ ശേഷമാണ് ഒരു വൈദികനിൽ നിന്ന് വൻതുക വാങ്ങിയത്. പണം എടിഎമ്മിൽ നിന്ന് പിൻവലിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

        ഉറവിടങ്ങൾ: മലയാള മനോരമ, സുപ്രഭാതം

        2026 · തിരുവനന്തപുരം റൂറൽ
        പരാതി106 പേർ, ₹1.25 കോടി

        “പുസ്തകം വായിക്കൂ, പണം സമ്പാദിക്കൂ”

        ഒരു മൊബൈൽ ആപ്പ് വഴിയുള്ള വ്യാജ പദ്ധതിയിൽ ₹1,800 മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ചവരുണ്ട്. ആദ്യം ചെറിയ തുകകൾ തിരികെ നൽകി വിശ്വാസം നേടിയ ശേഷമാണ് വലിയ തുകകൾ വാങ്ങിയത്.

        ഉറവിടം: മാധ്യമം

        കൂടുതൽ കേസുകൾ കാണൂ (1)
        മണിചെയിൻ · 2024 · കൊച്ചി / തൃശ്ശൂർ
        ഇഡി കുറ്റപത്രം₹1,651.65 കോടി

        ഓൺലൈൻ ഷോപ്പി മണിചെയിൻ കേസ്

        11,500 പേജുള്ള കുറ്റപത്രത്തിൽ 37 പ്രതികൾ. വിവിധ പദ്ധതികളുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച പണം വകമാറ്റി നിക്ഷേപകരെ കബളിപ്പിച്ചെന്നാണ് കുറ്റപത്രം. 1.63 ലക്ഷം നിക്ഷേപകരിൽ നിന്ന് ₹1,630 കോടി എന്നായിരുന്നു പോലീസ് റിപ്പോർട്ട്. കമ്പനിയുടെ ₹244.03 കോടിയുടെ സ്വത്ത് ഇഡി മരവിപ്പിച്ചു; 2026 നവംബറിൽ സ്ഥാപന ഉടമയുടെ ജാമ്യം പിഎംഎൽഎ കോടതി റദ്ദാക്കി.

        ഉറവിടങ്ങൾ: ദേശാഭിമാനി, മലയാള മനോരമ, കേരള കൗമുദി

        പത്രങ്ങളിൽ നിന്ന് കൂടുതൽ (4)
        • തിരുവനന്തപുരം, ഇരിങ്ങാലക്കുട, ആലപ്പുഴ: ₹1.19 കോടി, ₹1.94 കോടി, ₹16.6 ലക്ഷം: മൂന്നിടത്തും വ്യാജ ട്രേഡിങ് ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചോ അമിത ലാഭം വാഗ്ദാനം ചെയ്തോ ആയിരുന്നു തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ. (മാധ്യമം, മാധ്യമം, സുപ്രഭാതം)
        • ജില്ലാ കണക്കുകൾ: കൊല്ലം ജില്ലയിൽ ഒരു വർഷത്തിനിടെ ₹50 കോടിയോളം നഷ്ടം, ₹11 കോടി പോലീസ് തിരികെ പിടിച്ചു. ആലപ്പുഴയിൽ ₹48.29 കോടി, 2,531 പരാതികൾ. കോഴിക്കോട് റൂറലിൽ 11 മാസത്തിനിടെ 2,700-ലധികം പരാതികൾ. (മലയാള മനോരമ, കേരള കൗമുദി, മാധ്യമം)
        • സംസ്ഥാനം, 2026: ദേശീയ സൈബർ ക്രൈം പോർട്ടലിൽ ഒക്ടോബർ ഏഴ് വരെ 36,192 പരാതികൾ; ₹6.17 കോടി ഇരകൾക്ക് തിരികെ നൽകാനായി. (മാധ്യമം)
        • പുതിയ രീതി, 2026: ഫോണിന്റെ നിയന്ത്രണം വിദൂരമായി ഏറ്റെടുത്ത് വ്യാജ ‘സിസ്റ്റം അപ്ഡേറ്റ്’ സ്ക്രീൻ കാണിച്ച് യുപിഐ ആപ്പുകൾ വഴി പണം മാറ്റുന്നു. വ്യാജ ലിങ്കുകളും സ്ക്രീൻ ഷെയറിങ് ആപ്പുകളുമാണ് വഴി. (മലയാള മനോരമ)

        അപായസൂചനകൾ

        • ആപ്പിൽ കാണുന്ന ലാഭം പിൻവലിക്കാൻ കൂടുതൽ പണം അടയ്ക്കണമെന്ന് പറഞ്ഞാൽ അത് തട്ടിപ്പാണ്.
        • ആളെ ചേർത്താൽ കമ്മീഷൻ; ബാങ്ക് പലിശയുടെ പലമടങ്ങ് ‘ഉറപ്പുള്ള’ ലാഭം.
        • വാട്സ്ആപ്പിലോ ടെലഗ്രാമിലോ അയച്ചുതരുന്ന ലിങ്കിൽ നിന്ന് ട്രേഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്യരുത്.
        നിക്ഷേപകരുടെ ഫോറംനിക്ഷേപകർക്ക് മാത്രം

        മറ്റു നിക്ഷേപകരോട് ചോദിക്കൂ

        ലാഭം കിട്ടിയവർ സ്ക്രീൻഷോട്ട് ഇടും; പണം പോയവർ ഇവിടെ പറയും.

        പണം ഇടും മുൻപ് നേരത്തെ ഇട്ടവരോട് ചോദിക്കൂ: ഈ പദ്ധതി പണം തിരികെ കൊടുക്കുന്നുണ്ടോ? ഇത്ര പലിശ സാധ്യമാണോ? ഈ സ്ഥാപനത്തിന് അനുമതിയുണ്ടോ?

        ഫോറം ഉടൻ തുറക്കും. അംഗത്വം തുടങ്ങുന്നതോടെ ഇവിടെ ചോദ്യം ചോദിക്കാം, മറുപടി എഴുതാം. നിയമങ്ങൾ താഴെ ഇപ്പോഴേ വായിക്കാം.

        ഏത് തരം നിക്ഷേപം?

        പേരുകൾ വേണ്ട, ലക്ഷണങ്ങൾ മാത്രം · ഓഹരി ശുപാർശ വേണ്ട · എഴുതുന്നതിന്റെ പൂർണ ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രം.

          ഇതുവരെ ചോദ്യങ്ങളില്ല. ആദ്യത്തെ ചോദ്യം നിങ്ങളുടേതാകട്ടെ.

          ഫോറത്തിലെ നിയമങ്ങൾ

          • ഇത് നിക്ഷേപകർക്ക് മാത്രം. ഏജന്റുമാർക്കും “ഇവിടെ നിക്ഷേപിക്കൂ” എന്ന ക്ഷണങ്ങൾക്കും ടിപ്പുകൾക്കും ഇടമില്ല.
          • ഇവിടെ കിട്ടുന്നത് നിക്ഷേപ ഉപദേശമല്ല; മറ്റുള്ളവരുടെ അനുഭവം മാത്രം. തീരുമാനം നിങ്ങളുടേതാണ്.
          • നിക്ഷേപം സ്വീകരിക്കാൻ സ്ഥാപനത്തിന് റിസർവ് ബാങ്കിന്റെയോ സെബിയുടെയോ അനുമതിയുണ്ടോ എന്ന് അവരുടെ ഔദ്യോഗിക സൈറ്റിൽ പരിശോധിക്കൂ.
          • ഉറപ്പായ ലാഭം, പിൻവലിക്കാൻ ഫീസ്, ആളെ ചേർത്താൽ കമ്മീഷൻ: ഈ മൂന്നും കണ്ടാൽ മാറിനിൽക്കൂ.
          • പേരുകൾ വേണ്ട, ലക്ഷണങ്ങൾ മാത്രം. വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരോ ഫോൺ നമ്പറോ ഉള്ള കമന്റുകൾ നീക്കം ചെയ്യും. എന്ത് വാഗ്ദാനം ചെയ്തു, എങ്ങനെ പണം ചോദിച്ചു എന്ന് മാത്രം എഴുതൂ.
          • ഓഹരി ശുപാർശ പാടില്ല. “ഇത് വാങ്ങൂ, അത് വിൽക്കൂ, ഇതിൽ ഇടൂ” എന്ന് പറയുന്ന ഓഹരി, ക്രിപ്റ്റോ, നിക്ഷേപ ടിപ്പുകൾ നീക്കം ചെയ്യും.
          • എഴുതുന്നതിന്റെ പൂർണ ഉത്തരവാദിത്തം എഴുതുന്ന ആൾക്ക് മാത്രം. നിങ്ങളുടെ കമന്റിന്റെ നിയമപരമായ ബാധ്യത നിങ്ങൾക്കാണ്; പെട്ടോബ്രോ.com-ന് അല്ല.
          • ഫോണിൽ വിളിക്കാനോ പണം അയക്കാനോ ഇവിടെ ആര് പറഞ്ഞാലും ചെയ്യരുത്. മറുപടികൾ അംഗങ്ങളുടെ അഭിപ്രായമാണ്; പെട്ടോബ്രോ.com-ന്റെ ശുപാർശയല്ല.
          • പണം പോയിട്ടുണ്ടെങ്കിൽ ഫോറത്തിൽ എഴുതി കാത്തിരിക്കരുത്; ആദ്യം 1930.
          തട്ടിപ്പ് നം. 13നാടൻ തട്ടിപ്പുകൾ

          നാസ വാങ്ങുമെന്ന് പറഞ്ഞു, വാങ്ങിയത് നമ്മൾ

          നാസയ്ക്ക് ഇറിഡിയം വേണമെങ്കിൽ അവർ ചായക്കടയിലെ ചേട്ടനെ ഇടനിലക്കാരനാക്കില്ല ബ്രോ.

          ഇറിഡിയം, റൈസ് പുള്ളർ, നാഗമാണിക്യം, ഇരുതലമൂരി, വെള്ളിമൂങ്ങ, നിധി, നോട്ടിരട്ടിപ്പ്: തലമുറകളായി നാട്ടിൽ ഓടുന്ന പഴയ പടങ്ങൾ. ‘അമൂല്യ വസ്തു’ കോടികൾക്ക് വിൽക്കാം, അതിന് മുൻപ് കുറച്ച് ലക്ഷങ്ങൾ മുടക്കണം എന്നതാണ് എല്ലാറ്റിന്റെയും കഥ.

          2025 · തൃശൂർ
          കേസ്₹500 കോടി (ആരോപണം)

          ഇറിഡിയവും ‘ഡെഡ് മണി’യും

          ലോകത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന ‘ഡെഡ് മണി’ തിരിച്ചെടുക്കാനെന്ന് പറഞ്ഞാണ് തുടക്കം; പിന്നീട് ഇറിഡിയം ബിസിനസിലെ നിക്ഷേപമെന്നായി. പണം കൊടുത്തവർക്ക് കിട്ടിയത് വാഗ്ദാനം ചെയ്ത തുക എഴുതിയ വെള്ളക്കടലാസ്. തൃശൂർ, പാലക്കാട് ജില്ലകളിൽ നിരവധി പേർക്ക് നഷ്ടം; ഇരിങ്ങാലക്കുട പോലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തു.

          ഉറവിടങ്ങൾ: ഓൺമനോരമ, ഡെക്കാൻ ഹെറാൾഡ്

          2021 · കേരളം
          കണക്ക്₹100 കോടിയോളം

          അഞ്ച് വർഷം, 818 കേസ്

          ‘അമൂല്യ വസ്തു’ക്കളുടെ പേരിൽ അഞ്ച് വർഷത്തിനിടെ കേരളത്തിൽ 818 കേസ്; നഷ്ടം നൂറ് കോടിയോളമെന്ന് പോലീസ് കണക്ക്. ഏറ്റവും ചെലവായത് ഇറിഡിയം റൈസ് പുള്ളർ: “ന്യൂക്ലിയർ പവറുണ്ട്, നാസയ്ക്ക് വിറ്റാൽ ഒരു ലക്ഷം കോടി.” എറണാകുളത്ത് ഒരാൾക്ക് പോയത് ₹80 ലക്ഷം. നാണക്കേട് കാരണം പലരും പരാതിപ്പെടാറില്ല.

          ഉറവിടം: ഏഷ്യാനെറ്റ് ന്യൂസ്

          2026 · തൃശൂർ
          അറസ്റ്റ്ലക്ഷങ്ങൾ

          ‘ഖനിയിൽ നിന്ന് നേരിട്ട്’ സ്വർണക്കട്ടി

          സ്വർണഖനിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കട്ടി എത്തിക്കാമെന്നും അത് പൂജിച്ചതാണെന്നും വിശ്വസിപ്പിച്ച സ്വയം പ്രഖ്യാപിത സിദ്ധൻ കൊടുങ്ങല്ലൂരിൽ പിടിയിൽ. ഒരു കിലോയോളം വരുന്ന വ്യാജ സ്വർണക്കട്ടിയും മാലകളും വളകളും കണ്ടെടുത്തു. ഒരു പരാതിക്കാരനിൽ നിന്ന് മാത്രം ₹15 ലക്ഷം.

          ഉറവിടങ്ങൾ: കേരള കൗമുദി, കേരള കൗമുദി (രണ്ടാം കേസ്)

          ഓരോ ഇനവും, ഓരോ കഥയും (10)
          • റൈസ് പുള്ളർ: അത്ഭുതശേഷിയുണ്ടെന്ന് പറയുന്ന ചെമ്പുകുടം; കൈവശം വെച്ചാൽ സമ്പത്ത് കുമിയുമത്രേ. കുടം ഒന്ന് കാണാൻ പോലും ഇരയിൽ നിന്ന് പണം വാങ്ങാറുണ്ട്. (ഏഷ്യാനെറ്റ് ന്യൂസ്)
          • വെള്ളിമൂങ്ങ: പണം വരും, ആളുകളെ വശീകരിക്കാം എന്ന് പ്രചാരണം. കൊച്ചിയിൽ ഒരു ഡോക്ടർക്ക് പോയത് ₹10 ലക്ഷം. (ഏഷ്യാനെറ്റ് ന്യൂസ്)
          • ഇരുതലമൂരി: ₹10 കോടി വില പറഞ്ഞുറപ്പിച്ച് ആന്ധ്രയിൽ നിന്ന് ട്രെയിനിൽ കൊണ്ടുവന്ന പാമ്പുമായി ഒരാൾ പാലക്കാട് പിടിയിൽ. വിഷമില്ലാത്ത ഈ പാമ്പിനെ അന്ധവിശ്വാസത്തിന്റെ പേരിലാണ് കച്ചവടം ചെയ്യുന്നത്. (ഏഷ്യാനെറ്റ് ന്യൂസ്)
          • ഇരുതലമൂരി, തൃശൂർ: ശക്തൻ നഗറിൽ ഇരുതലമൂരിയുമായി നാല് പേരെ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി; കാറും പിടിച്ചെടുത്തു. (ഏഷ്യാനെറ്റ് ന്യൂസ്)
          • സ്വർണച്ചേന: കൂടെ വെച്ചാൽ സ്വർണാഭരണം ഇരട്ടിക്കുമെന്ന് വാഗ്ദാനം; മാവേലിക്കരയിൽ കോടികളുടെ തട്ടിപ്പ്. നാഗമാണിക്യം, ഗജമുത്ത്, നിധികുംഭം, സ്വർണവെള്ളരി എന്നിവയും ഇതേ കുടുംബക്കാർ. (ഏഷ്യാനെറ്റ് ന്യൂസ്)
          • വ്യാജ ആംബർഗ്രിസ് (തിമിംഗല ഛർദി), 2022: കിലോയ്ക്ക് ₹45 ലക്ഷം വിലയുണ്ടെന്ന് പറഞ്ഞ് അഡ്വാൻസ് വാങ്ങി വ്യാജൻ നൽകി. മലപ്പുറത്ത് അഞ്ച് പേർ പിടിയിൽ; 20 കിലോ വ്യാജ ആംബർഗ്രിസ് കണ്ടെടുത്തു. (ഏഷ്യാനെറ്റ് ന്യൂസ്)
          • ‘നൂറ്റാണ്ടുകൾ പഴക്കമുള്ള’ വിഗ്രഹം: കൊട്ടാരത്തിലെ വിഗ്രഹമെന്ന് പറഞ്ഞ് ₹20 കോടി വിലയിട്ട വ്യാജനെ വാങ്ങാനെന്ന വ്യാജേന ഷാഡോ പോലീസ് സമീപിച്ചു; തൃശൂരിൽ പ്രതികൾ പിടിയിൽ. (കേരള കൗമുദി)
          • നോട്ടിരട്ടിപ്പ്: ₹5 ലക്ഷം വാങ്ങി ‘₹10 ലക്ഷം’ എന്ന് പറഞ്ഞ് പൊതി നൽകി. വീട്ടിലെത്തി തുറന്നപ്പോൾ നോട്ടിന്റെ വലുപ്പത്തിൽ മുറിച്ച കടലാസ് (പൊള്ളാച്ചി). (ഏഷ്യാനെറ്റ് ന്യൂസ്)
          • സിനിമാ നോട്ട്: സ്ഥലക്കച്ചവടത്തിന്റെ പേരിൽ കള്ളപ്പണം വെളുപ്പിക്കാമെന്ന് പറഞ്ഞ് ₹15 ലക്ഷം തട്ടി; പകരം നൽകിയത് സിനിമയിൽ ഉപയോഗിക്കുന്ന വ്യാജ നോട്ട്. നാഗമാണിക്യം, ഇരുതലമൂരി, ഇറിഡിയം തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് മൂവാറ്റുപുഴ പോലീസ്. (ഏഷ്യാനെറ്റ് ന്യൂസ്)
          • ‘സ്വർണത്തരിയുള്ള മണ്ണ്’, 2025: ആഭരണ ഫാക്ടറിയിലെ മണ്ണെന്ന് പറഞ്ഞ് 500 ചാക്ക് കാണിച്ചു; സാമ്പിളിൽ മാത്രം സ്വർണം. തമിഴ്നാട്ടിലെ സ്വർണപ്പണിക്കാർക്ക് ₹50 ലക്ഷവും ₹18 ലക്ഷത്തിന്റെ ചെക്കുകളും പോയി; കൊച്ചിയിൽ നാല് പേർ പിടിയിൽ. (ഡെക്കാൻ ഹെറാൾഡ്)

          അപായസൂചനകൾ

          • “നാസ, ഡിആർഡിഒ, വിദേശ കമ്പനി വാങ്ങും” എന്ന് പറയുന്ന ഏത് വസ്തുവും. അവർ വഴിയോരത്ത് ഇടനിലക്കാരെ വെക്കാറില്ല.
          • കോടികൾ കിട്ടും മുൻപ് ‘ടെസ്റ്റിങ് ഫീസ്’, ‘പൂജ’, ‘കാണാനുള്ള ഫീസ്’, ‘അഡ്വാൻസ്’.
          • “രഹസ്യമായി വെക്കണം, ആരോടും പറയരുത്.” രഹസ്യം തട്ടിപ്പുകാരന്റെ സുരക്ഷയാണ്, നിങ്ങളുടേതല്ല.
          • പണമോ സ്വർണമോ ‘ഇരട്ടിക്കും’ എന്ന ഏത് വാഗ്ദാനവും.
          • ഇരുതലമൂരി, വെള്ളിമൂങ്ങ, നക്ഷത്ര ആമ തുടങ്ങിയ വന്യജീവികളെ വാങ്ങാൻ ഇറങ്ങിയാൽ പണം പോകുന്നതിനൊപ്പം വനംവകുപ്പിന്റെ കേസിലും പെടാം.
          • സാമ്പിൾ ഒറിജിനൽ ആയാലും ചാക്ക് മുഴുവൻ ഒറിജിനൽ ആകണമെന്നില്ല.
          തട്ടിപ്പ് നം. 14ന്യൂ ജെൻ തട്ടിപ്പുകൾ

          ഫോൺ നമ്മുടെ കൈയിൽ, കൺട്രോൾ അവരുടെ കൈയിൽ

          അമ്മാവനെ പറ്റിച്ചത് ഇറിഡിയം; നമ്മളെ പറ്റിക്കുന്നത് ഒരു എപികെ ഫയൽ.

          എഐ മുഖം, വ്യാജ ആപ്പ്, ഹാക്ക് ചെയ്ത വാട്സ്ആപ്പ്, വാടകയ്ക്ക് കൊടുത്ത അക്കൗണ്ട്: ഫോണും ആപ്പും നന്നായി അറിയാമെന്ന് കരുതുന്നവരെ വീഴ്ത്തുന്ന പുതിയ തലമുറ തട്ടിപ്പുകൾ. പോലീസ് മുന്നറിയിപ്പുകളിൽ നിന്നും പത്രവാർത്തകളിൽ നിന്നും.

          2025–26 · കേരളം
          മുന്നറിയിപ്പ്₹1.5 ലക്ഷം വരെ

          “നിങ്ങളുടെ വണ്ടിക്ക് പിഴ”: വ്യാജ ഇ-ചലാൻ ആപ്പ്

          ട്രാഫിക് പിഴയുണ്ടെന്ന് വാട്സ്ആപ്പിൽ സന്ദേശം; പിഴ അടയ്ക്കാൻ ഒരു എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യണം. ഇൻസ്റ്റാൾ ചെയ്താൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക്, പണം അക്കൗണ്ടിൽ നിന്ന് നേരിട്ട് പോകും. ഔദ്യോഗിക ആപ്പ് എപികെ ആയി വരില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. യഥാർത്ഥ ചലാൻ നമ്പറിന് 19 അക്കം; വ്യാജന് 14.

          ഉറവിടങ്ങൾ: കേരള കൗമുദി, ഏഷ്യാനെറ്റ് ന്യൂസ്, ഓൺമനോരമ, കേരള കൗമുദി (തുക)

          2023 · കോഴിക്കോട്
          പണം കണ്ടെത്തി₹40,000

          വീഡിയോ കോളിൽ കൂട്ടുകാരന്റെ മുഖം, പിന്നിൽ എഐ

          പഴയ സഹപ്രവർത്തകന്റെ മുഖം എഐ ഉപയോഗിച്ച് ഉണ്ടാക്കി വീഡിയോ കോൾ; ആശുപത്രി ആവശ്യമെന്ന് പറഞ്ഞ് ₹40,000 വാങ്ങി. കേരള പോലീസ് സൈബർ വിഭാഗം പണം മഹാരാഷ്ട്രയിലെ ഒരു ബാങ്ക് അക്കൗണ്ടിൽ കണ്ടെത്തി മരവിപ്പിച്ചു.

          ഉറവിടം: ഏഷ്യാനെറ്റ് ന്യൂസ്

          2025 · കൊച്ചി
          അറസ്റ്റ്300-ഓളം അക്കൗണ്ട്

          അക്കൗണ്ട് വാടകയ്ക്ക്: ‘മ്യൂൾ’ ആകുന്ന വിദ്യാർത്ഥികൾ

          തട്ടിപ്പ് പണം കൈമാറാൻ സ്വന്തം ബാങ്ക് അക്കൗണ്ട് കമ്മീഷന് വാടകയ്ക്ക് കൊടുക്കുന്നവരാണ് ഇപ്പോൾ പിടിയിലാകുന്നവരിൽ ഏറെയും. കൊച്ചിയിൽ മുന്നൂറോളം വാടക അക്കൗണ്ടുകൾ കണ്ടെത്തി; മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ. അക്കൗണ്ടിന്റെ പൂർണ ഉത്തരവാദിത്തം ഉടമയ്ക്കാണെന്ന് പോലീസ്.

          ഉറവിടങ്ങൾ: കേരള കൗമുദി, കേരള കൗമുദി (കോഴിക്കോട്), ഓൺമനോരമ

          ഫോണിൽ ഒളിച്ചിരിക്കുന്ന മറ്റ് പണികൾ (10)
          • വാട്സ്ആപ്പ് ഹാക്കിങ്: പരിചയക്കാരന്റെ നമ്പറിൽ നിന്ന് “ഒരു ആറക്ക കോഡ് വന്നിട്ടുണ്ട്, ഒന്ന് അയക്കാമോ?” കൊടുത്താൽ അക്കൗണ്ട് പോയി; പിന്നെ നിങ്ങളുടെ പേരിൽ ഗ്രൂപ്പുകളിൽ പണം ചോദിക്കും. സംസ്ഥാനത്ത് നൂറുകണക്കിന് അക്കൗണ്ടുകൾ ഇങ്ങനെ പോയി. (ഓൺമനോരമ, കേരള കൗമുദി)
          • ലോൺ ആപ്പ്: ചെറിയ വായ്പ, പിന്നെ പലിശയും ഭീഷണിയും; മോർഫ് ചെയ്ത ചിത്രങ്ങൾ ഫോണിലെ കോൺടാക്റ്റുകൾക്ക് അയക്കും. ഭീഷണിയെത്തുടർന്ന് മൂന്ന് വർഷത്തിനിടെ എട്ട് പേർ ജീവനൊടുക്കിയെന്ന് സൈബർ പോലീസ്. ഭീഷണി വന്നാൽ ഒറ്റയ്ക്ക് സഹിക്കരുത്; വീട്ടുകാരോടും പോലീസിനോടും പറയൂ. (കേരള കൗമുദി, കേരള കൗമുദി (കോഴിക്കോട്))
          • വ്യാജ കസ്റ്റമർ കെയർ നമ്പർ: ഗൂഗിളിൽ തിരഞ്ഞ് കിട്ടിയ നമ്പറിൽ വിളിച്ചാൽ കണക്റ്റാകില്ല; ‘ഏജന്റ്’ തിരിച്ചു വിളിക്കും. സ്ക്രീൻ ഷെയറിങ് ആപ്പ് ഇടാനും ചെറിയൊരു ‘വെരിഫിക്കേഷൻ ഫീസ്’ അടയ്ക്കാനും പറയും. (കേരള കൗമുദി, കേരള കൗമുദി)
          • ഇ-സിം തട്ടിപ്പ്: മൊബൈൽ കമ്പനിയുടെ കസ്റ്റമർ കെയർ എന്ന് പറഞ്ഞ് വിളി; നിങ്ങളുടെ നമ്പർ അവരുടെ ഫോണിലെ ഇ-സിമ്മിലേക്ക് മാറും, ഒടിപി മുഴുവൻ അങ്ങോട്ട്. രണ്ട് മാസത്തിനിടെ കേരളത്തിൽ 18 കേസ്. (ഓൺമനോരമ)
          • “പണം കിട്ടാൻ ഈ ക്യുആർ സ്കാൻ ചെയ്യൂ”: പണം സ്വീകരിക്കാൻ ക്യുആർ സ്കാൻ ചെയ്യുകയോ പിൻ അടിക്കുകയോ വേണ്ട. സ്കാൻ ചെയ്ത് പിൻ കൊടുത്താൽ പണം പോകുകയേ ഉള്ളൂ. (ഏഷ്യാനെറ്റ് ന്യൂസ്)
          • സ്ക്രീൻ മിററിങ്: വാട്സ്ആപ്പ് വീഡിയോ കോളിൽ സ്ക്രീൻ പങ്കിടാൻ പറയും; അതോടെ ഒടിപിയും പിന്നും പാസ്‌വേഡും അവർക്ക് കാണാം. (ഏഷ്യാനെറ്റ് ന്യൂസ്)
          • ചിത്രം തുറന്നാൽ ഹാക്ക്: അറിയാത്ത നമ്പറിൽ നിന്ന് വരുന്ന ചിത്രത്തിൽ ഒളിപ്പിച്ച കോഡ് വഴി ഫോൺ ഹാക്ക് ചെയ്യാമെന്ന് കേരള പോലീസ്; വാട്സ്ആപ്പിൽ മീഡിയ ഓട്ടോ-ഡൗൺലോഡ് ഓഫാക്കാൻ നിർദേശം. (ഏഷ്യാനെറ്റ് ന്യൂസ്)
          • ഫ്രീ ലൈവ് സ്ട്രീമിങ് ആപ്പ്: ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാമെന്ന് പറയുന്ന വ്യാജ ആപ്പുകൾ ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്ത് ബാങ്കിങ് ആപ്പിൽ നിന്ന് പണം തട്ടുന്നുവെന്ന് പോലീസ്. (ഏഷ്യാനെറ്റ് ന്യൂസ്)
          • ജ്യൂസ് ജാക്കിങ്: വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, മാൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിങ് പോയിന്റുകൾ വഴി ഡാറ്റ ചോർത്താമെന്ന് പോലീസ് മുന്നറിയിപ്പ്. (ഏഷ്യാനെറ്റ് ന്യൂസ്)
          • സംശയം തീർക്കാൻ: ബാങ്ക് അലർട്ട്, ഒടിപി, കെവൈസി, ഡെലിവറി സന്ദേശങ്ങൾ തട്ടിപ്പാണോ എന്ന് പരിശോധിക്കാൻ കേരള പോലീസിന്റെ ‘സൈബർ വാൾ’ വാട്സ്ആപ്പ് ചാറ്റ്ബോട്ട്: 94979 64163. (കേരള കൗമുദി)

          അപായസൂചനകൾ

          • വാട്സ്ആപ്പിലോ എസ്എംഎസിലോ വന്ന എപികെ ഫയൽ. ആപ്പ് വേണമെങ്കിൽ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ പോയി എടുക്കൂ.
          • ആര് ചോദിച്ചാലും കൊടുക്കരുതാത്തത്: ആറക്ക കോഡ്, ഒടിപി, യുപിഐ പിൻ. വാട്സ്ആപ്പിൽ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഇന്ന് തന്നെ ഓണാക്കൂ.
          • വീഡിയോ കോളിൽ പരിചിത മുഖം പെട്ടെന്ന് പണം ചോദിച്ചാൽ കട്ട് ചെയ്ത്, കൈയിലുള്ള പഴയ നമ്പറിൽ തിരിച്ചു വിളിക്കൂ.
          • “സ്ക്രീൻ ഒന്ന് ഷെയർ ചെയ്യൂ”, “ഈ ആപ്പ് ഒന്ന് ഇടൂ” എന്ന് പറയുന്ന ഏത് ‘കസ്റ്റമർ കെയറും’.
          • പണം കിട്ടാൻ ക്യുആർ സ്കാനോ പിന്നോ വേണ്ട.
          • “അക്കൗണ്ട് ഒന്ന് തന്നാൽ മതി, കമ്മീഷൻ തരാം.” കേസ് വരുമ്പോൾ പ്രതി നിങ്ങളാണ്.
          • കസ്റ്റമർ കെയർ നമ്പർ ഗൂഗിളിൽ നിന്നല്ല; സ്ഥാപനത്തിന്റെ ഔദ്യോഗിക ആപ്പിൽ നിന്നോ സൈറ്റിൽ നിന്നോ മാത്രം.
          തട്ടിപ്പ് നം. 15സ്വർണ നിക്ഷേപ തട്ടിപ്പുകൾ

          പൊന്ന് തരാമെന്ന് പറഞ്ഞു, പൊടി പോലും കിട്ടിയില്ല

          സ്വർണവില കൂടുമ്പോൾ ആദ്യം കൂടുന്നത് തട്ടിപ്പുകാരുടെ ആവേശമാണ്.

          “ഇന്നത്തെ വിലയ്ക്ക് നാളെ സ്വർണം”, “പലിശയില്ലാത്ത സ്വർണപ്പണയം”, “മാസം അടച്ചാൽ പണിക്കൂലിയില്ല”: മലയാളിക്ക് സ്വർണത്തോടുള്ള വിശ്വാസം തന്നെയാണ് ഇവിടെ മൂലധനം. മകളുടെ കല്യാണത്തിന് കരുതിയ പണവും പെൻഷൻ തുകയും പോയവരുടെ കഥകൾ, പത്രവാർത്തകളിൽ നിന്ന്.

          2025 · തിരുവനന്തപുരം മുതൽ പാലക്കാട് വരെ
          അന്വേഷണം₹1,000 കോടിയോളം (പോലീസ് കണക്ക്)

          മുൻകൂർ പണം വാങ്ങി, സ്വർണം കൊടുത്തില്ല

          മുൻകൂട്ടി പണമടച്ചാൽ പിന്നീട് സ്വർണം നൽകാമെന്ന പദ്ധതി; 40 ശാഖകൾ, 10% കമ്മിഷനിൽ ഏജന്റുമാർ. ജനുവരിയിൽ 80 ഗ്രാമിന് ₹5.16 ലക്ഷം അടച്ച ഒരാൾക്ക് അഞ്ച് മാസം കഴിഞ്ഞിട്ടും സ്വർണം കിട്ടിയില്ല; അദ്ദേഹത്തിന്റെ പരാതിയിൽ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തു. സംസ്ഥാനത്ത് രണ്ടായിരത്തിലേറെ പേർ കബളിപ്പിക്കപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടലെന്ന് റിപ്പോർട്ട്.

          ഉറവിടം: ന്യൂസ് കർണാടക

          2025 · കൊച്ചി
          ക്രൈംബ്രാഞ്ച് അന്വേഷണം500-ലേറെ നിക്ഷേപകർ

          12% പലിശയും ‘ഇന്നത്തെ വിലയ്ക്ക് നാളെ സ്വർണവും’

          കൊച്ചിയിലെ ഒരു ജ്വല്ലറി ഗ്രൂപ്പ് 12% വരെ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം വാങ്ങി; ഒപ്പം, ഇപ്പോൾ പണമടച്ചാൽ പിന്നീട് അന്നത്തെ വിലയ്ക്ക് ആഭരണം വാങ്ങാമെന്ന സ്വർണ പദ്ധതിയും. ഒരു സ്റ്റേഷനിൽ മാത്രം അമ്പതോളം കേസ്. പണം പോയവരിൽ ഏറെയും വിരമിച്ചവരും മക്കളുടെ കല്യാണത്തിന് കരുതിവെച്ചവരും. ഉടമകൾ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി; കേസുകൾ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്തു.

          ഉറവിടം: ദ വീക്ക് (പിടിഐ)

          2026 · എറണാകുളം
          അറസ്റ്റ്300 പവനിലേറെ (പ്രാഥമിക കണക്ക്)

          “പണയം പലിശയില്ലാതെ പുതുക്കിത്തരാം”

          ‘ഗോൾഡ് സ്കീം’ എന്ന പേരിൽ പരസ്യം: പണയത്തിലുള്ള സ്വർണം പലിശയില്ലാതെ പുതുക്കി നൽകാം. വിശ്വസിച്ച് ആഭരണം കൈമാറിയ 86-ലേറെ പേർക്ക് അത് തിരിച്ചുകിട്ടിയില്ല; ചോദിച്ചപ്പോൾ ഒരു മാസം സാവകാശം, പിന്നെ വക്കീൽ നോട്ടീസ്. മുളന്തുരുത്തി സ്റ്റേഷനിൽ മുപ്പതിലേറെ പരാതി; ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തു.

          ഉറവിടം: കേരള കൗമുദി

          2026 · തലശ്ശേരി
          അറസ്റ്റ്₹3 കോടിയോളം

          ഒരു വർഷം പലിശയില്ലാത്ത സ്വർണ വായ്പ

          വായ്പ തിരിച്ചടച്ചാൽ അതേ സ്വർണമോ, അതേ തൂക്കത്തിൽ ഇഷ്ടമുള്ള ഡിസൈനിൽ പുതിയ ആഭരണമോ എന്നായിരുന്നു വാഗ്ദാനം. ഒരു വീട്ടമ്മ പണയം വെച്ചത് 62.3 ഗ്രാം; സ്വർണം തിരികെ തരാമെന്ന് പറഞ്ഞ് ₹1.25 ലക്ഷം കൂടി വാങ്ങി. സ്വർണവും പണവും തിരിച്ചുകിട്ടിയില്ല. സമാനമായ മുപ്പതോളം കേസുകളെന്ന് പോലീസ്.

          ഉറവിടം: ഏഷ്യാനെറ്റ് ന്യൂസബിൾ

          സ്വർണത്തിന്റെ പേരിലെ മറ്റ് പണികൾ (4)
          • ഹാൾമാർക്കുള്ള മുക്കുപണ്ടം (കൊച്ചി, 2026): ആദ്യം ഒറിജിനൽ സ്വർണം പണയം വെച്ച് വിശ്വാസം നേടി; പിന്നെ ഹാൾമാർക്ക് മുദ്ര പതിപ്പിച്ച വ്യാജ ആഭരണങ്ങൾ. ആറാഴ്ച കൊണ്ട് ഒരു സ്ഥാപനത്തിന് ഒരു കോടിയോളം രൂപ നഷ്ടം; ഓഡിറ്റിലാണ് പിടിച്ചത്. അഞ്ച് പേർ അറസ്റ്റിൽ. (ഏഷ്യാനെറ്റ് ന്യൂസ്)
          • വില കൂടിയപ്പോൾ മുക്കുപണ്ടവും കൂടി (കൊടുങ്ങല്ലൂർ): ചെറിയ പണയങ്ങൾ വെച്ച് വേഗം തിരിച്ചെടുത്ത് വിശ്വാസം നേടും; പിന്നെ വലിയ അളവിൽ മുക്കുപണ്ടം വെച്ച് മുങ്ങും. തിരിച്ചറിയൽ രേഖകൾ പലപ്പോഴും ഫോട്ടോ മാറ്റിയൊട്ടിച്ച വ്യാജൻ. (കേരള കൗമുദി)
          • തട്ടിപ്പ് പണം കൊണ്ട് സ്വർണക്കട്ടി (കളമശ്ശേരി, 2026): സൈബർ തട്ടിപ്പിലൂടെ കിട്ടിയ പണം ജ്വല്ലറിയുടെ അക്കൗണ്ടിലേക്ക് അയച്ച് സ്വർണം വാങ്ങും. മണിക്കൂറുകൾക്കുള്ളിൽ ജ്വല്ലറിയുടെ അക്കൗണ്ട് മരവിക്കും; സ്വർണവും പോയി, പണവും കിട്ടില്ല. ഒരു ജ്വല്ലറിക്ക് ₹64 ലക്ഷം നഷ്ടം. (കേരള കൗമുദി)
          • ജ്വല്ലറിയിലെ ‘ഓഹരി നിക്ഷേപം’ (കാസർകോട്, 2020): കൂടുതൽ ഇട്ടാൽ കൂടുതൽ ലാഭവിഹിതം എന്ന വാഗ്ദാനം; ഒരു കണക്ക് പ്രകാരം 749 നിക്ഷേപകർ, ₹130 കോടി. പണം പോയവരിൽ ഗൾഫിൽ നിന്ന് മടങ്ങിയവർ ഏറെ. (ഓൺമനോരമ)

          അപായസൂചനകൾ

          • ജ്വല്ലറി ബാങ്കല്ല. അവിടെ ‘നിക്ഷേപിക്കുന്ന’ പണത്തിന് ബാങ്ക് നിക്ഷേപത്തിന്റെ സുരക്ഷയില്ല; പലിശ വാഗ്ദാനം കേട്ടാൽ രണ്ടുവട്ടം ആലോചിക്കൂ.
          • “ഇന്നത്തെ വിലയ്ക്ക് നാളെ സ്വർണം”: സ്വർണം കിട്ടുന്ന തീയതിയും തൂക്കവും സ്ഥാപനത്തിന്റെ പേരിലുള്ള രസീതിൽ എഴുതി വാങ്ങൂ. വാക്കാൽ ഉറപ്പ് ഉറപ്പല്ല.
          • “പലിശയില്ലാത്ത സ്വർണപ്പണയം” എന്ന് കേട്ടാൽ ചോദിക്കൂ: പിന്നെ അവർക്ക് ലാഭം എവിടെ നിന്ന്?
          • നിങ്ങളുടെ ആഭരണം കൈമാറുമ്പോൾ തൂക്കം, എണ്ണം, തിരിച്ചെടുക്കാവുന്ന തീയതി എന്നിവ എഴുതിയ രേഖ ഇല്ലെങ്കിൽ കൊടുക്കരുത്.
          • ആളെ ചേർത്താൽ കമ്മിഷൻ തരുന്ന സ്വർണ പദ്ധതി: അത് സ്വർണക്കച്ചവടമല്ല, മണിചെയിനാണ്.
          • പണം സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാത്രം; ജീവനക്കാരന്റെയോ ഏജന്റിന്റെയോ സ്വന്തം അക്കൗണ്ടിലേക്കോ ക്യുആറിലേക്കോ വേണ്ട.
          • ആദ്യ മാസങ്ങളിൽ കൃത്യമായി കിട്ടി എന്നത് തെളിവല്ല; മിക്ക പദ്ധതികളും പൊളിയുന്നതിന് മുൻപ് അങ്ങനെ തന്നെയായിരുന്നു.

          പാർട്ണർഷിപ്പിന് മുൻപ്: ചെക്ക് പോയിന്റുകൾ

          കൊണ്ട് അട വെച്ചാൽ പിന്നെ പാട്ട് പാടിയാൽ പോലും കിട്ടില്ല ബ്രോ.

          • രേഖയിൽ നിങ്ങളുടെ പേരുണ്ടോ? രജിസ്റ്റർ ചെയ്ത പാർട്ണർഷിപ്പ് ഡീഡിലോ ഓഹരി സർട്ടിഫിക്കറ്റിലോ പേരില്ലെങ്കിൽ നിങ്ങൾ പാർട്ണറല്ല, പണം കടം കൊടുത്തയാൾ മാത്രം.
          • സ്ഥാപനം രേഖയിൽ ഉണ്ടോ? രജിസ്ട്രേഷൻ, ജിഎസ്ടി, ലൈസൻസ് എന്നിവ നേരിട്ട് കണ്ട് പരിശോധിക്കൂ; ഫോട്ടോകോപ്പി മാത്രം കണ്ട് വിശ്വസിക്കരുത്.
          • കണക്ക് കാണിക്കുമോ? ഓഡിറ്റ് ചെയ്ത കണക്കും ബാങ്ക് സ്റ്റേറ്റ്മെന്റും കാണിക്കാൻ മടിക്കുന്നിടത്ത് പണം ഇടരുത്.
          • “മാസം ഉറപ്പായ ലാഭം” പാർട്ണർഷിപ്പല്ല. കച്ചവടത്തിൽ ലാഭവും നഷ്ടവും വരും; ഉറപ്പ് പറയുന്നത് പലിശയ്ക്ക് പണം വാങ്ങുന്നവരാണ്.
          • പണം ബാങ്ക് വഴി മാത്രം, സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക്. കാഷായി കൊടുത്താൽ തെളിവില്ല.
          • ഇറങ്ങിപ്പോകാനുള്ള വഴി എഴുതിയിട്ടുണ്ടോ? പണം എപ്പോൾ, എങ്ങനെ തിരികെ കിട്ടും എന്ന് കരാറിൽ വേണം.
          • നഷ്ടത്തിനും കടത്തിനും ആര് ഉത്തരവാദി? ചില പങ്കാളിത്തങ്ങളിൽ സ്ഥാപനത്തിന്റെ കടം നിങ്ങളുടെ തലയിലും വരാം. ഒപ്പിടുംമുൻപ് സ്വന്തം വക്കീലിനെ കാണിക്കൂ; അവരുടെ വക്കീലിനെയല്ല.
          • മറ്റ് പാർട്ണർമാരോട് നേരിട്ട് സംസാരിക്കൂ. “എല്ലാവരും ഇട്ടിട്ടുണ്ട്” എന്ന് പറയുന്നയാളോടല്ല, ഇട്ടവരോട്.
          • ഒഴിഞ്ഞ പേപ്പറിലും ചെക്കിലും ഒപ്പിടരുത്. എല്ലാ രേഖയുടെയും പകർപ്പ് കൈയിൽ വെക്കൂ.
          • പോയാൽ താങ്ങാവുന്ന തുക മാത്രം. വീട് പണയം വെച്ചോ കല്യാണപ്പണം എടുത്തോ പാർട്ണറാകരുത്.
          വാർത്താ ശേഖരം56 വാർത്തകൾ കൂടി

          ഓരോ ദിവസവും ഓരോ പുതിയ പണി

          പത്രം വായിക്കാൻ മടിയുള്ളവർക്ക്: ഒരു വരിയിൽ ഒരു തട്ടിപ്പ്.

          മറ്റ് പേജുകളിൽ ഇല്ലാത്ത വാർത്തകൾ, ഒരു വരി വീതം. ഓരോന്നിനും പത്രത്തിലേക്കുള്ള ലിങ്ക് ഉണ്ട്; ആരുടെയും പേര് ഇവിടെ ചേർത്തിട്ടില്ല. അറസ്റ്റും കേസും ആരോപണം മാത്രമാണ്.

          ജോലി, വിസ, സീറ്റ് (11)
          • കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്ത് 95 പേരിൽ നിന്ന് ലക്ഷങ്ങൾ. റെയ്ഡിൽ സ്ഥാപനത്തിന് റിക്രൂട്ട്മെന്റ് അനുമതികളില്ലെന്ന് കണ്ടെത്തി. (കേരള കൗമുദി)
          • കൊച്ചി: നടപടി കർശനമാക്കിയിട്ടും വ്യാജ റിക്രൂട്ട്മെന്റ് കൂടുന്നു; യുകെ, കാനഡ, ഓസ്ട്രേലിയ, ചെക്ക് റിപ്പബ്ലിക് വിസകളാണ് പ്രധാന ചൂണ്ട. (കേരള കൗമുദി)
          • ഫോർട്ട്കൊച്ചി: യുകെ, യുഎഇ ജോലി വാഗ്ദാനം ചെയ്ത് ₹35 ലക്ഷം; പത്ത് വർഷം ഒളിവിലായിരുന്ന പ്രതി ബെംഗളൂരുവിൽ പിടിയിൽ. (ഏഷ്യാനെറ്റ് ന്യൂസ്)
          • തിരുവനന്തപുരം: ജർമ്മനി, കാനഡ, ഓസ്ട്രേലിയ വിസ വാഗ്ദാനം; തീരദേശത്തെ മൂന്ന് യുവാക്കളിൽ നിന്ന് ₹12 ലക്ഷത്തോളം. (ഏഷ്യാനെറ്റ് ന്യൂസ്)
          • പാലക്കാട്: യൂറോപ്പിൽ ജോലി: അഭിമുഖവും മെഡിക്കൽ പരിശോധനയും നടത്തി, വ്യാജ രേഖകൾ നൽകി ലക്ഷങ്ങളുമായി മുങ്ങി. (ഏഷ്യാനെറ്റ് ന്യൂസ്)
          • വെഞ്ഞാറമൂട്: ഫിൻലൻഡിലെ വെയർഹൗസ് ജോലിക്ക് വിസ നൽകാമെന്ന് പറഞ്ഞ് ₹3.13 ലക്ഷം വാങ്ങിയെന്ന് പരാതി. (കേരള കൗമുദി)
          • കൊച്ചി: മൂന്ന് മാസത്തിനകം കാനഡ വിസ എന്ന വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റ്. (ഏഷ്യാനെറ്റ് ന്യൂസ്)
          • അമ്പലപ്പുഴ: വിസ തട്ടിപ്പ് കേസിൽ അറസ്റ്റ്; തൊടുപുഴയിലെ ഒരു റിക്രൂട്ട്മെന്റ് സ്ഥാപനത്തിനെതിരെയും അന്വേഷണം. (ഏഷ്യാനെറ്റ് ന്യൂസ്)
          • ആലപ്പുഴ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ₹13 ലക്ഷം; വിദേശത്തേക്ക് കടന്ന പ്രതി ഹൈദരാബാദിൽ പിടിയിൽ. (കേരള കൗമുദി)
          • പൊന്നാനി: സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് പലരിൽ നിന്ന് ലക്ഷങ്ങൾ. (കേരള കൗമുദി)
          • തിരുവനന്തപുരം: മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് ₹95 ലക്ഷം; പ്രതി കർണാടകയിൽ പിടിയിൽ. (കേരള കൗമുദി)
          നിക്ഷേപം, ട്രേഡിങ്, ചിട്ടി (13)
          • കൊച്ചി: 74കാരന് ട്രേഡിങ് തട്ടിപ്പിൽ ₹1.43 കോടി നഷ്ടം; ഒരു മാസത്തിനിടെ 15 ബാങ്ക് ഇടപാടുകൾ. (കേരള കൗമുദി)
          • പൂവാർ: വ്യാജ ട്രേഡിങ് ആപ്പ്: ഒരു ലക്ഷം ഇട്ടപ്പോൾ അടുത്ത ദിവസം 1.75 ലക്ഷം കാണിച്ചു. ഒടുവിൽ പോയത് ₹50.75 ലക്ഷം. (കേരള കൗമുദി)
          • കിഴക്കമ്പലം: ഫേസ്ബുക്കിൽ പരിചയം, വാട്സ്ആപ്പിൽ വിശ്വാസം, ‘ഓൺലൈൻ വ്യാപാര’ത്തിൽ ₹12 ലക്ഷം. (കേരള കൗമുദി)
          • തലശേരി: അമിത പലിശ വാഗ്ദാനം ചെയ്ത് സഹകരണ സംഘത്തിൽ നാലരക്കോടിയോളം നിക്ഷേപം വാങ്ങി സ്ഥാപനം പൂട്ടി; സെക്രട്ടറി അറസ്റ്റിൽ. (കേരള കൗമുദി)
          • തിരുവനന്തപുരം: ഒരു നിധി സ്ഥാപനം നിക്ഷേപകർക്ക് ഒരു വർഷത്തിലേറെ പണം തിരികെ നൽകിയില്ല; ഉടമ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. (ഏഷ്യാനെറ്റ് ന്യൂസ്)
          • തിരുവനന്തപുരം: ഒരു മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റിയുടെ 16 ശാഖകൾ വഴി ₹250 കോടിയോളം വകമാറ്റിയെന്ന് പോലീസ്; ചെയർമാനും എംഡിയും അറസ്റ്റിൽ (2025). (ഓൺമനോരമ)
          • തൃശൂർ: ഗ്രീൻ ടീ ബിസിനസിലേക്കെന്ന് പറഞ്ഞ് നിക്ഷേപം; ബാങ്ക് ഗ്യാരണ്ടിയും അമിത ലാഭവും വാഗ്ദാനം. പോയത് അരക്കോടിയിലധികം. (ഏഷ്യാനെറ്റ് ന്യൂസ്)
          • കാസർകോട്: പത്ത് മാസത്തിൽ പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം; 18 എഫ്ഐആർ, 18 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു (2023). (ഓൺമനോരമ)
          • കോഴിക്കോട്: ഒരു ചിട്ടി സ്ഥാപനത്തിന്റെ ശാഖ ഒരു രാവിലെ പൂട്ടി; നിക്ഷേപകരും ജീവനക്കാരും പരാതിയുമായി പോലീസിൽ (2024). (ഓൺമനോരമ)
          • ആലപ്പുഴ: മദ്യക്കമ്പനിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിരമിച്ച ജീവനക്കാരന്റെ ₹1 കോടി തട്ടി. (ഏഷ്യാനെറ്റ് ന്യൂസ്)
          • കൊച്ചി: വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോം വഴി ₹1.08 കോടി; ഇടപാടുകാരെന്ന വ്യാജേന പോലീസ് കെണിയൊരുക്കി രണ്ട് പേരെ പിടികൂടി (2025). (ഓൺമനോരമ)
          • മലപ്പുറം: ഓൺലൈൻ ട്രേഡിങ്ങിൽ ഉയർന്ന ലാഭം വാഗ്ദാനം; ₹15 ലക്ഷം പോയി, രണ്ട് പേർ പിടിയിൽ (2025). (ഓൺമനോരമ)
          • വയനാട്: ബത്തേരി പോലീസ് ബെംഗളൂരുവിൽ നിന്ന് ട്രേഡിങ് തട്ടിപ്പ് സംഘത്തെ പിടിച്ചു; 20 ഫോൺ, എട്ട് സിം, ₹8.3 ലക്ഷം കണ്ടെടുത്തു (2024). (ഓൺമനോരമ)
          സൈബർ, ഫോൺ, അക്കൗണ്ട് (14)
          • തൃശൂർ: പരിവാഹൻ ആപ്പിന്റെ പേരിൽ ഒരാൾക്ക് രണ്ട് ഘട്ടമായി ₹1.18 ലക്ഷം നഷ്ടം; പോലീസിന്റെ ‘ക്ലിക്ക്’ ബോധവത്കരണ പദ്ധതി സജീവമാക്കുന്നു. (കേരള കൗമുദി)
          • തൃശൂർ: ഇലക്ട്രിക് സ്കൂട്ടർ ബുക്കിങ്ങിനെന്ന് പറഞ്ഞ് വ്യാജ ലിങ്ക്; ₹1.38 ലക്ഷം പോയി. പ്രതികളെ ഉത്തരേന്ത്യയിൽ നിന്ന് പിടികൂടി. (കേരള കൗമുദി)
          • കാസർകോട്: ഓൺലൈനിലൂടെ ₹43.2 ലക്ഷം തട്ടിയ വിദേശ പൗരൻ ബെംഗളൂരുവിൽ പിടിയിൽ; ഏഴ് എടിഎം കാർഡും നാല് ഫോണും കണ്ടെടുത്തു. (കേരള കൗമുദി)
          • കൊച്ചി: കേന്ദ്രമന്ത്രിയുടേതെന്ന വ്യാജ ദൃശ്യമുള്ള ഫേസ്ബുക്ക് പോസ്റ്റിലെ ലിങ്ക്; 75കാരിയായ ഡോക്ടർക്ക് ₹65.25 ലക്ഷം നഷ്ടം. (കേരള കൗമുദി)
          • തിരുവനന്തപുരം: വ്യാജ കോൾ സെന്റർ: ലോൺ ആപ്പ് വഴി വിദേശികളെ കൊള്ളയടിച്ച സംഘം പിടിയിൽ; 18 പേർ കസ്റ്റഡിയിൽ. (കേരള കൗമുദി)
          • തിരുവനന്തപുരം: വാടകയ്ക്കെടുത്ത 22 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി; അതിലൊന്നിലൂടെ പത്ത് ദിവസം കൊണ്ട് മറിഞ്ഞത് അഞ്ചരക്കോടി. (ഏഷ്യാനെറ്റ് ന്യൂസ്)
          • വയനാട്: മ്യൂൾ അക്കൗണ്ട്: മറ്റൊരു സംസ്ഥാനത്തെ പോലീസ് വാറണ്ടുമായി എത്തി യുവാവിനെ അറസ്റ്റ് ചെയ്തു; നൂറുകണക്കിന് അക്കൗണ്ട് ഉടമകൾ കുരുക്കിൽ (2025). (ഓൺമനോരമ)
          • കോട്ടയം: മൂന്ന് ബാങ്ക് അക്കൗണ്ട് തുറന്ന് എടിഎം കാർഡും പിന്നും തട്ടിപ്പ് സംഘത്തിന് അയച്ചുകൊടുത്തു; അക്കൗണ്ട് ഉടമ അറസ്റ്റിൽ (2026). (ഓൺമനോരമ)
          • തിരുവനന്തപുരം: ഒരു ലക്ഷം രൂപ വായ്പ ശരിയാക്കാമെന്ന് പറഞ്ഞ് ₹30,000-ലധികം വാങ്ങി; രണ്ട് പേരെ കോഴിക്കോട് നിന്ന് പിടികൂടി. (സീ മലയാളം)
          • ആലപ്പുഴ: “വൈദ്യുതി ബിൽ കുടിശികയുണ്ട്, 24 മണിക്കൂറിനകം കണക്ഷൻ വിഛേദിക്കും” എന്ന വാട്സ്ആപ്പ് സന്ദേശം; ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിൽ. (ഏഷ്യാനെറ്റ് ന്യൂസ്)
          • കേരളം: പാലുൽപ്പന്ന ബ്രാൻഡുകളുടെ പേരും ലോഗോയും വ്യാജമായി ഉപയോഗിച്ച് വാട്സ്ആപ്പിൽ സമ്മാന സന്ദേശങ്ങൾ; പോലീസ് മുന്നറിയിപ്പ്. (ഏഷ്യാനെറ്റ് ന്യൂസ്)
          • കേരളം: ഫോണിന് ‘സിസ്റ്റം അപ്ഡേറ്റ്’ എന്ന വ്യാജേന വരുന്ന സന്ദേശങ്ങൾ വഴി തട്ടിപ്പ്; പോലീസ് മുന്നറിയിപ്പ്. (ഏഷ്യാനെറ്റ് ന്യൂസ്)
          • കേരളം: സമൂഹമാധ്യമങ്ങളിലെ വ്യാജ വായ്പാ വാഗ്ദാനങ്ങൾ: എപികെ ഇൻസ്റ്റാൾ ചെയ്യിച്ച് വിവരങ്ങൾ കൈക്കലാക്കി ഭീഷണി. പോലീസ് മുന്നറിയിപ്പ്. (ഏഷ്യാനെറ്റ് ന്യൂസ്)
          • കണ്ണൂർ, തൃശൂർ: ഡിജിറ്റൽ അറസ്റ്റ്: വ്യവസായിക്ക് ₹5.4 കോടിയും വയോധിക ദമ്പതികൾക്ക് ₹1.5 കോടിയും നഷ്ടം (2026). (ഓൺമനോരമ)
          സ്വർണം, പണയം, വസ്തു (12)
          • കൊച്ചി: ഹാൾമാർക്ക് മുദ്ര പതിപ്പിച്ച മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയോളം; ആദ്യം ഒറിജിനൽ സ്വർണം വെച്ച് വിശ്വാസം നേടി. (ഏഷ്യാനെറ്റ് ന്യൂസ്)
          • കൊച്ചി: സെക്യൂരിറ്റി ഓഫീസർ ചമഞ്ഞ് ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ട മാല പണയം വെച്ചു; ബാഗിൽ കൂടുതൽ മാലകൾ. (കേരള കൗമുദി)
          • കൊച്ചി: അഞ്ച് ദിവസത്തെ ഇടവേളയിൽ രണ്ട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച യുവാവും യുവതിയും അറസ്റ്റിൽ. (കേരള കൗമുദി)
          • ചാലക്കുടി: “പണയം വെച്ച സ്വർണം എടുത്ത് ആദായ വിലയ്ക്ക് തരാം.” ₹3.21 ലക്ഷം വാങ്ങി നൽകിയത് മുക്കുപണ്ടം. (കേരള കൗമുദി)
          • ആലപ്പുഴ: “കുട്ടിക്ക് അസുഖം കൂടുതലാണ്, ഉടൻ പണം വേണം” എന്ന് ധൃതി കൂട്ടി സ്വർണം പൂശിയ മാല പണയം വെച്ചു. (കേരള കൗമുദി)
          • കണ്ണൂർ: പണയ സ്വർണം തിരിച്ചെടുത്ത് വിൽക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയിൽ നിന്ന് ₹4 ലക്ഷം; നൽകിയ മാല മുക്കുപണ്ടം. (കേരള കൗമുദി)
          • കേരളം: സ്വർണവില കൂടിയതോടെ മുക്കുപണ്ട സംഘങ്ങൾ സജീവം; പുറത്ത് കട്ടിയിൽ സ്വർണം പൂശുന്നതിനാൽ മുറിച്ചുനോക്കാതെ കണ്ടെത്താനാകില്ലെന്ന് വ്യാപാരികൾ. (കേരള കൗമുദി)
          • കൂത്താട്ടുകുളം: ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാർ തന്നെ ₹14 ലക്ഷത്തോളം തട്ടി: തിരിച്ചടവ് വകമാറ്റിയും വ്യാജ ലോൺ എടുത്തും. (കേരള കൗമുദി)
          • മാന്നാർ: ചിട്ടിപ്പണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രവാസിയുടെ വസ്തുവിന്റെ ആധാരം വാങ്ങി ഈട് വെച്ച് ലക്ഷങ്ങൾ തട്ടി. (കേരള കൗമുദി)
          • കൊച്ചി: ആഡംബര അപ്പാർട്ട്മെന്റിന്റെ ഉടമ ചമഞ്ഞ് അഞ്ച് പേർക്ക് പാട്ടത്തിന് നൽകി ₹75 ലക്ഷം; യഥാർത്ഥ ഉടമ എത്തിയപ്പോഴാണ് അറിഞ്ഞത്. (കേരള കൗമുദി)
          • മലപ്പുറം: ₹12,000-ന്റെ തയ്യൽ മെഷീൻ ₹6,000-ന് എന്ന് പറഞ്ഞ് കുടുംബശ്രീ പ്രവർത്തകർ അടക്കമുള്ള സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ. (കേരള കൗമുദി)
          • ഒറ്റപ്പാലം: വ്യാജ പേയ്മെന്റ് ആപ്പ് കാണിച്ച് സാധനം വാങ്ങി മുങ്ങുന്നവർ; അക്കൗണ്ടിൽ പണം വന്നോ എന്ന് നോക്കണമെന്ന് വ്യാപാരികളോട് പോലീസ്. (കേരള കൗമുദി)
          വിവാഹം, വിശ്വാസം, ലോട്ടറി (6)
          • കോട്ടക്കൽ: മാട്രിമോണി സൈറ്റുകളിൽ സൈനിക ഉദ്യോഗസ്ഥനെന്ന വ്യാജ പ്രൊഫൈൽ; പത്തോളം സ്ത്രീകളിൽ നിന്ന് സ്വർണവും പണവും. ഓരോരുത്തർക്കും ഓരോ സിം. (കേരള കൗമുദി)
          • വയനാട്: സോഷ്യൽ മീഡിയയിൽ വ്യാജ മാട്രിമോണിയൽ ഗ്രൂപ്പുകൾ; ഒരേ പെൺകുട്ടിയുടെ ഫോട്ടോ മറ്റൊരു പേരിൽ വീണ്ടും വന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. (സീ മലയാളം)
          • വയനാട്: വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ ആൾ പിടിയിൽ; എട്ട് വഞ്ചനക്കേസുകൾ പോലീസ് കണ്ടെത്തി (2026). (ഓൺമനോരമ)
          • ഇരിങ്ങാലക്കുട: മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ; പ്രതി അറസ്റ്റിൽ. (ഏഷ്യാനെറ്റ് ന്യൂസ്)
          • പാലക്കാട്: കേരള ഭാഗ്യക്കുറിയുടെ ഫോട്ടോ ഫോണിൽ പകർത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി അനധികൃത വിൽപ്പന; മൂന്ന് പേർ കൂടി പിടിയിൽ. (കേരള കൗമുദി)
          • പാലക്കാട്: അതിർത്തി പ്രദേശങ്ങളിൽ കോടികളുടെ അനധികൃത ലോട്ടറി കച്ചവടം; സംഘത്തിലെ പ്രധാനി പിടിയിൽ, വ്യാജ ലോട്ടറി നിർമാണവും സംശയത്തിൽ. (കേരള കൗമുദി)
          പഴയ ഫയലുകൾ

          തട്ടിപ്പ് മാറി, തന്ത്രം പഴയതുതന്നെ

          ആട് മാറി ആപ്പായി, മാഞ്ചിയം മാറി ക്രിപ്റ്റോയായി; വീഴുന്ന രീതി മാത്രം മാറിയില്ല.

          ആട്-മാഞ്ചിയം മുതൽ ഇന്നുവരെ: മുപ്പത് വർഷത്തിനിടെ മലയാള പത്രങ്ങൾ റിപ്പോർട്ട് ചെയ്ത ചില തട്ടിപ്പുകൾ, കാലക്രമത്തിൽ.

          1. 1995 · പാലക്കാട്
            ആട്, തേക്ക്, മാഞ്ചിയം

            തേക്ക്, മാഞ്ചിയം തോട്ടങ്ങളും ആട് കൃഷിയും കാണിച്ച് വൻ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വഞ്ചിച്ചു. രണ്ടാം പ്രതി 20 വർഷത്തിനുശേഷം 2016-ലാണ് പിടിയിലായത്; പാലക്കാട് നഗരത്തിൽ മാത്രം 26 കേസ്.

            ഉറവിടം: മാധ്യമം

          2. 2007–08 · തിരുവനന്തപുരം
            ‘മൂന്ന് മാസത്തിൽ ഇരട്ടി’ പദ്ധതി

            ചലച്ചിത്ര താരങ്ങളും ബിസിനസുകാരും വരെ നിക്ഷേപിച്ചു. 2016-ൽ രണ്ട് കേസുകളിൽ 20 വർഷം തടവും ₹8.28 കോടി പിഴയും വിധിച്ചു.

            ഉറവിടം: സുപ്രഭാതം

          3. എമു വളർത്തൽ പദ്ധതി
            ആട്-മാഞ്ചിയം മാതൃകയിൽ വീണ്ടും

            ഈറോഡ് ആസ്ഥാനമായ സ്ഥാപനം കേരളത്തിൽ നിന്ന് ₹100 കോടിയോളം തട്ടിയെന്ന് റിപ്പോർട്ട്.

            ഉറവിടം: സുപ്രഭാതം

          4. 2014 · കൊച്ചി
            നഴ്സിങ് റിക്രൂട്ട്മെന്റ്

            കുവൈത്തിലേക്കുള്ള നിയമനത്തിന് ₹19,500 വാങ്ങേണ്ടിടത്ത് ₹19.5 ലക്ഷം വീതം വാങ്ങിയെന്ന് സിബിഐ കണ്ടെത്തി.

            ഉറവിടം: സുപ്രഭാതം

          5. 2018 · മലപ്പുറം
            നൈജീരിയൻ ഇമെയിൽ, ലോട്ടറി സന്ദേശങ്ങൾ

            “യുകെയിൽ 100 കോടിയുടെ ലോട്ടറി അടിച്ചു” എന്ന സന്ദേശങ്ങൾ പത്ത് വർഷത്തിലേറെയായി ഒരേ ശൈലിയിൽ. പണം കൈമാറാനുള്ള ഫീസെന്ന പേരിൽ ഒരു ലക്ഷം വാങ്ങിയ കേസിൽ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ്.

            ഉറവിടം: മനോരമ

          6. 2019 · വടകര, കോഴിക്കോട്
            മാന്ത്രിക ചികിത്സ

            ദിവസം അഞ്ഞൂറോളം പേർ എത്തിയിരുന്നെന്നും ഓരോരുത്തരിൽ നിന്നും ₹10,000 മുതൽ ₹70,000 വരെ വാങ്ങിയെന്നും പോലീസ്.

            ഉറവിടം: സുപ്രഭാതം

          7. 2020 · കൊച്ചി
            കുവൈത്ത് ജോലി വാഗ്ദാനം

            നഴ്സ് നിയമനമെന്ന് പറഞ്ഞ് വിദേശത്തെത്തിച്ചവർ കുടുങ്ങി; ₹6 കോടിയെങ്കിലും തട്ടിയെന്ന് ഉദ്യോഗാർഥികൾ.

            ഉറവിടം: മനോരമ

          8. 2020 · പത്തനംതിട്ട
            350 ശാഖകളുള്ള ധനകാര്യ സ്ഥാപനം

            വിരമിച്ചവരെയും പ്രവാസികളെയും ലക്ഷ്യമിട്ടു. കമ്പനിക്കെതിരായ 1,368 കേസുകൾ സിബിഐ ഏറ്റെടുത്തു.

            ഉറവിടം: സുപ്രഭാതം

          9. 2021 · ചേരാനല്ലൂർ, കൊച്ചി
            സമൂഹമാധ്യമത്തിലൂടെ ചികിത്സാ സഹായ തട്ടിപ്പ്

            ആത്മീയതയുടെ മറവിൽ ചികിത്സാ സഹായത്തിനെന്ന പേരിൽ പണം വാങ്ങിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

            ഉറവിടം: മനോരമ

          10. 2021 · കൊച്ചി
            പുരാവസ്തു തട്ടിപ്പ്

            കൗതുകവസ്തുക്കൾ പുരാവസ്തുക്കളെന്ന് വിശ്വസിപ്പിച്ച് ₹10 കോടി വാങ്ങിയെന്നാണ് പരാതി.

            ഉറവിടം: മനോരമ

          11. 2023 · കണ്ണൂർ
            അർബൻ നിധി

            12.5% വരെ പലിശ വാഗ്ദാനം; ജോലി കിട്ടാൻ സ്ഥാപനത്തിൽ നിക്ഷേപിക്കണമെന്ന നിബന്ധന. 230 പരാതികൾ.

            ഉറവിടം: മനോരമ

          12. 2023 · തിരുവനന്തപുരം
            കണ്ടല സഹകരണ ബാങ്ക്

            സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ ₹101 കോടിയുടെ ക്രമക്കേട് കണ്ടെത്തി.

            ഉറവിടം: മനോരമ

          13. 2025 · കൽപ്പറ്റ, വയനാട്
            കാനഡയിൽ ജോലി വാഗ്ദാനം

            മെഡിക്കൽ കോഡർ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ₹18 ലക്ഷം തട്ടിയ കേസിൽ പ്രതിക്ക് 12 വർഷം തടവും ₹17 ലക്ഷം പിഴയും.

            ഉറവിടം: മാധ്യമം

          14. 2025 · തൃശ്ശൂർ
            ഫേസ്ബുക്ക് പരിചയം, ₹1.90 കോടി

            യുദ്ധത്തിൽ കുടുങ്ങിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം വാങ്ങി; മുംബൈയിൽ നിന്ന് ഒരാൾ അറസ്റ്റിൽ.

            ഉറവിടം: മനോരമ

          പൊതു ഫോറംഎല്ലാവർക്കും

          ചോദിക്കൂ, പറയാം

          സംശയം തോന്നിയാൽ ആദ്യം ചോദിക്കൂ; പണം അയച്ചിട്ട് ചോദിച്ചാൽ ഉത്തരം കിട്ടും, പണം കിട്ടില്ല.

          ഒരു വിളിയോ സന്ദേശമോ ഓഫറോ കണ്ട് “ഇത് തട്ടിപ്പാണോ?” എന്ന് തോന്നിയോ? വിഭാഗം തിരഞ്ഞെടുത്ത് ചോദിക്കൂ; അനുഭവമുള്ളവർ പറയും.

          യാത്രക്കാരുടെ ഫോറംതൊഴിലന്വേഷകരുടെ ഫോറംനിക്ഷേപകരുടെ ഫോറം

          ഫോറം ഉടൻ തുറക്കും. അംഗത്വം തുടങ്ങുന്നതോടെ ഇവിടെ ചോദ്യം ചോദിക്കാം, മറുപടി എഴുതാം. നിയമങ്ങൾ താഴെ ഇപ്പോഴേ വായിക്കാം.

          ഏത് വിഭാഗം?

          പേരുകൾ വേണ്ട, ലക്ഷണങ്ങൾ മാത്രം · ഓഹരി ശുപാർശ വേണ്ട · എഴുതുന്നതിന്റെ പൂർണ ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രം.

            ഇതുവരെ ചോദ്യങ്ങളില്ല. ആദ്യത്തെ ചോദ്യം നിങ്ങളുടേതാകട്ടെ.

            ഫോറത്തിലെ നിയമങ്ങൾ

            • ചോദ്യവും മറുപടിയും സ്വന്തം അനുഭവത്തിൽ നിന്നാകട്ടെ; പരസ്യത്തിനും ഓഫറുകൾക്കും ഇടമില്ല.
            • പേരുകൾ വേണ്ട, ലക്ഷണങ്ങൾ മാത്രം. വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരോ ഫോൺ നമ്പറോ ഉള്ള കമന്റുകൾ നീക്കം ചെയ്യും. എന്ത് വാഗ്ദാനം ചെയ്തു, എങ്ങനെ പണം ചോദിച്ചു എന്ന് മാത്രം എഴുതൂ.
            • ഓഹരി ശുപാർശ പാടില്ല. “ഇത് വാങ്ങൂ, അത് വിൽക്കൂ, ഇതിൽ ഇടൂ” എന്ന് പറയുന്ന ഓഹരി, ക്രിപ്റ്റോ, നിക്ഷേപ ടിപ്പുകൾ നീക്കം ചെയ്യും.
            • എഴുതുന്നതിന്റെ പൂർണ ഉത്തരവാദിത്തം എഴുതുന്ന ആൾക്ക് മാത്രം. നിങ്ങളുടെ കമന്റിന്റെ നിയമപരമായ ബാധ്യത നിങ്ങൾക്കാണ്; പെട്ടോബ്രോ.com-ന് അല്ല.
            • നിങ്ങളുടെ ഒടിപി, അക്കൗണ്ട് നമ്പർ, ആധാർ നമ്പർ എന്നിവ ഇവിടെ എഴുതരുത്; ആര് ചോദിച്ചാലും കൊടുക്കരുത്.
            • മറുപടികൾ അംഗങ്ങളുടെ അഭിപ്രായമാണ്; പെട്ടോബ്രോ.com-ന്റെ ശുപാർശയല്ല.
            • പണം പോയിട്ടുണ്ടെങ്കിൽ ഫോറത്തിൽ എഴുതി കാത്തിരിക്കരുത്; ആദ്യം 1930.
            വീഡിയോമലയാളം വാർത്താ ചാനലുകൾ

            കണ്ടാൽ വിശ്വാസം വരും

            വായിക്കാൻ മടിയുള്ളവർക്ക് കണ്ടു പഠിക്കാം.

            മലയാളം വാർത്താ ചാനലുകളുടെ YouTube റിപ്പോർട്ടുകൾ. കാർഡിൽ തൊട്ടാൽ വീഡിയോ YouTube-ൽ തുറക്കും.

            ചാരിറ്റി കിടപ്പുരോഗിയുടെ വീഡിയോ പ്രചരിപ്പിച്ച് ‘ചാരിറ്റി’ തട്ടിപ്പ്; നാലുപേർക്കെതിരെ കേസ് ഏഷ്യാനെറ്റ് ന്യൂസ് · YouTube-ൽ കാണുക പാതിവില പാതിവില തട്ടിപ്പിന് ഇരയായവരുടെ പ്രതിഷേധ സംഗമം ഈരാറ്റുപേട്ടയിൽ മനോരമ ന്യൂസ് · YouTube-ൽ കാണുക ഡിജിറ്റൽ അറസ്റ്റ് ഡിജിറ്റൽ അറസ്റ്റിൽ കുടുക്കാനെത്തിയ തട്ടിപ്പുകാർക്ക് ലൈവായി തിരിച്ചടി 24 ന്യൂസ് · YouTube-ൽ കാണുക കാഷ്യറെ പറ്റിക്കൽ അടൂരിൽ രണ്ട് കടകളിൽ ഐഫോൺ വാങ്ങി വ്യാജ പേയ്മെന്റ് സ്ക്രീൻഷോട്ട് കാണിച്ച് മുങ്ങി YouTube · YouTube-ൽ കാണുക ഡിജിറ്റൽ അറസ്റ്റ് “രാജ്യത്ത് ഡിജിറ്റൽ അറസ്റ്റില്ല”: സൈബർ തട്ടിപ്പുകാരെ സൂക്ഷിക്കാൻ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് ഏഷ്യാനെറ്റ് ന്യൂസ് · YouTube-ൽ കാണുക ഡിജിറ്റൽ അറസ്റ്റ് ഡിജിറ്റൽ അറസ്റ്റ് സത്യമോ? അറിയേണ്ടതെല്ലാം YouTube · YouTube-ൽ കാണുക ജോലി / വിസ വിസ തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ കൈരളി ന്യൂസ് · YouTube-ൽ കാണുക ജോലി / വിസ കൊച്ചിയിലെ വിസ സ്ഥാപനത്തിന്റെ ഓഫീസിൽ തട്ടിപ്പിനിരയായവരുടെ പ്രതിഷേധം YouTube · YouTube-ൽ കാണുക വിവാഹം വിവിധ ജില്ലകളിൽ പത്തോളം വിവാഹങ്ങൾ: വിവാഹ തട്ടിപ്പ് കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ YouTube · YouTube-ൽ കാണുക ഇവന്റ് കോട്ടയത്ത് വിവാഹച്ചടങ്ങിന് ഭക്ഷണം എത്തിക്കാതെ കേറ്ററിങ് സ്ഥാപനം കബളിപ്പിച്ചു YouTube · YouTube-ൽ കാണുക ഇവന്റ് വിവാഹസദ്യ നൽകാതെ വഞ്ചന: കേറ്ററിങ് ഉടമയ്ക്കെതിരെ കൂടുതൽ പരാതികൾ YouTube · YouTube-ൽ കാണുക സൈബർ എഐ തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ്: സൈബർ ലോകത്തെ പുതിയ കെണികൾ YouTube · YouTube-ൽ കാണുക

            പോലീസും അധികൃതരും പറയുന്നത്

            ഔദ്യോഗിക ചാനലുകളും, പോലീസ് ഉദ്യോഗസ്ഥരും അധികൃതരും നേരിട്ട് സംസാരിക്കുന്ന വീഡിയോകളും.

            ഔദ്യോഗിക ചാനൽ സൈബർ ദോസ്ത് (I4C): കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ സുരക്ഷാ ബോധവത്കരണ ചാനൽ CyberDost I4C · ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക ചാനൽ തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ: സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണം കേരള പോലീസ് · തൃശ്ശൂർ സിറ്റി സൈബർ സ്റ്റേഷൻ പ്രധാനമന്ത്രി “രാജ്യത്ത് ഡിജിറ്റൽ അറസ്റ്റില്ല”: സൈബർ തട്ടിപ്പുകാരെ സൂക്ഷിക്കാൻ മുന്നറിയിപ്പ് ഏഷ്യാനെറ്റ് ന്യൂസ് വഴി പോലീസ് സൈബർ തട്ടിപ്പുകാരെ പറ്റിക്കാൻ പോലീസിന്റെ ‘സൈബർ ചാലഞ്ച്’: എസ്പി വിശദീകരിക്കുന്നു സീ മലയാളം ന്യൂസ് വഴി 1930 1930: സാമ്പത്തിക തട്ടിപ്പും സൈബർ കുറ്റകൃത്യവും റിപ്പോർട്ട് ചെയ്യാനുള്ള ഹെൽപ്‌ലൈൻ (ഹിന്ദി) YouTube · I4C ബോധവത്കരണ ക്ലിപ്പ്
            റിപ്പോർട്ട് · Report

            സംഭവിച്ചത് എഴുതി അറിയിക്കൂ

            നിങ്ങൾക്ക് കിട്ടിയ പണി അടുത്തയാൾക്ക് കിട്ടാതിരിക്കട്ടെ.

            നിങ്ങൾക്ക് സൗകര്യമുള്ള ഭാഷ തിരഞ്ഞെടുക്കൂ: English, മലയാളം, അല്ലെങ്കിൽ Manglish. റിപ്പോർട്ട് പോകുന്നത് സൈറ്റിനുള്ളിലെ സന്ദേശമായി അഡ്മിനിലേക്കാണ്; മെയിൽ ആപ്പ് വേണ്ട.

            പരിശോധിക്കാം

            ചാരിറ്റിക്ക് കൊടുക്കും മുൻപ്: എട്ട് ചോദ്യങ്ങൾ

            എട്ട് ചോദ്യം ചോദിച്ചാൽ പിണങ്ങുന്ന പിരിവുകാരന് എട്ട് രൂപ പോലും കൊടുക്കേണ്ട.

            നിങ്ങളുടെ മുന്നിലുള്ള സഹായാഭ്യർത്ഥനയെക്കുറിച്ച് ഉത്തരം നൽകൂ. യഥാർത്ഥ പിരിവിന് എട്ടിനും ഉത്തരമുണ്ടാകും.

            ഈ അഭ്യർത്ഥനയുടെ നില അറിയാൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ.

            സംഘടനയെ പരിശോധിക്കാൻ: എൻജിഒ ദർപ്പൺ (ngodarpan.gov.in) പോർട്ടലിൽ തിരയൂ, 80G / 12A രജിസ്ട്രേഷൻ ആദായനികുതി പോർട്ടലിൽ നോക്കൂ. രോഗിയുടെ കാര്യത്തിൽ ആശുപത്രിയിൽ വിളിച്ച് ചോദിക്കൂ.

            പോലീസ്, സൈബർ സെൽ: പരാതി നൽകാം

            ഏമാനോട് ചോദിക്കാം

            നാണക്കേട് ഒരു ദിവസം; മിണ്ടാതിരുന്നാൽ നഷ്ടം ഒരു ജന്മം.

            പണം കൈമാറിക്കഴിഞ്ഞാൽ വേഗമാണ് പ്രധാനം. ഇടപാട് എത്ര നേരത്തെ റിപ്പോർട്ട് ചെയ്യുന്നോ, ബാങ്കിന് അത് തടഞ്ഞുവെക്കാനുള്ള സാധ്യത അത്രയും കൂടും.

            1930

            സൈബർ തട്ടിപ്പ് ഹെൽപ്പ്‌ലൈൻ

            ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കുള്ള ദേശീയ ഹെൽപ്പ്‌ലൈൻ. തട്ടിപ്പ് മനസ്സിലായ ഉടൻ ഇടപാട് നമ്പർ കൈയിൽ വെച്ച് വിളിക്കൂ.

            cybercrime.gov.in

            ദേശീയ സൈബർ ക്രൈം പോർട്ടൽ

            ഓൺലൈനായി രേഖാമൂലം പരാതി നൽകാം, സ്ക്രീൻഷോട്ടുകൾ ചേർക്കാം. പോർട്ടൽ തുറക്കൂ

            112

            പോലീസ് അടിയന്തര നമ്പർ

            ആരെങ്കിലും നേരിട്ട് ഭീഷണിപ്പെടുത്തുകയോ വീട്ടിൽ നിന്ന് പോകാൻ വിസമ്മതിക്കുകയോ ചെയ്താൽ.

            സ്റ്റേഷൻ

            അടുത്തുള്ള പോലീസ് സ്റ്റേഷൻ

            രേഖാമൂലം പരാതി നൽകി രസീത് വാങ്ങൂ. കേരള പോലീസിന്റെ തുണ പോർട്ടൽ, പോൽ-ആപ്പ് എന്നിവ വഴി ഓൺലൈനായും പരാതി നൽകാം.

            ബാങ്ക്

            നിങ്ങളുടെ ബാങ്ക് / UPI ആപ്പ്

            ആപ്പിലും ബ്രാഞ്ചിലും ഇടപാട് തട്ടിപ്പായി റിപ്പോർട്ട് ചെയ്ത് പരാതി നമ്പർ വാങ്ങൂ.

            CMDRF

            ദുരന്തത്തിന് ശേഷം സഹായിക്കുമ്പോൾ

            മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക മാർഗങ്ങളിലൂടെയോ നിങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയ സംഘടന വഴിയോ മാത്രം നൽകൂ.

            പോലീസ് നമ്പറുകൾ: ജില്ല തിരഞ്ഞെടുക്കൂ

            ഉറവിടം: കേരള പോലീസിന്റെ ഔദ്യോഗിക ടെലിഫോൺ ഡയറക്ടറി (Kerala Police Connectivity 2025, PDF), സൈബർ സ്റ്റേഷനുകളുടെ ഔദ്യോഗിക പേജുകൾ. നമ്പറുകൾ മാറാം; വിളിക്കും മുൻപ് ഔദ്യോഗിക ഡയറക്ടറിയിൽ ഒത്തുനോക്കൂ. ഓരോ പോലീസ് സ്റ്റേഷന്റെയും നമ്പർ അതേ ഡയറക്ടറിയിലും ps.keralapolice.gov.in എന്ന സൈറ്റിലും ലഭിക്കും. അടിയന്തര സാഹചര്യത്തിൽ 112.

            1. പണം നൽകുന്നത് നിർത്തൂ. പണം തിരികെ കിട്ടാൻ എന്ന പേരിൽ ‘പ്രോസസിംഗ് ഫീസ്’ അയക്കരുത്.
            2. എല്ലാം സൂക്ഷിക്കൂ: പോസ്റ്ററുകൾ, ചാറ്റുകൾ, കോൾ വിവരങ്ങൾ, രസീതുകൾ, UPI സ്ക്രീൻഷോട്ടുകൾ.
            3. 1930-ൽ വിളിക്കൂ; തുടർന്ന് റിപ്പോർട്ട് ഭാഗത്ത് തയ്യാറാക്കിയ കരട് ഉപയോഗിച്ച് പോർട്ടലിലോ സ്റ്റേഷനിലോ പരാതി നൽകൂ.
            4. വിവരം പങ്കുവെച്ച ഗ്രൂപ്പിലും കുടുംബ ചാറ്റിലും അറിയിക്കൂ, മറ്റാരും പണം അയക്കാതിരിക്കാൻ.
            ↑ മുകളിലേക്ക്
            തുറന്ന കത്ത്യൂട്യൂബർമാർക്കും പത്രപ്രവർത്തകർക്കും പത്രങ്ങൾക്കും

            വാർത്ത നിങ്ങളുടേത്, നന്ദി ഞങ്ങളുടേത്

            നിങ്ങൾ എഴുതിയതുകൊണ്ടാണ് ഞങ്ങൾക്ക് പറയാൻ ഒരു കഥയുണ്ടായത്.

            ഈ സൈറ്റിലെ ഓരോ കേസും ഏതെങ്കിലും ലേഖകൻ അന്വേഷിച്ച് എഴുതിയതോ ഏതെങ്കിലും ചാനൽ കാണിച്ചതോ ആണ്. ഞങ്ങൾ അവ ഒരിടത്ത് അടുക്കിവെച്ചു എന്ന് മാത്രം. അതുകൊണ്ട് ആദ്യം നന്ദി; പിന്നെ കുറച്ച് കാര്യങ്ങൾ.

            ഞങ്ങൾ ഉറപ്പ് തരുന്നത്

            • ഓരോ വാർത്തയ്ക്കൊപ്പവും നിങ്ങളുടെ പേരും ലിങ്കും ഉണ്ടാകും. വായനക്കാർ മുഴുവൻ വാർത്ത വായിക്കുന്നത് നിങ്ങളുടെ സൈറ്റിലാണ്.
            • നിങ്ങളുടെ ഉള്ളടക്കത്തിൽ ഞങ്ങൾക്ക് ഒരവകാശവുമില്ല. ഏതെങ്കിലും ഇവിടെ വേണ്ടെന്ന് തോന്നിയാൽ പറയൂ; മാറ്റാം.
            • ഞങ്ങൾ തെറ്റായി ചുരുക്കിയെഴുതിയിട്ടുണ്ടെങ്കിൽ തിരുത്തും; കോടതി ആരെയെങ്കിലും വെറുതെ വിട്ടാൽ അതും ചേർക്കും.
            • ഞങ്ങൾ ആരിൽ നിന്നും പണം വാങ്ങുന്നില്ല; ആർക്കും കൊടുക്കുന്നുമില്ല. പരസ്യമില്ല.

            പത്രങ്ങളോടും ലേഖകരോടും

            • അറസ്റ്റ് വാർത്തയ്ക്ക് ശേഷം എന്തായി? പണം തിരികെ കിട്ടിയോ, കുറ്റപത്രം വന്നോ: തുടർവാർത്തകളാണ് വായനക്കാരെ ഏറ്റവും പഠിപ്പിക്കുന്നത്.
            • തട്ടിപ്പ് വാർത്തയുടെ അവസാനം 1930 എന്ന നമ്പർ കൂടി ചേർത്താൽ ഒരാളുടെയെങ്കിലും പണം രക്ഷപ്പെടും.
            • ചികിത്സാ സഹായ വാർത്ത കൊടുക്കും മുൻപ് അക്കൗണ്ട് രോഗിയുടേതാണോ എന്ന് ഒന്ന് നോക്കണേ; നിങ്ങളുടെ പേരാണ് വായനക്കാരുടെ വിശ്വാസം.
            • വായനക്കാർ ഞങ്ങൾക്ക് അയക്കുന്ന റിപ്പോർട്ടുകളിൽ വാർത്തയാകാവുന്നവ നിങ്ങളെ അറിയിക്കാം. അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രം കൊടുത്താൽ മതി.

            യൂട്യൂബർമാരോടും ഇൻഫ്ലുവൻസർമാരോടും

            • ട്രേഡിങ് ആപ്പ്, വിസ ഏജൻസി, ‘ഉറപ്പായ ലാഭം’: പെയ്ഡ് പ്രൊമോഷൻ എടുക്കും മുൻപ് ലൈസൻസ് ചോദിക്കൂ. അവർ മുങ്ങിയാൽ നാട്ടുകാർ ഓർക്കുന്നത് നിങ്ങളുടെ മുഖമാണ്.
            • ചികിത്സാ സഹായ വീഡിയോ ചെയ്യുമ്പോൾ പണം രോഗിയുടെ അക്കൗണ്ടിലേക്ക് മാത്രം; സ്വന്തം ക്യുആർ കോഡ് വേണ്ട.
            • നിങ്ങളുടെ വീഡിയോ ആരെങ്കിലും പകർത്തി വ്യാജ ക്യുആർ ചേർത്ത് ഇടുന്നുണ്ടോ എന്ന് ഇടയ്ക്ക് നോക്കൂ; കണ്ടാൽ ഒരു മുന്നറിയിപ്പ് പിൻ ചെയ്യൂ.
            • ഒരു തട്ടിപ്പ് പൊളിക്കുന്ന വീഡിയോ ചെയ്താൽ വ്യൂസും കിട്ടും, പുണ്യവും കിട്ടും. ലിങ്ക് അയച്ചാൽ ഞങ്ങൾ ഇവിടെ ചേർക്കാം.

            ഒരുമിച്ച് നിന്നാൽ മലയാളിയെ പറ്റിക്കുന്നത് ബുദ്ധിമുട്ടാകും. വാർത്ത, തിരുത്ത്, വീഡിയോ ലിങ്ക്, പരാതി: എല്ലാം ‘അറിയിക്കൂ’ പേജ് വഴി സൈറ്റിനുള്ളിൽ തന്നെ അഡ്മിന് അയക്കാം.

            സ്വകാര്യത

            നിങ്ങളുടെ വിവരങ്ങൾക്ക് ഇവിടെ എന്ത് സംഭവിക്കുന്നു